മരിയൻ ഉടമ്പടി:
- -എല്ലാദിവസവും കൃപാസനത്തിൽ മരിയൻ ഉടമ്പടി എടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്
സമയം: 6:30 am - 1:30 pm - -എല്ലാദിവസവും കൃപാസനത്തിൽ മരിയൻ ഉടമ്പടി പുതുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്
സമയം: 7 am - 1:30pm - -നിങ്ങൾ വിദേശത്താണെന്നുണ്ടെങ്കിൽ ഗുരുതരമായ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തിയാണെന്നുണ്ടെങ്കിൽ ഓൺലൈനിൽ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാവുന്നതാണ്.അതിനായി ഞങ്ങളുടെ മരിയൻ വെബ്സൈറ്റ് സന്ദർശിക്കുക.
- -എല്ലാ രണ്ടാം ചൊവ്വാഴ്ചകളിലും തമിഴ് മരിയൻ ഉടമ്പടി കൗൺസിലിംഗ് ഉണ്ടായിരിക്കുന്നതാണ്
മരിയൻ ഉടമ്പടി ധ്യാനം
എല്ലാ ചൊവ്വാഴ്ചകളിലും കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയോ, ഫേസ് ബുക്ക് പേജിലൂടെയോ (FrVP Joseph Kreupasanam) ഓൺലൈനിൽ പങ്കെടുത്ത് പ്രാർത്ഥിക്കാവുന്നതാണ്. ഷെക്കെയ്ന ടെലിവിഷനിലും തത്സമയ ധ്യാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് .സമയം 11:30 am - 1:30 pm
വിശുദ്ധ കുർബാന, കുമ്പസാര സമയങ്ങൾ :
എല്ലാ ദിവസവും രാവിലെ 7:30ന് ദിവ്യബലി ഉണ്ടായിരിക്കുന്നതാണ് .
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം ആയിരം മണി അഖണ്ഡ ജപമാല കൂട്ടായ്മ :
നിങ്ങൾക്കും കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക കേന്ദ്രത്തിന്റെ മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ ഔദ്യോഗികമായി ഒരു അംഗമാകാം.അതിനായി നിങ്ങൾ മരിയൻ ഉടമ്പടിയെടുത്ത് മരിയൻ ഉടമ്പടിയിൽ ആയിരിക്കുന്ന അഞ്ചുപേരുടെ കൂട്ടായ്മ ആരംഭിച്ചതിനുശേഷം വെഞ്ചിരിച്ച ജപമാല കൃപാസനത്തിൽ നിന്ന് വാങ്ങിച്ച് പ്രാർത്ഥന ആരംഭിക്കാവുന്നതാണ്.