loader
kreupasanam

കൃപയുടെ വാസസ്ഥലം

ആലപ്പുഴ രൂപത, കലവൂർ, ഇന്ത്യ (ബി.115/ഇആർഇ-13/98-832),
കേരള ഗവൺമെന്റിന് കീഴിൽ രജിസ്റ്റർ ചെയ്തത് (രജി. നമ്പർ എ-690/92)

ചരിത്രം

ഈ കേന്ദ്രത്തിന്റെ പേര് "ക്രൂപാസനം" എന്നാണ്. 1989-90- സുവിശേഷവൽക്കരണത്തിന്റെ വിളി നാം തിരിച്ചറിഞ്ഞ കാലഘട്ടം. ഞങ്ങളുടെ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ ഞങ്ങൾക്ക് കൗൺസിലിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കൗൺസിലിങ്ങിന് വന്ന എല്ലാവരെയും തന്റെ വാത്സല്യത്തോടെയും സ്നേഹത്തോടെയും കാത്തുസൂക്ഷിച്ചുകൊണ്ട് യേശു കർത്താവ് അനുഗ്രഹിച്ചു. 1990 ആയപ്പോഴേക്കും സാധാരണ ക്രിസ്ത്യൻ കൂട്ടായ്മ ഒരു ഏകദിന റിട്രീറ്റായി വികസിച്ചു.

തീർച്ചയായും 1991 നവംബർ 27 ന് - അർത്തുങ്കൽ പള്ളിയിൽ ഒരു ബൈബിൾ കൺവെൻഷൻ സംഘടിപ്പിച്ചു, അത് ഒരു ഔട്ട്റീച്ച് റിട്രീറ്റായി വികസിച്ചു. ആ കൺവെൻഷനിൽ ഏകദേശം 5000 വിശ്വാസികൾ ഉണ്ടായിരുന്നു.

ഭഗവാന്റെ കൃപയാൽ ഒരു മാസത്തിനുള്ളിൽ അത് തീരദേശ കൺവെൻഷനായി മാറുകയും ഡിസംബർ 21-1991-ൽ സംഘടിപ്പിക്കുകയും ചെയ്തു. 1991 ഏപ്രിലിൽ, ബൈബിൾ കൺവെൻഷനുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സാംസ്കാരിക, പരമ്പരാഗത, കലാരൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സുവിശേഷവൽക്കരണത്തിന്റെ ഈ തനതായ ശൈലി അവതരിപ്പിക്കുന്നതിലൂടെ, അതിനെ "ക്രെപാസനം" - കരുണയുടെ ഇരിപ്പിടം എന്ന് വിളിക്കണം. പരിശോധിച്ച്, പഠിച്ച ശേഷം പ്രാർത്ഥിച്ചു- ജീവനുള്ള കർത്താവിന്റെ ആത്മാവ് എന്നിൽ സന്നിവേശിപ്പിക്കപ്പെട്ടു, തുടർന്ന് ഞാൻ സുരക്ഷിതമായി നിഗമനത്തിലെത്തി, "കരുണയുടെ ഇരിപ്പിടം" പുറപ്പാടിന്റെ പ്രതിഫലനമാണ്, അവിടെ പെട്ടകവുമായി ഇസ്രായേല്യരെ നയിക്കാൻ മോശെ പ്രവാചകൻ വിളിക്കപ്പെട്ടു. മരുഭൂമിയിലൂടെ ജനങ്ങളുടെ മധ്യത്തിൽ ചുമലിലേറ്റി ഉടമ്പടി, ഇത് തിരഞ്ഞെടുക്കപ്പെട്ട കാനാൻ ദേശത്ത് എത്തുന്നതിലൂടെ ദൈവത്തിന്റെ വാഗ്ദത്തം നേടുന്നു, പോരാടാൻ നിരവധി ശത്രുക്കൾക്കിടയിൽ, നേരിടാനുള്ള ബുദ്ധിമുട്ടുകൾ, ദയവായി സ്ഥിരീകരിക്കുക (പുറപ്പാട് 25,40, കൂടാതെ സംഖ്യകളുടെ പുസ്തകം 4).

Kreupasanam കേരള സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്തു (രജി. നമ്പർ 690/92), Rt. ബഹു: ബിഷപ്പ്.പീറ്റർ.എം.ചേനപ്പറമ്പിൽ, ആലപ്പുഴ രൂപത, നമ്പർ-(B.115/ERE-13/98-832) പ്രകാരമുള്ള ഡിക്രി ആശീർവദിക്കുകയും അംഗീകരിക്കുകയും ചെയ്തു.

വാഗ്ദാന പേടകവും മരിയന്‍
ഉടമ്പടി സമര്‍പ്പണ പ്രാര്‍ത്ഥനയും

പഴയ നിയമത്തില്‍ "ദൈവവചനം" കല്‍പ്പലകകളില്‍ കൊത്തി, വാഗ്ദാന പേടകത്തിനുള്ളില്‍ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത്, പുതിയ നിയമത്തിലെ വാഗ്ദാന പേടകം പരിശുദ്ധ അമ്മ തന്നെയാണെന്ന് ആര്‍ക്കും മനസിലാകും വിധമാണ് വി.യോഹന്നാന് വെളിപാട് ലഭിച്ചത്. വെളിപാടിന്‍റെ പുസ്തകത്തിലെ ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ നമുക്കത് മനസിലാകും. "സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി" (വെളിപാട്:11:19). ആ വാഗ്ദാന പേടകം ആരാണെന്ന് അടുത്ത വചനത്തില്‍ യോഹന്നാന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. "സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണി ആയിരുന്നു" (വെളിപാട്:12:1-2). അവള്‍ ഗര്‍ഭിണിയാണെന്ന് പറയാന്‍ കാരണം പഴയനിയമത്തില്‍ വാഗ്ദാനപേടകത്തിനുള്ളില്‍ ദൈവത്തിന്‍റെ വചനങ്ങള്‍ കല്‍പ്പലകകളിലായിരുന്നല്ലോ ദൈവം നിക്ഷേപിച്ചിരുന്നത.് അതിന്‍റെ സ്ഥാനത്ത് പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരി.അമ്മയുടെ ഉദരത്തില്‍ ജീവനുള്ള ദൈവത്തിന്‍റെ വചനം, കല്‍പ്പലകകളിലല്ല, മാംസത്തില്‍ തന്നെയാണ് ദൈവം നിക്ഷേപിച്ചത് എന്ന് വ്യക്തമാകുന്നതിനാണ്. അതുകൊണ്ടാണ് പുതിയനിയമത്തിലെ വാഗ്ദാന പേടകം പരി.അമ്മയായി വിവക്ഷിക്കപ്പെടുന്നത്. തിരുസഭ ലുത്തിനിയായില്‍ "വാഗ്ദാന പേടകമേ എന്ന്" അമ്മയെ അഭിസംബോധന ചെയ്യുന്നതും അതുകൊണ്ടുതന്നെ.


'മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന' ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധാത്മാവ് ഉള്‍പ്രേരണ നല്‍കിയത്. 1992ല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് (Reg.No.A-690/92) 1998-ല്‍ ആലപ്പുഴ രൂപത ഡിക്രി പ്രകാരം (B.115/ERE-13/98-832) അഭിവന്ദ്യ പീറ്റര്‍.എം.ചേനപ്പറമ്പില്‍ പിതാവ,് എന്‍റെ സ്ഥാപക നേതൃത്വത്തില്‍ സ്ഥാപിച്ച കൃപാസനം എന്ന ഈ ആത്മീയ സാംസ്ക്കാരിക കേന്ദ്രത്തിന്‍റെ ചരിത്രത്തിന,് പ്രധാനമായി 3 ശുശ്രൂഷാ ഘട്ടങ്ങള്‍ ആണ് ഉള്ളത്. അതില്‍ പ്രഥമഘട്ടം എന്ന് പറയുന്നത് 1989-മുതല്‍ 2000വരെയുള്ള കടലോര സുവിശേഷ ശാക്തീകരണ കാലഘട്ടം ആണ്. തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ആത്മീയ ശാക്തീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി കടലിലും കരയിലും ഒരുപോലെ ഒരു ദശാബ്ദക്കാലം ശുശ്രൂഷ നടത്തിയ കൃപാസനം തിരുവചന കൃപാവരകാലഘട്ടം. വി.ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം തിരുസഭയുടെ സുവിശേഷപ്രഘോഷണ ദശകത്തിന്‍റെ ഭാഗമായി നടന്ന ഇവാഞ്ചലൈസേഷന്‍ 2000ത്തിന്‍റെ മിഷന്‍ ആയ ഈശോയെ അറിയാത്തവരെ അറിയിക്കുവാനും, അറിഞ്ഞവരെ ആഴപ്പെടുത്തുവാനുമായിരുന്നു, പ്രസ്തുത സുവിശേഷപ്രഘോഷണ പദ്ധതി ആരംഭിച്ചത്. ഈ ആത്മീയ നവോത്ഥാന പദ്ധതി ശരിക്കും പറഞ്ഞാല്‍ 1986 ഒക്ടോബറില്‍ ആണ് പ്രാഥമികമായി ആരംഭിച്ചത്. 1990-മുതല്‍ 2000 വരെ നീണ്ടുനിന്നിരുന്ന സുവിശേഷ പ്രഘോഷണ ദശകത്തിന്‍റെ ആത്മീയ ഒരുക്കത്തിനായി 1987 വര്‍ഷം ജോണ്‍ പോള്‍ മാര്‍പ്പാപ്പ 'മരിയന്‍ ഇയര്‍' ആയി പ്രഖ്യാപിച്ചു. څമരിയന്‍ ഇയര്‍چ സുവിശേഷപ്രഘോഷണദശക പ്രവര്‍ത്തനങ്ങളുടെ സഹായി ആയ മദ്ധ്യസ്ഥ പ്രാര്‍ത്ഥന പദ്ധതി ആയിരുന്നു. ഇന്നു നമ്മള്‍ ഒക്ടോബര്‍ മാസങ്ങളില്‍ കുടുംബയൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തിവരുന്ന മാതാവിന്‍റെ തിരുസ്വരൂപം എഴുന്നുള്ളിക്കലും ജപമാലയും മരിയന്‍ ഇയറിന്‍റെ ഭാഗമായി സഭയില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ അന്ന് രൂപപ്പെട്ടുവന്നതാണ്. മരിയന്‍ ഇയര്‍ പ്രമാണിച്ച് എന്‍റെ രൂപതയിലും കൊച്ചിമുതല്‍ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ വരെ മരിയന്‍ തിരുസ്വരൂപ വാഹന പ്രദക്ഷിണം നടന്നു. അലങ്കരിച്ച വാഹനത്തില്‍ അന്നത്തെ കെ. സി. വൈ. എം. ഡയറക്ടര്‍ ഫാ.നെല്‍സണ്‍ തൈപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ കൊച്ചി വെളിപള്ളിയില്‍ നിന്നാരംഭിച്ച മരിയന്‍ ഘോഷയാത്രയെ എന്‍റെ ഇടവകയായ കാട്ടൂര്‍ പള്ളിയില്‍ സ്വീകരിച്ചു. പരിശുദ്ധ അമ്മയുടെ സ്വീകരണം ഗംഭീരമാക്കാന്‍ ഇടവകയ്ക്കുള്ളിലുള്ള ആയിരത്തി ഇരുനൂറ് കുടുംബങ്ങളിലും അന്ന് ഞാന്‍ വ്യക്തിപരമായി കയറിയിറങ്ങി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. 1987 ആഗസ്റ്റ് 11ന് രാത്രി അമ്മയുടെ തിരുസ്വരൂപം ഇടവക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഏകദേശം 7000 ഇടവക ജനങ്ങളാണ് കത്തിച്ച മെഴുകുതിരികളുമായി പരിശുദ്ധ അമ്മയെ എതിരേറ്റത്. രാത്രി മുഴുവന്‍ പള്ളിയില്‍ ജപമാല പ്രാര്‍ത്ഥന. രാവിലെ അമ്മയുടെ തിരുസ്വരൂപം അതേ ആഘോഷത്തില്‍ ഓമനപ്പുഴ സെന്‍റ്.സേവ്യേഴ്സ് പള്ളിയില്‍ കൊണ്ടുപോയി ആക്കി.

അന്ന് അമ്മ എനിക്ക് ഒരു പ്രത്യേക അനുഗ്രഹം തന്നു. 1987 ആഗസ്റ്റ് 12-ാം തീയതി ഞാന്‍ വൈദികനായിട്ട് ആദ്യമായി രൂപതയ്ക്ക് വെളിയില്‍ ധ്യാനിപ്പിക്കാന്‍ പോയി. ഇടുക്കി ജില്ലയിലെ പുളിയന്‍മല സി.എം.ഐ. ആശ്രമത്തിലാണ് കരിസ്മാറ്റിക് ഗ്രൂപ്പുകാര്‍ക്ക് ധ്യാനിപ്പിക്കാനായി പോയത്. അതൊരു തുടക്കമായിരുന്നു. പിന്നെ എന്‍റെ ജീവചരിത്രഗ്രന്ഥമായ "തെദേവും" എന്ന പുസ്തകത്തില്‍ പറയുംപോലെ 1989-ല്‍ എന്‍റെ വൈദിക ജീവിതത്തിന് ഒരു തളര്‍ച്ചയും ഉണ്ടായി. എനിക്ക് ഒരു മാസം മുഴുവന്‍ ജനങ്ങളെ ഫെയ്സ് ചെയ്യുവാന്‍ പറ്റാത്തവണ്ണം ജനങ്ങളുടെ ഇടയില്‍ ഒരു വിഷയവുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് ഒരു വലിയ ഉതപ്പ് കഥ ഉണ്ടായി. അതില്‍ സത്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അക്കാലത്തെ ഈസ്റ്ററിന് എന്‍റെ കൂടെ മേടയില്‍ ഉണ്ടായിരുന്നവര്‍ മത്തുപിടിപ്പിക്കുന്ന വീഞ്ഞ് കുടിച്ച് മദ്യദുരന്തം വന്നതുപോലെ ഛര്‍ദ്ദിച്ചു. നാട്ടുകാര്‍ കൈയ്യോടെ ഞങ്ങളെ പിടിച്ചു. പെട്ടന്ന് ബിഷപ്പ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വര്‍ഷത്തെ ഈസ്റ്റര്‍ പ്രമാണിച്ച് കോണ്‍വെന്‍റിലെ മദര്‍ എമില്‍ഡ തന്ന വീഞ്ഞിന് അഞ്ചുവര്‍ഷത്തെ പഴക്കം ഉണ്ടായിരുന്നു. അതറിയാതെ കുടിച്ച എല്ലാവരും വീഞ്ഞ് തലയ്ക്ക് പിടിച്ച് ഛര്‍ദ്ദിച്ചതായിരുന്നു. എന്‍റെ ബോധംവരെ പോയി. ബോധം വന്നപ്പോള്‍ കാര്യങ്ങള്‍ എല്ലാം കൈവിട്ട് പോയിരുന്നു. അന്നുമുതല്‍ ആള്‍ക്കാര്‍ എന്നെ പലതരത്തിലും അവഗണിക്കാന്‍ തുടങ്ങി. മെയ്മാസത്തിലെ മാതാവിന്‍റെ വണക്കത്തിന് കുരിശ് പുരകളില്‍ ലതീഞ്ഞ പ്രാര്‍ത്ഥനയ്ക്ക് പോലും വിളിച്ചില്ല. കുമ്പസാരിക്കാന്‍ പോലും എന്‍റെ അടുത്ത് ആരും വരാതെയായി. ഞാന്‍ ശരിക്കും ഒറ്റപ്പെട്ടു. മോശം കാര്യങ്ങള്‍ രൂപത മൊത്തം പരന്നപോലെ പലരും വിളിച്ചു ചോദിച്ചു. ഞാന്‍ അകപ്പെട്ടു.

അപ്പോഴും പരിശുദ്ധ അമ്മ മാത്രം ഒറ്റയ്ക്കു എന്‍റെ കൂടെ നിന്നു. ഞാന്‍ മുറി അടച്ചിട്ട് ജപമാല ചൊല്ലി പകലും രാത്രിയിലും സ്വയം എന്നെത്തന്നെ തളച്ചിട്ടു. എങ്ങനെ ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെടണം എന്ന് അറിയില്ലായിരുന്നു. അടുത്ത ഇടവകയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയാലും ചീത്തപ്പേര് നിലനില്‍ക്കും. അന്ന് കൊച്ചച്ചനായതിനാല്‍ എല്ലാം തകര്‍ന്നപോലെ കടുത്ത സങ്കടത്തില്‍ ആയിരുന്നു.

ഒരു മാസത്തെ രാത്രിയും പകലുമുള്ള ജപമാല പ്രാര്‍ത്ഥനകഴിഞ്ഞ് മെയ്മാസവും കഴിഞ്ഞു. മെയ്മാസം എനിക്ക് ജപമാല മാസമായിരുന്നു. ആ മാസം മുറിക്ക് വെളിയില്‍ ഇറങ്ങാതെ,(കുര്‍ബ്ബാനയ്ക്ക് മാത്രം അള്‍ത്താരയില്‍ കയറി)ഞാന്‍ ചൊല്ലിക്കൂട്ടിയ ജപമാല പോലെ പിന്നീട് ജീവിതത്തില്‍ ഒരിക്കലും ചൊല്ലിയിട്ടില്ല.

അതിന് വലിയ ഫലം ഉണ്ടായി. ജൂണ്‍ 8ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്‍റെ ഒരു തിരുസ്വരൂപം എനിക്കു കിട്ടി. കാട്ടൂര്‍ മോണ്‍.ജോസഫ് തെക്കേപ്പാലയ്ക്കലിന്‍റെ വീട്ടില്‍നിന്ന്. അവിടുത്തെ അമ്മച്ചി തന്നതാണ്. നീലപട്ടുതുണി പ്രാര്‍ത്ഥനാമേശമേല്‍ വിരിച്ചു ഞാന്‍ മാതാവിന്‍റെ തിരുസ്വരൂപം അവിടെ പ്രതിഷ്ഠിച്ചു. പ്രാര്‍ത്ഥന തുടരവെ എന്‍റെ ജډദിനത്തില്‍, ജൂണ്‍ 8ന് അര്‍ത്തുങ്കലില്‍ നിന്ന് കുറച്ചുപേര്‍ കുമ്പസാരിക്കാന്‍ എന്‍റെ പള്ളിമുറിയില്‍ എത്തി. മാതാവിന്‍റെ തിരുസ്വരൂപം മുറിയില്‍ പ്രതിഷ്ഠിച്ച ദിവസം അഥവാ മാതാവിന്‍റെ തിരുസ്വരൂപം അടയാളമാക്കി അമ്മ എന്‍റെ മുറിയില്‍ വന്ന ദിവസം തന്നെ അര്‍ത്തുങ്കലിലെ കെ.ഡി.ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുളള കരിസ്മാറ്റിക് സമൂഹം തന്നെ എന്നെ അവരുടെ ആത്മീയ ഗുരുവായി തിരഞ്ഞെടുത്തിരുന്നു. ആഴ്ചവട്ടം അവരെ കുമ്പസാരിപ്പിക്കണം. ആത്മസ്ഥിതി വിലയിരുത്തി ഉപദേശം കൊടുത്ത് ആത്മാവില്‍ വളര്‍ത്തണം അതായിരുന്നു അവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചത്. അങ്ങനെ കുമ്പസാരിക്കാന്‍ എത്തിയവര്‍ ആത്മസ്ഥിതി പങ്കുവെയ്ക്കുന്നതിന്‍റെ കൂടെ കുടുംബസ്ഥിതിയും, ജീവിതസ്ഥിതിയും, ശാരീരിക സ്ഥിതിയും, രോഗങ്ങളും ഒക്കെ പറയാന്‍ തുടങ്ങി. അവരെയെല്ലാം ശാക്തീകരിച്ച് ഉപദേശം നല്‍കി പ്രാര്‍ത്ഥിച്ചപ്പോള്‍-കര്‍ത്താവ് പലര്‍ക്കും വളരെ പ്രകടമായ അടയാളങ്ങള്‍ നല്‍കി. അടയാള സഹിതം സൗഖ്യവും സമാധാനവും നല്‍കി. അവസാനം കുമ്പസാരശുശ്രൂഷയും, കൗണ്‍സിലിംഗും, രോഗസൗഖ്യശുശ്രൂഷയും, ആരാധനയും ഒക്കെയായി കര്‍ത്താവ് അടയാളങ്ങള്‍ നല്‍കി സ്ഥിരീകരിച്ച് അനുദിനം ശുശ്രൂഷ വളര്‍ത്തുകയായിരുന്നു. ഒടുവില്‍ തീരദേശവും കടലും കടലിലെ പണിയും എല്ലാം ആശീര്‍വദിച്ചു വിശുദ്ധീകരിച്ച സുവിശേഷപ്രഘോഷണ ദശക കാലഘട്ടത്തില്‍ കൃപാസനത്തിന്‍റെ നേതൃത്വത്തില്‍ 10 കൊല്ലം കാറ്റാടി കടപ്പുറത്തെ ജനലക്ഷങ്ങള്‍ നിറഞ്ഞുകവിഞ്ഞ കടലോരസദസില്‍ കേരളത്തിലെ പ്രമുഖ ധ്യാനകേന്ദ്രങ്ങളിലെ സജീവ വചനപ്രഘോഷകരുടെ വലിയ വലിയ ശുശ്രൂഷകള്‍ തന്നെ നടന്നു. രണ്ടായിരമാണ്ടു കഴിഞ്ഞു. കടലോരകൃപാവര യജ്ഞവും കഴിഞ്ഞു.

2001-മുതല്‍ ജപമാലയിലെ ദിവ്യരഹസ്യങ്ങള്‍ ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെ ജീവിതബന്ധിയായ ധ്യാനവിഷയമാക്കാന്‍ സഹായിക്കുന്ന ജപമാല ജീവിതദര്‍ശനധ്യാനം ആരംഭിച്ചു. കേരളം മുഴുവന്‍ അതായത് കണ്ണൂര്‍ കുഞ്ഞുമംഗലം മുതല്‍ തിരുവനന്തപുരം പുത്തന്‍തോപ്പുവരെയും ഹൈറേഞ്ച് ഇടുക്കി വെള്ളിയാംകുടിവരെയും 107 ഇടവകകളില്‍ ജപമാലജീവിത ദര്‍ശന ധ്യാനങ്ങളും ദിവ്യകാരുണ്യ കണ്‍വെന്‍ഷനും നടത്താന്‍ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവ് ക്രമീകരിച്ചു. ഒടുവില്‍ 2003ല്‍ ജോണ്‍പോള്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച ജപമാലവര്‍ഷത്തില്‍ കലവൂര്‍ കൃപാസനത്തില്‍ പ്രത്യേകം ജപമാല കൂടാരം തന്നെ കെട്ടി ഒരു വര്‍ഷം മുഴുവനും(365ഃ24) വിവിധ കൃപാസനം ജപമാലസഖ്യമദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ അഖണ്ഡജപമാല നടത്തി. രാത്രിയും പകലും ജപമാല ഗ്രൂപ്പുകള്‍ മാറിമാറി കൃപാസനത്തില്‍ വന്നുകൊണ്ട് മുടങ്ങാതെ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തിയിരുന്നു. 10 വര്‍ഷത്തെ കടലോരകൃപാവരയജ്ഞം കഴിഞ്ഞപ്പോള്‍ അതായത് 2001-2002 മുതല്‍ കടലോരത്ത് എമ്പാടും പ്രവര്‍ത്തിച്ചിരുന്ന കൃപാസനം കൃപാവരയജ്ഞ മദ്ധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പുകളെ ജപമാലസഖ്യങ്ങളായി പുന:ക്രമീകരിച്ചിരുന്നു. അതിന്‍റെ കൂടെ കടലോരത്തുനിന്നു മാറി പുതിയ പുതിയ ജപമാല സഖ്യങ്ങളേയും അനുദിനം സ്ഥാപിച്ച് ജനങ്ങളെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു.

2003-ല്‍ ഇടുക്കി ശാന്തന്‍പാറ ഇടവകയില്‍ ധ്യാനിപ്പിക്കുമ്പോള്‍ ആയിരം മണിയുടെ അഖണ്ഡജപമാല നടത്തുന്ന ശാന്തന്‍പാറ ബേബിച്ചനെ കണ്ടുമുട്ടി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കലവൂര്‍ കൃപാസനത്തില്‍ ആയിരം മണിയുടെ അഖണ്ഡജപമാല ധ്യാനം മാസംപ്രതി 3 ദിവസം വീതം നടത്താന്‍ ആരംഭിച്ചു.

2003-ല്‍ തന്നെയാണ് ദൈവമാതാവിന്‍റെ തിരുസ്വരൂപം കലവൂര്‍ കൃപാസനം കവാടത്തില്‍ പ്രതിഷ്ഠിച്ചത്. ആ വലിയ തിരുസ്വരൂപം എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ചാക്യാത്ത് പിതാവാണ് എറണാകുളം അരമനയില്‍ വെച്ചു വെഞ്ചിരിച്ചു നല്‍കിയത്. ആ തിരുസ്വരൂപം എറണാകുളത്ത് നിന്ന് കൊച്ചി-ആലപ്പുഴ കടലോരംവഴി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജപമാല പ്രാര്‍ത്ഥനാ സ്തുതിപ്പുകളോടെ വെളുപ്പിന് രണ്ടുമണിക്ക് കലവൂര്‍ കൃപാസനം കവാടത്തില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അന്ന് രണ്ടായിരത്തി മൂന്ന് ഒക്ടോബര്‍ 25-ാം തീയതി ആയിരുന്നു.

കൃപാസനം കവാടത്തിങ്കല്‍ പ്രതിഷ്ഠിച്ച പ്രസ്തുത പരിശുദ്ധദൈവമാതാവിന്‍റെ തിരുസ്വരൂപത്തിന്‍റെ പ്രതിഷ്ഠാവാര്‍ഷികത്തില്‍, അതായത് 2004 ഒക്ടോബര്‍ 25ന് മാതാവിന്‍റെ സ്തുതിക്കായി കൊച്ചിസൗദിയില്‍നിന്നും പുന്നപ്ര സെന്‍റ്.ജോസഫ് പള്ളിയില്‍ നിന്നും രണ്ടു കാല്‍നട ജപമാലറാലികള്‍ കലവൂര്‍ കൃപാസനം മരിയന്‍ സന്നിധാനത്തിലേക്കു നടത്തി. അന്നാണ് ആര്‍.വിജയകുമാര്‍ ആദ്യം കൃപാസനത്തിലേക്ക് വന്നതും പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ച മരിയന്‍ അനുഭവം ലഭിച്ചതും.

ആ വര്‍ഷം തന്നെ അതായത് 2004 ഡിസംബര്‍ 7 ഉച്ചയ്ക്ക് 2.30ന് ആണ് കൃപാസനം അള്‍ത്താര ബലിപീഠത്തിന് പിറകില്‍ ദിവ്യകാരുണ്യ ആരാധന നടന്നുകൊണ്ടിരിക്കേ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. സില്‍വര്‍ഗ്രേയില്‍ കാണപ്പെട്ട പരിശുദ്ധ അമ്മയുടെ നെഞ്ചില്‍ സൂചിക 10,8 രേഖപ്പെടുത്തിയിരുന്ന സമയഘടികാരം കാണപ്പെട്ടിരുന്നു. ദുരന്തം ഉണ്ടാകാന്‍ പോകുന്നു പ്രാര്‍ത്ഥിക്കണം എന്നാണ് അമ്മ പ്രത്യക്ഷപ്പെട്ട് എന്‍റെ മനസില്‍ തന്ന ശക്തമായ സന്ദേശം. അപ്പോള്‍ത്തന്നെ ഈ യഥാര്‍ത്ഥ കാഴ്ച്ച കണ്ട് ഞാന്‍ ഭയപ്പെട്ട് ജനങ്ങളുടെ നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കണം എന്ന് അമ്മ പറഞ്ഞ സന്ദേശം കൈമാറി. അതിന്‍പ്രകാരം ഈ മഹാസംഭവം നടന്ന അന്ന് സന്ധ്യയ്ക്ക് തന്നെ കൃപാസനം എക്സിക്യൂട്ടീവ് കമ്മറ്റി കൂടി തീരുമാനിച്ച്, അമ്മ പറഞ്ഞതുപോലെ വരാന്‍ പോകുന്ന ദുരന്തത്തില്‍നിന്ന് രക്ഷപെടാന്‍ നൂറ്റിപത്തു മെഴുകുതിരികള്‍ വാങ്ങി കുര്‍ബ്ബാന മദ്ധ്യേ വെഞ്ചരിച്ച് കൃപാസനം ജപമാല സഖ്യങ്ങള്‍ക്ക് നല്‍കി. അമ്മ മനസില്‍ തോന്നിച്ചതുപോലെ കടലോരത്ത് വെച്ച് പ്രാര്‍ത്ഥിക്കുവാന്‍ അവരോട് ആവശ്യപ്പെട്ടു. 2004 ഡിസംബര്‍ 23-ാം തീയതി എന്‍റെ പട്ടക്കല്യാണത്തിന്‍റെ വാര്‍ഷിക ദിവസമാണ് വിശുദ്ധബലി അര്‍പ്പിച്ചുകഴിഞ്ഞ് തിരി വെഞ്ചിരിച്ച് ഗ്രൂപ്പുകള്‍ക്ക് കൈമാറിയത്. ആ തിരി 2004 ഡിസംബര്‍ 24ന് ക്രിസ്തുമസ് സന്ധ്യയ്ക്ക് പുന്നപ്ര മുതല്‍ ഫോര്‍ട്ടുകൊച്ചിവരെ കടലോരത്ത് കത്തിച്ചുവെച്ച് സഖ്യ അംഗങ്ങള്‍ ഗ്രൂപ്പായി പ്രാര്‍ത്ഥിച്ചു. അമ്മയുടെ പ്രത്യക്ഷപ്പെടല്‍ സന്ദേശപ്രകാരം മൂന്നുദിവസം കഴിഞ്ഞ് അതായത് ഡിസംബര്‍ 26ന് ആയിരുന്നു ലോകത്തെ നടുക്കിയ സുനാമി എന്ന മഹാദുരന്തം സംഭവിച്ചത്.

സുനാമിയുടെ കാലഘട്ടത്തെ അതിജീവിച്ചു കഴിഞ്ഞപ്പോള്‍ ഈ മഹാസംഭവം ഞാന്‍ ഓരോ മരിയന്‍ തപസ് ധ്യാനത്തിലും എന്‍റെ അനുഭവസാക്ഷ്യമായി പറഞ്ഞിരുന്നു. അങ്ങനെ കാലങ്ങള്‍ കടന്നു. കൃപാസനം കലവൂരിലെ കര്‍തൃശുശ്രൂഷ അനേകം സാക്ഷ്യങ്ങളുടെ കൃപയില്‍ ദൈവം വളര്‍ത്തുകയായിരുന്നു. ഒടുവില്‍ 2010-ല്‍ എന്‍റെ പൗരോഹിത്യജൂബിലിവര്‍ഷത്തില്‍ ദൈവം തന്ന ഒരവസരം പ്രയോജനപ്പെടുത്തി ഞാന്‍ വിശുദ്ധനാട്ടില്‍ തീര്‍ത്ഥാടനത്തിനുപോയി. ഞാനും വിജയകുമാറും കുടുംബവും തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. പത്തുദിവസം നീണ്ടുനിന്നിരുന്ന വിശുദ്ധനാട് സന്ദര്‍ശന ദിവസങ്ങള്‍ മുഴുവനും അതായത് 2010 ഏപ്രില്‍ 21 മുതല്‍ 29വരെ ഞങ്ങള്‍ മുഴുവന്‍ സമയവും ജപമാല പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. വിശുദ്ധ സ്ഥലങ്ങള്‍ ഓരോന്നും സന്ദര്‍ശിച്ച് ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴെല്ലാം ജപമാല പ്രാര്‍ത്ഥന അണമുറിയാതെ ചൊല്ലിക്കൊണ്ടിരുന്നു. ഈ യാത്രയിലാണ് ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് വിജയകുമാര്‍ സജീവ വിശ്വാസം പ്രഖ്യാപിച്ചത്. ഒരു വലിയകാര്യം കൂടി ഈ വിശുദ്ധനാട് തീര്‍ത്ഥാടന വേളയില്‍ സംഭവിച്ചു. തീര്‍ത്ഥാടനത്തിന്‍റെ ഒടുവില്‍ ഏപ്രില്‍ 30ന് രാത്രിയില്‍ വീണ്ടും പരി.അമ്മയുടെ പ്രത്യക്ഷപ്പെടല്‍ നടന്നു!! അപ്പോള്‍ ഏകദേശം ഇന്‍ഡ്യന്‍ സമയം വെളുപ്പിന് 3.30 ആയിക്കാണും. ഞാന്‍ തലേദിവസം വൈകുന്നേരം കെയ്റോയില്‍, പരി.അമ്മയും യൗസേപ്പിതാവും ഉണ്ണീശോയേയും കൊണ്ട് ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്തെ പള്ളിയില്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചശേഷം കെയ്റോ ഹോട്ടലില്‍ വന്ന് രാത്രി വിശ്രമിക്കുകയായിരുന്നു. പെട്ടെന്ന് പരിശുദ്ധഅമ്മ കുറച്ച് വിശുദ്ധډാരുടെ അകമ്പടിയോടെ എന്നവണ്ണം ഉറക്കമുറിയുടെ തെക്കേ വാതില്‍വഴി കയറിവരുന്നത് ഞാന്‍ കണ്ടു. സാമാന്യം പൊക്കം തോന്നിച്ചിരുന്ന അമ്മ നരച്ച നീലനിറത്തിലുള്ള ശിരോവസ്ത്രവും ചുവന്ന നരച്ച നെടിയ ഉടുപ്പുമായിരുന്നു അണിഞ്ഞിരുന്നത്. വിശുദ്ധ നിഴല്‍ രൂപങ്ങളുടെ അകമ്പടിയോടെ ഏറെ ആഢ്യതയോടെയും ഉദ്വേഗത്തോടെയുമായിരുന്നു അമ്മയുടെയും പരിവാരത്തിന്‍റെയും വരവ്. കിഴക്കോട്ട് തലവെച്ച് പടിഞ്ഞോട്ട് നോക്കി മലര്‍ന്ന് കിടന്നിരുന്ന ഞാന്‍ ഉറക്കം ഉണര്‍ന്നു വന്ന പരുവമായിരുന്നു. റിസോര്‍ട്ടിന് ഉള്ളിലെ നടവഴികളില്‍ കത്തിക്കിടന്നിരുന്ന രാത്രി ലൈറ്റുകളുടെ മങ്ങിയ വെളിച്ചം എന്‍റെ മുറിയില്‍ ചെറുതായി പരന്നുകിടന്നിരുന്നു. ആ അരണ്ട വെളിച്ചത്തില്‍ ആണ് ഞാന്‍ അമ്മയെ കണ്ടത്, പക്ഷെ ഏറെക്കുറെ വ്യക്തമായി. ഒരിക്കലും ഇതൊരു സ്വപ്നമായിരുന്നില്ല. കാരണം അമ്മ എന്‍റെ മുന്നിലൂടെ കടന്നു വലതുവശത്തുവന്ന് പെട്ടെന്ന് അവിടുത്തെ വലതുകൈയ്യുടെ നാല് വിരലുകള്‍ എന്‍റെ വായില്‍ തിരുകിവെച്ചപ്പോള്‍-അമ്മയുടെ കൈയ്യില്‍ തുപ്പല്‍ പറ്റാതിരിക്കാന്‍ ഞാന്‍ അമ്മയുടെ കൈയ്യില്‍ പിടിച്ചത് ജീവനുള്ള ഒരാളുടെ കൈയ്യില്‍ പിടിക്കുന്നതുപോലെ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി. അപ്പോള്‍ കട്ടിലില്‍ എന്‍റെ കൂടെ അപ്പുറവും ഇപ്പുറവും രണ്ടുപേര്‍ എനിക്കൊപ്പം കിടക്കുന്നതായി അമ്മയുടെ മുഖഭാവത്തില്‍ നിന്നാണ് ഞാന്‍ മനസിലാക്കിയത്. അമ്മയുടെ കൈവിട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇടതുവശത്ത് യൗസേപ്പിതാവിനേയും വലതുവശത്ത് വൈദികരുടെ മദ്ധ്യസ്ഥന്‍ വി.ജോണ്‍ മരിയ വിയാനിയേയും കണ്ടു. പക്ഷെ പരി.അമ്മ എന്‍റെ നാവില്‍ സ്പര്‍ശിച്ച ആ അനുഭവത്താല്‍ പെട്ടെന്ന് സന്തോഷം കൊണ്ടു സമനില തെറ്റിയവനെപ്പോലെ ഞാന്‍ ചാടി എഴുന്നേറ്റ് മുറിക്ക് പുറത്തു വന്നു. ഒരു ഉډത്തനെപ്പോലെ കിഴക്കോട്ട് നടന്നു. അപ്പോള്‍ കൊച്ചുവെളുപ്പാന്‍ കാലത്തെ തണുത്ത കാറ്റ് വീശിയതായി ഓര്‍ക്കുന്നു. കിഴക്കോട്ടാണോ പടിഞ്ഞോട്ടാണോ എന്നൊന്നും ദിക്കറിയില്ല. കിഴക്കുപോലെയാണ് മനസില്‍ തോന്നിയത്. അപ്പോള്‍ ഈജിപ്തില്‍, നമ്മുടെ വെളുപ്പിന് 5 മണിയുടെ ഒരു ഇരുട്ട്മയം. ഞാന്‍ ഉډാദംകൊണ്ട് കടലിലേക്ക് ചാടി. കടല്‍ എന്ന് തന്നെയാണ് മറ്റുവിവരണങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ പറയാന്‍ കാരണം, കണ്ടാല്‍ തനി കടല്‍ തീരം പോലെ തോന്നും. ചെറുതായി തിരയടിക്കുന്നുണ്ട്. നോക്കെത്താ ദൂരത്തിന് അപ്പുറം ചക്രവാളം തന്നെ. അകലേയ്ക്ക് നോക്കുമ്പോള്‍ വെള്ളത്തിന്‍റ വിതാനം കരയെക്കാള്‍ ഏറെ ഉയര്‍ന്നിരിക്കുന്നു. പക്ഷെ ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തിട്ട് ഹോട്ടല്‍ കെയ്റോ തന്നെ ഏതാണെന്ന് മനസിലാകുന്നില്ല. കണ്ട ഒരു ഹോട്ടല്‍ കെയ്റോയ്ക്ക് കിഴക്കുവശം നൈല്‍ നദിയാണ് കാണുന്നത്. എന്തായാലും കായലിനേക്കാള്‍ അപാരമായ പേടിപ്പെടുത്തുന്ന ഒരു മഹാജലാശയത്തിലേക്കാണ് ഉډാദംകൊണ്ട് ഞാന്‍ എടുത്തു ചാടിയത്. കഴുത്തൊപ്പം നടുക്കോട്ട് നീങ്ങിയപ്പോഴാണ് പെട്ടെന്ന് ഭയത്തിന്‍റെ കൊള്ളിയാന്‍ ഉള്ളില്‍ മിന്നിയത്. അബദ്ധവശാല്‍ കടലില്‍വെച്ച് സ്രാവോ, തിമിംഗലമോ എന്നെ പെട്ടെന്ന് വിഴുങ്ങിയാല്‍ എന്തുചെയ്യും. ഉറങ്ങാന്‍ കിടന്നിരുന്ന എനിക്ക് എന്ത് പറ്റിയെന്ന് ആരറിയും. പെട്ടെന്ന് പേടിച്ചു ഞാന്‍ കരക്കോട്ട് നീന്തി ഒരു കണക്കിന് കരയിലേക്ക് ചാടിവീണു. അവിടെ ഇരുന്നു കിതച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ ആദ്യം ചെയ്തത് അമ്പലപ്പുഴയിലെ എന്‍റെ മേടഗെയിറ്റിന്‍റെ വാതില്‍ ഒരു മണിക്കൂര്‍ പൂട്ടിയിട്ട് മുറിയടിച്ചിട്ടു പ്രാര്‍ത്ഥിക്കുകയായിരുന്നു. പിന്നെ പതിവ് പോലെ ബൈബിള്‍ തുറന്നു സന്ദേശം നോക്കി. മര്‍ക്കോസ് 16:20 ആണ് സന്ദേശമായി കിട്ടിയത്, അവരുടെ പ്രസംഗങ്ങളെ അവന്‍ അടയാളം കൊണ്ട് സ്ഥിരീകരിച്ചു എന്ന്.

അമ്മ നാവില്‍ തൊട്ടതിന് അതിനേക്കാള്‍ വലിയ ഒരു സന്ദേശം കിട്ടാനില്ലായിരുന്നു. ഞാന്‍ സന്തോഷംകൊണ്ട് മതിമറന്നു. വൈകുന്നേരം ആയപ്പോള്‍ അരമനയില്‍ നിന്ന് ബിഷപ്പ് സ്റ്റീഫന്‍ പിതാവ് വിളിച്ചു. പിതാവിനെ കാണാന്‍ ചെന്നപ്പോള്‍ എനിക്ക് അമ്പലപ്പുഴയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആണെന്ന് പറഞ്ഞു. വലിയ കലവൂര്‍ പള്ളിയിലേക്ക്. പിതാവിന്‍റെ കല്‍പ്പന പ്രകാരം വലിയകലവൂരില്‍ ചാര്‍ജ്ജ് എടുക്കാന്‍ ചെന്നപ്പോള്‍-ചാര്‍ജ്ജെടുക്കല്‍ ആചാരക്രമത്തിന്‍റെ ഭാഗമായി സക്രാരി മുന്നില്‍ പ്രാര്‍ത്ഥിച്ചശേഷം ഇടവക മദ്ധ്യസ്ഥന്‍റെ ജറോളയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോഴാണ് മനസ് പതുക്കെ ഒന്ന് ഞെട്ടിപ്പോയത.് കാരണം ഞാന്‍ പുതുതായി ചാര്‍ജ്ജ് എടുത്ത വലിയ കലവൂര്‍ പള്ളിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവ് ആയിരുന്നു. പക്ഷെ അതല്ല പ്രശ്നം. ആ പള്ളിയിലെ തിരുസ്വരൂപം സാധാരണ യൗസേപ്പിതാവിന്‍റെ രൂപത്തില്‍ നിന്ന് രൂപത്തിലും സാദൃശ്യത്തിലും വ്യത്യാസം ഉള്ളതായി കണ്ടു. അല്ല. ഈജിപ്തില്‍വെച്ച് അമ്മ എന്‍റെ നാവില്‍ കൈകൊണ്ട് തൊട്ട നിമിഷം എന്‍റെ ചാരേ കിടക്കുന്നതായി ഞാന്‍ കണ്ട യൗസേപ്പിതാവിന്‍റെ തനി രൂപമായിരുന്നു വലിയകലവൂര്‍ പള്ളിയിലെ രൂപത്തിന്‍റെ മുഖലക്ഷണം. അതോടൂകൂടി എന്‍റെ മനസില്‍ അപ്പോള്‍വരെ ഉണ്ടായിരുന്ന ഒരു വലിയപേടി അസ്തമിച്ചു. പേടി മറ്റൊന്നുമല്ല. ഇവിടുത്തെ പഴയഇടവക ദേവാലയം പൊളിച്ചുകളഞ്ഞ് പുതിയത് പണിതുകൊണ്ടിരിക്കുകയായിരുന്നു. പണി പൂര്‍ത്തിയായി വെഞ്ചരിക്കണമെങ്കില്‍ ഒരു ഒന്നേകാല്‍ കോടി രൂപ കൂടി വേണ്ടിയിരുന്നു. കാരണം എനിക്ക് മുന്‍ഗാമിയായിരുന്ന അച്ചന്‍ മാക്സിമം പിരിച്ചാണ് പകുതിവരെ പള്ളിപണിത് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ആരും ഇനി പണം തരില്ലെന്ന് അര്‍ത്ഥം.

അത് ചില ഇടവകക്കാര്‍ ഞാന്‍ ചെന്ന് കാല് കുത്തിയ അന്നുതന്നെ എന്‍റെ മുഖത്തുനോക്കി പറഞ്ഞു എന്നതാണ് ഏറെ രസകരം. പക്ഷെ ഈജിപ്തിലെ പ്രത്യക്ഷീകരണ അനുഭവത്തിലൂടെ, അതായത് വൈദികരുടെ മദ്ധ്യസ്ഥനായ ആര്‍സിലെ വികാരിയച്ചനായിരുന്ന ജോണ്‍ മരിയവിയാനിയെകൂടി ദര്‍ശനത്തില്‍ യൗസേപ്പിതാവിന്‍റെ കൂടെ കട്ടിലില്‍ ഇപ്പുറത്ത് എന്‍റെ വലതുവശം ചേര്‍ന്നു കിടക്കുന്നതു കണ്ടതിനാല്‍, പിന്നീട് ഉടനെ സംഭവിച്ച കാര്യങ്ങള്‍ കൂട്ടി വായിച്ചപ്പോള്‍, സ്വപ്നത്തില്‍ കണ്ട ആ യൗസേപ്പിതാവിന്‍റെ പള്ളിയിലേക്ക് വികാരിയായിട്ട് വന്ന എന്‍റെ ട്രാന്‍സ്ഫറിനെക്കുറിച്ചായിരുന്നു അമ്മ ഈജിപ്തില്‍വെച്ച് മുന്‍കൂര്‍ വെളിപ്പെടുത്തിയത് എന്ന് വ്യക്തമായി. അതോര്‍ത്തപ്പോള്‍ എന്‍റെ ട്രാന്‍സ്ഫറിലും അമ്മയ്ക്ക് അധികാരമുണ്ട് എന്നും മനസ്സിലായി. അപ്പോള്‍ അമ്മതന്നെ പുതിയ പള്ളി പണിയാനും സഹായിക്കും എന്ന ആത്മധൈര്യം കിട്ടി. അമ്മ തന്നെ പള്ളിയും പണിതു. അഞ്ചുപൈസ കടം ഇല്ല. 125 വീട്ടുകാര്‍ മാത്രം അംഗങ്ങള്‍ ഉള്ള ഒരു പാവപ്പെട്ടവരുടെ പള്ളി പണി കടം ഇല്ലാതെ പൂര്‍ത്തിയായി എന്നു പറഞ്ഞാല്‍ അത്ഭുതം തന്നെ. 2014 ഒക്ടോബര്‍ 29ന് പള്ളി വെഞ്ചിരിപ്പ് കഴിഞ്ഞപ്പോള്‍ അമ്മ തന്നെ എനിക്ക് ഒരു സമ്മാനവും തന്നു. ചെറിയ സമ്മാനം അല്ല. ഒരു വലിയ സമ്മാനം. സമ്മാനം ഇതായിരുന്നു. ഇക്കാലമെല്ലാം ഞാന്‍ ഒരു സാംസ്ക്കാരിക പ്രൊജക്ട് ചെയ്യുന്നുണ്ടായിരുന്നു. അത് തുമ്പോളി പള്ളിയില്‍ അസ്തേന്തി ആയിരുന്നപ്പോള്‍ അമ്മ ഏല്‍പ്പിച്ചുതന്ന ഒരു പ്രേഷിത പദ്ധതിയായിരുന്നു. തുമ്പോളിയില്‍ 1990-92ലാണ് ശുശ്രൂഷ ചെയ്തിരുന്നത്. അക്കാലമെല്ലാം രാത്രി 9.30-10.30വരെ തുമ്പോളി മാതാവിന്‍റെ പള്ളിയുടെ വട്ടക്കല്ലില്‍ മുട്ടുകുത്തി ഞാന്‍ ജപമാലകള്‍ ചൊല്ലുമായിരുന്നു. ആ പ്രാര്‍ത്ഥനാകാലത്താണ് കടലോരകൃപാവരയജ്ഞം എന്ന കടല്‍ ബൈബിള്‍ കണ്‍വെന്‍ഷനും, പുത്തന്‍പാന, അമ്മാനം, ദേവാസ്തവിളി, ചവിട്ടുനാടകം തുടങ്ങിയ മണ്‍മറഞ്ഞ ക്രൈസ്തവ പൗരാണിക കലകളുടെ പുന:രുദ്ധാരണവും ഒരു മരിയന്‍മിഷന്‍ പോലെ ആരംഭിച്ചിരുന്നത്. ഈ സാംസ്ക്കാരിക പൈതൃകങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിന് ഗവേഷണം, പഠനം, പരിശീലനം തുടങ്ങിയ സാംസ്ക്കാരിക പുന:രുദ്ധാരണ പദ്ധതികള്‍, അവയുടെ സംഗീതം, സാഹിത്യം നൃത്തനൃത്യ നടന ശാസ്ത്രവിധികള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തി പഠിച്ച് ഒരു സര്‍വ്വ വിജ്ഞാനകോശം എഴുതുന്നതിന് കഴിഞ്ഞ 17 കൊല്ലമായി ശ്രമിച്ചിരുന്നത് മേല്‍പ്പറഞ്ഞ ദേവാലയ നിര്‍മ്മാണ പൂര്‍ത്തീകരണത്തോടെയാണ് പൂര്‍ത്തിയായത്. ആ ബൃഹത്ഗ്രന്ഥം കേരള ഫോക്ലോര്‍ അക്കാഡമി, സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ അക്കാദമിയുടെ മുതല്‍ മുടക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ബൃഹത് ഗ്രന്ഥത്തിന് അമേരിക്കയില്‍ ഹോന്നലുലു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി എനിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി.

മധുരയില്‍ വെച്ച് നടന്ന ഡോക്ടറേറ്റ് ദാനചടങ്ങ് അതിഗംഭീരമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തെ എന്‍സൈക്ലോപീഡിയ നിര്‍മ്മാണത്തിന് കേന്ദ്രഗവണ്‍മെന്‍റ് 2008-ല്‍ സീനിയര്‍ ഫെലോഷിപ്പും, കേരളസര്‍ക്കാര്‍ സാഹിത്യ അക്കാദമി സ്കോളര്‍ഷിപ്പും നല്‍കിയിരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്ന് ഡോക്ടറേറ്റും. അതു ലഭിച്ച രാത്രി ഞങ്ങള്‍ മധുര ഹോട്ടലില്‍ തങ്ങി. നാട്ടിലേക്ക് രാവിലെയാണ് തിരിക്കുന്നത്. ഞാന്‍ ഹോട്ടലില്‍ വെച്ച് വിജയകുമാറിനോട് പറഞ്ഞു, ഇവിടംവരെ എത്തിച്ചത് അമ്മയാണ്. അതിനാല്‍ ഇവിടെ നിന്ന് ആദ്യം പോകേണ്ടത് ഏതെങ്കിലും ഒരു അമ്മ പള്ളിയിലേക്കാണ്. ഇവിടെ അടുത്ത് അമ്മയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥതയിലുള്ള ഒരു ദേവാലയത്തിലേക്ക് പോകണം. നന്ദി പറയണം. വിജയകുമാര്‍ പറഞ്ഞു, ഇവിടെ അടുത്താണ് വാടിപ്പെട്ടി. 30 കിലോമീറ്റര്‍ മാത്രം. അതു കേട്ടതും വെളുപ്പിനെ റെഡിയായി ഞങ്ങള്‍ അങ്ങോട്ടുതന്നെ പോയി. പക്ഷെ കൃപാസനം ശുശ്രൂഷകളുടെ കാല്‍നൂറ്റാണ്ടുകാലത്തെ ദൈനംദിന ശുശ്രൂഷാ രീതികളെ എല്ലാം മാറ്റിമറിച്ച മഹാസംഭവത്തിന് അന്നുമുതല്‍ അമ്മ തുടക്കം കുറിക്കുകയായിരുന്നു അത് അന്നേരം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

ഞങ്ങള്‍ വാടിപ്പെട്ടിയില്‍ എത്തി. ഒരുമിച്ചാണ് വണ്ടിയില്‍ നിന്നിറങ്ങി പള്ളിയുടെ ആനവാതില്‍പടികള്‍ ചവിട്ടി പള്ളിയിലേക്കു ചെന്നത്. പക്ഷെ പെട്ടെന്ന് അവിടെവെച്ച് എന്‍റെ മനസ്സും ശരീരവും പൊടുന്നനെ തളര്‍ന്നുപോകുന്നതുപോലെ, ഞാന്‍ അകത്തുകയറാന്‍ പറ്റാതെ വാതില്‍ക്കല്‍ മുട്ടുകുത്തി തളര്‍ന്നു നിന്നുപോയി. മറ്റുള്ളവര്‍ തങ്കച്ചന്‍പനയ്ക്കല്‍, സണ്ണി പരുത്തിയില്‍, ആര്‍.വിജയകുമാര്‍ എന്നീ സഹപ്രവര്‍ത്തകര്‍ അള്‍ത്താരയുടെ അരികില്‍ പോയി നേര്‍ച്ച ഇട്ടു പ്രാര്‍ത്ഥിച്ചു മടങ്ങി വരുമ്പോഴും ഞാന്‍ തളര്‍ന്നപടി വാതി ല്‍ക്കല്‍തന്നെ അകത്തു കയറാനാവാതെ നില്‍ക്കുകയായിരുന്നു. തിരിച്ചുവന്ന വിജയകുമാര്‍ എന്നോട് ചോദിച്ചു, എന്താ നേര്‍ച്ച ഇടുന്നില്ലേ?. ഇപ്പോള്‍ കുര്‍ബ്ബാന തുടങ്ങും. പിന്നെ അമ്മ സന്നിധാനം പൂട്ടും. അതിനുത്തരമായി വിഷമത്തോടെ ഞാന്‍ പറഞ്ഞു, എനിക്ക് അകത്തുകയറാന്‍ അനുവാദം ഇല്ല. അമ്മ എന്നെ ശാസിക്കും പോലെ. ഞാന്‍ പറഞ്ഞത് ഒന്നും അവര്‍ക്കു മനസിലായില്ല. പിന്നെ ഞാന്‍ പോക്കറ്റില്‍ നിന്ന് 1000 രൂപ എടുത്ത് വിജയകുമാറിന് കൊടുത്തു. എന്നിട്ട് എനിക്ക് വേണ്ടി അകത്തു കയറി നേര്‍ച്ച ഇടാന്‍ പറഞ്ഞു. വിജയകുമാര്‍ ആദ്യം വിസ്മയിച്ചു. പിന്നെ അനുസരിച്ചു. എല്ലാം കഴിഞ്ഞു ഞങ്ങള്‍ മടങ്ങി. ഞാന്‍ കനത്ത മനസോടെ മടങ്ങി എന്നു വേണം പറയാന്‍. കാരണം ഞങ്ങള്‍ കാറില്‍ കയറി ഏറെദൂരം പിന്നിട്ടെങ്കിലും, ഞാന്‍ എന്തോ സങ്കടം സംഭവിച്ചതുപോലെ മനസ്സ് നനഞ്ഞുപിടഞ്ഞ് മൂകമായി വാഹനത്തില്‍ ഇരിക്കുകയായിരുന്നു. എനിക്ക് എന്തോ സംഭവിച്ചു എന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലായി. ഒടുവില്‍ നിശബ്ദത ഭേദിച്ച് ഞാന്‍ തന്നെ അന്തര്‍സംഘര്‍ഷം പുറത്തു പറഞ്ഞു. അമ്മ എന്നെ വല്ലാതെ കുറ്റപ്പെടുത്തുന്നു. എന്‍റെ മനസ്സ് കുറ്റബോധം കൊണ്ട് നിറയുന്നു. എന്താണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് അറിയാന്‍ അവര്‍ എന്‍റെ മുഖത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കി. അപ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു. 2004-ഡിസംബര്‍ 7-ന് ഉച്ചകഴിഞ്ഞ് 2.30ന് കൃപാസനം അള്‍ത്താരയില്‍ ആരാധനാസമയം ഏറെ വ്യക്തവും അതേസമയം ആഴമായ അര്‍ത്ഥം കൈമാറുന്നതുമായ മഹത്തായ മരിയന്‍ സന്ദേശത്തോടെയാണ് പരിശുദ്ധഅമ്മ പ്രത്യക്ഷപ്പെട്ടത്. നമ്മള്‍ അത് മറച്ചുവെച്ചത് അതായത്, സാര്‍വ്വത്രികസഭയുടെ ശ്രദ്ധയില്‍പ്പെടുത്താതെ പോയത് എന്‍റെ ആത്മാവിന് വരെ വലിയ ഉത്തരിപ്പ് കടമാകും എന്നാണ് പരിശുദ്ധാത്മാവ് എന്നെ കുറ്റപ്പെടുത്തുന്നത്. ശരിക്കും എന്‍റെ ആത്മാവിന്‍റെ ദു:ഖമായി മാറിയിരുന്നു അത്. ഇപ്പോഴാണ് അത് വലിയ തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞ് മനസില്‍ വേദനയാകുന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ഗൗരവമായി കാണാതിരുന്ന എന്നെ ദൈവം ശിക്ഷിക്കും. എന്തൊക്കെയോ പേടിച്ചാണ് ആ ദൈവിക സത്യത്തെ ഞാന്‍ അക്കാലം എല്ലാം മൂടിവെയ്ക്കാന്‍ ശ്രമിച്ചത്. ഭീരുവായ ഞാന്‍ അവിശ്വാസിയുടെ ഓഹരിയാണ് അവകാശമാക്കുക. ദൈവം കാണിച്ച ആ ലോകോത്തര പ്രത്യക്ഷപ്പെടലിനോട് കാണിച്ച കുറ്റകരമായ അവഗണന കാരണം ഭീരുക്കളുടെ ഓഹരിയായിരിക്കും എനിക്ക് ലഭിക്കുക എന്നുവരെ ആത്മാവ് അപ്പോള്‍ മുതല്‍ എന്നെ ശാസിക്കാന്‍ തുടങ്ങിയിരുന്നു. ഭീരുക്കള്‍....അവിശ്വാസികള്‍.... എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം (വെളി:21:8)

ഈ ദു:ഖഭാരം പേറി കാര്‍ മുന്നോട്ട് പോവുകയാണ്. പെട്ടെന്ന് ആത്മാവില്‍ വെളിപാടുപോലെ ഒരു പ്രാര്‍ത്ഥന എന്‍റെ ഹൃദയത്തില്‍ മുട്ടി. അതെ പിന്നീട് അമ്മ അത്ഭുതങ്ങളുടെ പുതിയകാലം തുടങ്ങിയ മരിയന്‍ പ്രത്യക്ഷീകരണ പ്രാര്‍ത്ഥന!! വെറും 42 സെക്കന്‍റ് കൊണ്ട് മനസ്സില്‍ വെളിപ്പെട്ടുകിട്ടിയ ആ അത്ഭുത പ്രാര്‍ത്ഥന പ്രിന്‍റ്ചെയ്ത് പ്രത്യക്ഷീകരണ പ്രാര്‍ത്ഥന(ദശവത്സര അനുഗ്രഹ പ്രാര്‍ത്ഥന)എന്ന പേരോടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി, അടുത്ത ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ നല്‍കി. അതില്‍ 2004 ഡിസംബറില്‍ കൃപാസനത്തില്‍ സംഭവിച്ച മാതാവിന്‍റെ അത്ഭുത പ്രത്യക്ഷീകരണത്തെ വസ്തുനിഷ്ഠമായി, മരിയന്‍ ശാസ്ത്രവിധിപ്രകാരം പഠിക്കുവാന്‍ തിരുസഭയെ അനുഗ്രഹിക്കേണമേ എന്നും, അമ്മ ആഗ്രഹിക്കുന്ന ഒരു കൃപാവര പദ്ധതി കൃപാസനത്തിലും ഞങ്ങളുടെ കുടുംബത്തിലും നിലവില്‍ വരാനും വേണ്ടി പതിനായിരങ്ങള്‍ പ്രതിദിനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

പ്രാര്‍ത്ഥന പൊതുജനത്തിനു നല്‍കിയ അന്നു രാത്രി തന്നെ, അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടു. കൃപാസനത്തില്‍ അല്ല. വൈക്കത്ത് ജെയ്നി എന്നു പേരുള്ള ഒരു ദൈവപൈതലിന്. അവള്‍ ഡിഗ്രി സ്റ്റുഡന്‍റ് ആണ്. അവളുടെ കൈ മൊത്തം പെട്രോളിയം ജെല്ലി വീണ് തീപിടിച്ച് വെന്തു. ജെയ്നി പകുതിയിലേറെയും വെന്തുപോയ കൈയ്യുമായി കരഞ്ഞ് തളര്‍ന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍-കൃപാസനത്തില്‍ നിന്ന് പ്രത്യക്ഷീകരണ പ്രാര്‍ത്ഥന കിട്ടിയ അവളുടെ ആന്‍റി നേരെ പോയത് വൈക്കത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവളുടെ അടുത്തേക്ക് ആയിരുന്നു. ആന്‍റി ജെയ്നിക്ക് പ്രത്യക്ഷീകരണ പ്രാര്‍ത്ഥന കൊടുത്തു. അവള്‍ അത് ചൊല്ലി. അന്നു രാത്രി സ്വപ്നദര്‍ശനത്തില്‍ മാതാവ് അവള്‍ക്കു പ്രത്യക്ഷപ്പെട്ടു, അവളുടെ കൈതൊട്ടു സുഖമാക്കി പൂര്‍വ്വ അവസ്ഥയിലാക്കി. അത്ഭുതസൗഖ്യം കിട്ടിയ ജെയ്നി രാവിലെ കൃപാസനത്തില്‍ എത്തി ആശ്ചര്യത്തോടെ എന്നെ കണ്ട് രാത്രി നടന്ന കാര്യം വിസ്തരിച്ചു പറഞ്ഞു. അതോടെ എല്ലാം തുടങ്ങുകയായിരുന്നു. ഏതാണ്ട് പിന്നെ നടന്ന എല്ലാ കൃപാസനം പ്രാര്‍ത്ഥനകളിലും പ്രത്യക്ഷീകരണ പ്രാര്‍ത്ഥന ചൊല്ലി മഹാസൗഖ്യം നേടിയവരുടെ ഒരു ഘോഷയാത്രതന്നെ ഉണ്ടായിരുന്നു സ്റ്റേജില്‍.

അങ്ങനെ 6 മാസം കഴിഞ്ഞു. ഞാനും വിജയകുമാറും പതിവുപോലെ ഞങ്ങളുടെ വര്‍ഷാവസാന മരിയന്‍ തീര്‍ത്ഥാടനത്തിന് വേളാങ്കണ്ണിയില്‍ എത്തി. വേളാങ്കണ്ണി പള്ളിയിലെ കുര്‍ബ്ബാന അര്‍പ്പിച്ചശേഷം 48-ാമത്തെ ജപമാല ചൊല്ലി നാട്ടിലേക്ക് പോരാന്‍ തുടങ്ങുമ്പോഴാണ് മലയാളം പള്ളിയില്‍ വെച്ച് അമ്മ എഗ്രിമെന്‍റ്چഎന്ന് പറയുന്നല്ലോ എന്ന് വിജയകുമാര്‍ എന്നോട് പറഞ്ഞത്. ഉടനെ ഞാന്‍ പേനയും പേപ്പറും എടുത്ത് ഇനിയും അമ്മ പറയാന്‍ പോകുന്നതുകൂടി എഴുതുക എന്നുപറഞ്ഞു. ഞാന്‍ ദേവാലയത്തിന്‍റെ കിഴക്കോട്ട് നടന്ന് വ്യാകുലമാതാവിന്‍റെ അള്‍ത്താരയുടെ ഇടതുവശത്തുള്ള കൈവരിക്ക് അരികില്‍ മുട്ടുകുത്തി 4 ജപമാലകള്‍ കൂടി അര്‍പ്പിച്ചു. തന്‍റെ നാമം മദ്ധ്യസ്ഥതയ്ക്ക് സ്വീകരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വരാന്‍പോകുന്ന വിസ്മയാവഹമായ അനുഗ്രഹങ്ങളെക്കുറിച്ചായിരുന്നു മനസ്സ് നിറയെ അമ്മവഴി വെളിപ്പെട്ടു കിട്ടിയത്. തിരിച്ചു വന്നപ്പോള്‍ വിജയകുമാറും അമ്മ നല്‍കിയ ഉള്‍പ്രേരണകള്‍ എഴുതി വെച്ചിരുന്നു. അത് പാപങ്ങളുടെ ഒരു വലിയ പട്ടിക തന്നെയായിരുന്നു. പിന്നെ ഞങ്ങള്‍ ഒരുമിച്ച് കോയമ്പത്തൂര്‍വരെ 20 ജപമാല കൂടി ചൊല്ലി. വിജയകുമാര്‍ കോയമ്പത്തൂര്‍ ഇറങ്ങി. ഞാന്‍ നാട്ടിലേക്ക് പോന്നു. കൃപാസനത്തില്‍ എത്തുംവരെ ആദ്യത്തെ 52 ജപമാല ഉള്‍പ്പടെ 90 ജപമാലകള്‍ പ്രാര്‍ത്ഥിച്ചു. പതിവുപോലെ നടന്ന അമ്മ സംഭവങ്ങളെപ്പറ്റി ധ്യാനിച്ചപ്പോള്‍ "അനുതപിച്ചാല്‍ അനുഗ്രഹം പ്രാപിക്കും", അത് പഴയനിയമത്തില്‍ നാളെയാണെന്നും, പുതിയനിയമത്തില്‍ സക്കേവൂസിന്‍റെയും നല്ലകള്ളന്‍റെയും ദൈവാനുഭവപ്രകാരം 'ഇന്നാണ്' എന്നും, അമ്മ മദ്ധ്യസ്ഥം വഹിച്ചാല്‍ കാനായിലെ കല്യാണത്തിലെപോലെ അനുഗ്രഹം ഇപ്പോള്‍ത്തന്നെ ആകും എന്നും, ആത്മാവ് വ്യക്തമായി ഗ്രഹിച്ചപ്രകാരം-എഫേസോസ് ലേഖനത്തില്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തും പോലെ "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും, മഹത്വത്തിന്‍റെ പിതാവുമായവന്‍ ജ്ഞാനത്തിന്‍റെയും വെളിപാടിന്‍റെയും ആത്മാവിനെ നിങ്ങള്‍ക്ക് പ്രദാനം ചെയ്തുകൊണ്ട്, തന്നെക്കുറിച്ചുളള പൂര്‍ണ്ണമായ അറിവിലേക്ക് നിങ്ങളെ നയിക്കട്ടെ. ഏതു തരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് അറിയുവാനും വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്‍റെ സമൃദ്ധി മനസ്സിലാക്കുന്ന തിരുവചനം"(എഫേ:1:17-18) നല്‍കി എന്‍റെ ആന്തരിക നേത്രങ്ങളെ അവിടുന്ന് പതുക്കെ പ്രകാശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ആ അരൂപിയില്‍ 90 ജപമാല പ്രാര്‍ത്ഥിച്ച് (വാഗ്ദാന പേടക കൊന്ത) വേളാങ്കണ്ണി തീര്‍ത്ഥാടനം സമാപിച്ചതിന്‍റെ 48 മണിക്കൂറിനുള്ളിലാണ,് "മരിയന്‍ ഉടമ്പടി" എന്ന മഹത്തായ പ്രാര്‍ത്ഥനാപദ്ധതിയുടെ കൈപ്പുസ്തകം ഞാന്‍ എഴുതി പൂര്‍ത്തീകരിച്ചത്. അങ്ങനെ ഇതിനകം പതിനായിരക്കണക്കിന് കുടുംബങ്ങളെ അനുഗ്രഹിച്ച് ആയിരത്തിലധികം പേര്‍ പരസ്യസാക്ഷ്യം നല്‍കിയ അത്യത്ഭുത മരിയന്‍ ഇടപെടലുകള്‍ക്ക് സഭയില്‍ പുതിയ വഴിയൊരുക്കിയ "മരിയന്‍ ഉടമ്പടി" പ്രാർത്ഥനാ പദ്ധതിയുടെ പിറവിയായി.