ഒരു ദർശനത്തോട് കൂടെയുള്ള ദൈവിക ദൗത്യം

ഫാ. ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ


ആത്മീയ നേതാവ്


സാംസ്കാരിക പുനരുജ്ജീവകൻ


സാമൂഹിക പരിഷ്കർത്താവ്


എഴുത്തുകാരൻ

നിലവിലെ സ്ഥാനം
കൃപാസനം മരിയൻ റിട്രീറ്റ് സെൻ്ററിൻ്റെ സ്ഥാപകനും ഡയറക്ടറും
നാഷണൽ ഹെറിറ്റേജ് സ്റ്റഡി സെൻ്ററിൻ്റെ സ്ഥാപകനും ഡയറക്ടറും:
  • കൃപാസനം പൗരാണിക രംഗകലാ പീഠം , കോസ്റ്റൽ ഫോക്ക് ആർട്ട് ഡിജിറ്റൽ മ്യൂസിയം, കോസ്‌റ്റും ഗാലറി , സ്റ്റേ ഹോം സ്റ്റഡി സെൻ്ററും ലൈബ്രറിയും
കേരള കോസ്റ്റൽ ഫോൾക്‌ ആർട്സ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറും, പള്ളിത്തോട്

സംക്ഷിപ്ത പ്രൊഫൈൽ

എഴുത്തുകാരൻ, പ്രഭാഷകൻ, ചരിത്രഗവേഷകൻ, സോഷ്യൽ ആക്ടിവിസ്റ്റ് കലാകാരൻ, കലാസംവിധായകൻ, കൗൺസിലർ, ധ്യാനഗുരു. 1960-ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിത്തോട്ടിൽ ജനനം.

കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്ക്കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ. 1985-ൽ തിരുപ്പട്ടം സ്വീക രിച്ചു. ആലപ്പുഴ രൂപത വൈദികനായി സമൂഹത്തിന്റെയും, സഭയുടെയും സാംസ്ക്കാരിക കലാപൈതൃകങ്ങളെ സംരക്ഷിക്കുമ്പോഴും നഷ്ടതീരങ്ങളുടെ സമഗ്ര വീണ്ടെടുപ്പിനായുള്ള മനുഷ്യാവകാശ പോരാട്ടത്തിൽ ഏർപ്പെടുമ്പോഴും, മരിയൻ ഉടമ്പടി പ്രാർത്ഥനയുടെ പ്രയോക്താവായി പ്രവൃത്തിക്കുമ്പോഴും സഭയുടേയും ദേശത്തിന്റെയും ഉദ്ഗ്രഥനമാണ് കഴിഞ്ഞകാൽ നൂറ്റാ ണ്ടായി കൃപാസനം ലക്ഷ്യം വെയ്ക്കുന്നത്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരും കേരള കത്തോലിക്കാ സഭയും അവാർഡുകളും അംഗീകാരങ്ങളും നൽകി. ചവിട്ടുനാടക വിജ്ഞാന കോശത്തിന്റെ രചന കേരള സാഹിത്യ അക്കാദമിയുടെയും തിക്കുറിശ്ശി ഫൗണ്ടേ ഷന്റെയും അവാർഡിന് അർഹമായിട്ടുണ്ട്.

സാംസ്ക്കാരിക പ്രവർത്തനങ്ങളെ മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായി. സഭാത്മക സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കെ.സി. ബി.സി. മീഡിയ കമ്മീഷൻ അവാർഡും, കെ. ആർ.എൽ. സി.സി. വൈജ്ഞാനിക സാഹിത്യ അവാർഡും ലഭിച്ചി ട്ടുണ്ട്. 1989ൽ ആരംഭിച്ച കുടുംബക്ഷേമ കൗൺസിലിം ഗ് ഉൾപ്പടെയുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് കെ.ആർ.നാരായണൻ പീസ് ഫൗഷൻ സമാധാന പുരസ്ക്കാരവും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും നാടൻ മോട്ടോർ റാഡ് നിർമ്മാണ വിതരണ പ്രവർത്തന ങ്ങൾക്കും അഖിലേന്ത്യ കയർബോർഡ് മെറിറ്റ് സർട്ടിഫിക്കറ്റും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. പുത്തൻപാന, അമ്മാനപ്പാട്ട്, ദേവാസ്തവിളി, പിച്ചപ്പാട്ട്, പരിചമുട്ടുകളി, ചവിട്ടുനാടകം തുടങ്ങി കടലോര ദ്രാവിഡ കലകളുടെ വീണ്ടെടുപ്പിനെയും പുനരുദ്ധാരണ പ്രവർത്തനങ്ങളേ യും അധികരിച്ച് 2014-ൽ ഇന്റർനാഷണൽ തമിഴ് യൂണി വേഴ്സിറ്റി ഡോക്ടറേറ്റ് പദവിയും നൽകി ആദരിച്ചു. ചവിട്ടുനാടകം യുവജനോത്സവ മത്സരയിനമാക്കുന്നതിൽ മുഖ്യ ചാലകശക്തിയായി പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ 2019-ൽ മൺമറഞ്ഞുപോയ തീരപൈതൃകങ്ങളെ മുഖ്യധാരയിലെത്തിച്ചതിനാണ് CCBIയുടെ കീഴിലുള്ള ദി കാത്തലിക് ഡയോസിഷൻ പ്രീസ്റ്റ് ഓഫ് ഇൻഡ്യ (CDPI) ജോസഫച്ചന് അംഗീകാരം നൽകിയത്.