Publication
മരിയൻ ഉടമ്പടി -പദ്ധതിയും പ്രയോഗവും: സാദ്ധ്യതാ പഠനം
Author
Pages
ISBN Number
ഈ ഗ്രന്ഥത്തിന്റെ പൊരുൾ മരിയൻ ഉടമ്പടി 'ജ്ഞാനവും ശക്തിയും അഥവാ സിദ്ധാന്തവും പ്രയോഗവും' എന്നാണ്. ജ്ഞാനം എന്നത് അറിവി ന്റെ ലക്ഷ്യങ്ങളെകുറിക്കുന്നു. ഒരുവിഷയം എന്താണ് എന്നതാണ് അതിന്റെ അറിവ്. എന്തിനാണ് എന്നതാണ് അതിന്റെ ജ്ഞാനം. ജ്ഞാനത്തിന്റെ അഥവാ സിദ്ധാന്തത്തിന്റെ പ്രയോഗപരതയാണ് ശക്തി. ഉടമ്പടി ജ്ഞാന വും ശക്തിയും എന്ന് പറയുന്നത് ക്രിസ്തു ജ്ഞാനവും ശക്തിയുമാണ് (1 കോറി:1:24) എന്ന വചനവെളിപാടിന്റെ അടിസ്ഥാനത്തിലാണ്. ക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാണ്, ദൈവത്തിന്റെ ശക്തിയും.
ഉടമ്പടിയുടെ ല ക്ഷ്യം ക്രിസ്തുവാണ്, ദൈവത്തിന്റെ ജ്ഞാനവും ദൈവത്തിന്റെ ശക്തിയു മായ ക്രിസ്തു. ക്രിസ്തുവാകുന്ന ശക്തിയെ മരിയൻ ഉടമ്പടിപ്രകാരം ദൈവ ജനനിയുടെ ശക്തമായ മദ്ധ്യസ്ഥതയിലാണ് നമ്മുടെ ശരീരത്തിൽ സൗ ഖ്യമായും, ജീവിതമണ്ഡലങ്ങൾക്കുള്ളിൽ അനുഗ്രഹമായും നിത്യം നില നിൽക്കുന്ന ആത്മാവിൽ കൃപയായും സമൃദ്ധമായ നിത്യജീവനായും ഉട മ്പടി എടുക്കുന്ന വ്യക്തിക്ക് അനുഭവ വേദ്യമാകുന്നത്.