loader

"ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍"

2 കോറിന്തോസ്‌ 1:4

നിങ്ങളുടെ പ്രാർത്ഥനാ അഭ്യർത്ഥനകൾ സമർപ്പിക്കുക

ഓൺലൈൻ മരിയൻ
ഉടമ്പടി പ്രാർത്ഥന

നിങ്ങളുടെ വിശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണ പ്രാർത്ഥന

ആയിരങ്ങൾ അനുഗ്രഹം പ്രാപിച്ച കൃപാസനം മരിയൻ ഉടമ്പടി പ്രാർത്ഥന ഇനി ഓൺലൈനിലൂടെ നിങ്ങൾക്കും നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്ന് ചെയ്യാം.. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശാബ്ദം മുതൽ അതായത് 1990 മുതൽ 2000 വരെ ദശലക്ഷങ്ങൾ പങ്കെടുത്ത കൃപാസനം കടലോര-കൃപാവര-യജ്ഞങ്ങളിൽ സമർപ്പിക്കപ്പെട്ട ഒരുദശാബ്ദത്തിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയുടെ യോഗ്യതകളെ സമാഹരിച്ച് ,ഈ നൂറ്റാണ്ടിൻറെ ആരംഭം മുതൽ 1000 മണിയുള്ള ആയിരക്കണക്കിന് അഖണ്ഡ ജപമാല മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ആയിരങ്ങളും പതിനായിരങ്ങളും ആണ്ടുതോറും അണമുറിയാതെ നടത്തിയ ജനസഹസ്രങ്ങൾ പങ്കുകൊണ്ട് പ്രാർത്ഥിച്ച മഹാ അഖണ്ഡജപമാല റാലികളിലൂടെ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി കൃപാസനം ശുശ്രൂഷകൾ സംപ്രാപിച്ച കൃപയുടെ സ്വർഗ്ഗീയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ ഇതാ നിങ്ങളുടെ ജീവിത സമാശ്വാസങ്ങൾക്കും ഉപാധിയാകുന്നു..... നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ,തിരുസഭയുടെ ലുത്തിനിയ പ്രാർത്ഥനപ്രകാരം പരിശുദ്ധഅമ്മയെ, പുതിയ നിയമപ്രകാരമുള്ള വാഗ്ദാന പേടകമായി വണങ്ങപ്പെടുന്ന കൃപാസനം മരിയൻ സന്നിധാനത്തിലേക്ക് ഓൺലൈനായി പ്രാർത്ഥിച്ച് നിക്ഷേപിക്കുക. ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന പ്രകാരം നിങ്ങളുടെ 6 പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്. ഈ പ്രാർത്ഥന നിയോഗങ്ങൾ കാനായിലെ കല്യാണ വേളയിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോയുടെ മുന്നിൽ വിശ്വാസത്തിന്റേയുംയും പ്രത്യാശയുടെയും സ്നേഹത്തിൻറെയും വെള്ളം നിറച്ച് സമർപ്പിച്ച 6 കൽഭരണികളുടെ പ്രതീകങ്ങളാണ് എന്ന് മനസ്സിലാക്കി മേൽ പറഞ്ഞ ദൈവിക പുണ്യങ്ങളുടെ അരൂപിയിൽ പ്രാർത്ഥിച്ചാണ്, പ്രാർത്ഥനാ വിഷയങ്ങൾ ഓൺലൈൻ ഉടമ്പടി വഴി സമർപ്പിക്കേണ്ടത്.

ഓൺലൈനിൽ മരിയൻ ഉടമ്പടി എടുത്തിരിക്കുന്നവർ 6 നിബന്ധനകൾ 90 ദിവസത്തേക്ക് നിവർത്തിക്കേണ്ടതാണ്.

  1. ഒന്നാമതായി ഉടമ്പടി എടുക്കുന്ന വ്യക്തി ഗലാത്തിയ 5:19 പ്രകാരം ആത്മാവിന്റെ വിശുദ്ധിയ്ക്ക് വിരുദ്ധമായ ജഡിക പാപങ്ങൾ ആയ വ്യഭിചാരം, അശുദ്ധി ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത,കലഹം അസൂയ,കോപം,മാത്സര്യം,ഭിന്നത, വിഭാഗീയചിന്ത,വിദ്വേഷം മദ്യപാനം, മദിരോത്സവം ഇവയും സദൃശ്യമായ മറ്റ് പ്രവർത്തികളും താൻ ഉപേക്ഷിക്കുന്നു എന്നു തീരുമാനമെടുക്കണം. കൂടാതെ തിന്മയും പരദൂഷണവും സംസാരിക്കുന്നതിൽ നിന്ന് നാവിനെ പൂർണ്ണമായി നിയന്ത്രിക്കാമെന്ന് തീരുമാനമെടുക്കണം .വേദനിപ്പിച്ച വരോട് ക്ഷമിച്ചുകൊണ്ട് ഹൃദയത്തിൽ ഉണ്ടായിരിക്കുന്ന വെറുപ്പിനെ സ്നേഹമായി മാറ്റി അവരുമായി സഹകരിക്കണം.
  2. ഓൺലൈനിൽ മരിയൻ ഉടമ്പടി എടുത്തിട്ട് ഉള്ളവർ ആറ് ഉടമ്പടി നിബന്ധനകൾക്ക് ആനുപാതികമായി ആറ് ഉടമ്പടി ധ്യാനങ്ങൾ യൂട്യൂബിൽ കൂടി പ്രാർത്ഥിക്കുകയും ആ ലിങ്ക് ഷെയർ ചെയ്യേണ്ടതുമാണ്.
  3. ബുധനാഴ്ച/ശനിയാഴ്ചയിലെ ഏതെങ്കിലും ഒരു നേരം പ്രാർത്ഥനാപൂർവ്വം ഉപവാസമെടുക്കുക.
  4. സുവിശേഷ പ്രചരണത്തിൻ്റെ ഭാഗമായി അപ്പോസ്തല ശുശ്രൂഷയായി ദൈവവചന സന്ദേശങ്ങളും അനുഭവ സാക്ഷ്യങ്ങളും അടങ്ങിയ കൃപാസനം പത്രം ഓൺലൈനിൽ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുക.
  5. ഓരോ ദിവസവും കർത്താവിൻറെ വചനം പ്രാർത്ഥനാപൂർവ്വം ധ്യാനിക്കുവാനായി അരമണിക്കൂർ പ്രത്യേകമായി ദൈവവചന വായനയ്ക്കായി മാറ്റിവയ്ക്കുക..
  6. മത്തായി 25 35 36 തിരുവചനങ്ങൾ പ്രകാരം ഓരോ ആഴ്ചവട്ടവും കാരുണ്യ പ്രവർത്തികൾ യേശുനാമ മഹത്വത്തിനായി പ്രവർത്തിക്കുമെന്ന് തീരുമാനമെടുക്കുക.

നിങ്ങൾക്കു പ്രാർത്ഥന
നിയോഗമുണ്ടോ ?

എന്താണ്
ഉടമ്പടി പ്രാർത്ഥന?

എല്ലാ പ്രശ്നങ്ങളും അതിജീവിക്കാന്‍വേണ്ടി ദൈവത്തിന്‍റെ വചനം പാലിച്ച,് 'അവന്‍ പറയുന്നതുപോലെ ചെയ്ത്'വചനത്തിന്‍റെ സാക്ഷിയായി തീരുമ്പോള്‍, ദൈവത്തിന്‍റെ മനുഷ്യാവതാരം വരെ സംഭവിക്കുമെന്നുള്ളതാണ് "അവന്‍ പറഞ്ഞതുപോലെ ചെയ്തുകൊള്ളാം" എന്നതിന്‍റെ തല്‍സമ വചനമായ "ഇതാ കര്‍ത്താവിന്‍റെ ദാസി, അങ്ങേ വചനം പോലെ എന്നില്‍ നിറവേറട്ടെ" (ലൂക്ക:1:38) എന്ന മരിയന്‍ പ്രത്യുത്തരം. ഇപ്രകാരം വചനം ഹൃദയത്തില്‍ സംഗ്രഹിച്ച് (ലൂക്ക 2:19,2:51) വാഗ്ദാനപേടകമായി ജീവിച്ച അമ്മയെക്കുറിച്ചുള്ള ഈശോയുടെ പരാമര്‍ശവും ഇതുതന്നെയാണ്. "അവന്‍ പറയുന്നതുപോലെ ചെയ്യുന്ന-അഥവാ ദൈവത്തിന്‍റെ വചനം പോലെ പ്രവര്‍ ത്തിക്കുന്ന ആളാണ് എന്‍റെ അമ്മ" എന്ന.് "ആരാണെന്‍റെ അമ്മ?-ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ആളാണ് എന്‍റെ അമ്മ" (ലൂക്ക 8:21,11 :28, മത്താ:7:24)എന്ന് ഈശോ പ്രഖ്യാപിക്കുമ്പോള്‍-ദൈവവചനം ജീവിക്കുന്നവളായ അമ്മയെ ദൈവത്തിന്‍റെ സാന്നിദ്ധ്യമായി മാറിയ തന്‍റെ അമ്മയുടെ ജീവിത മാതൃക അനുസരിച്ചുകൊണ്ട്, അവന്‍ പറയുന്നതുപോലെ ചെയ്യുന്നതുവഴി വാഗ്ദാന പേടകമായി മാറുന്ന അമ്മയെ ഓരോ വിശ്വാസിയും സ്വീകരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇതാ നിന്‍റെ അമ്മ (യോഹ:19:27) എന്ന് പറഞ്ഞ് അവിടുത്തെ അമ്മയെ നമുക്ക് നല്‍കിയത്.

ഈ തിരുവചന അടിസ്ഥാനത്തില്‍ അമ്മയുടെ അധികാരത്തെ കാനായിലെ പോലെ അതിവേഗം ദൈവാനുഭവം പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രാര്‍ത്ഥനയാണ് മരിയന്‍ ഉടമ്പടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച് ഈശോ പറയുന്നതുപോലെ ചെയ്തുകൊള്ളാമെന്നാണ്, ജീവിച്ചു കൊള്ളാമെന്നാണ് ജനങ്ങള്‍ കൃപാസനത്തില്‍ വന്ന് പരിശുദ്ധ അമ്മ വഴി ത്രീത്വൈക ദൈവത്തോട് ഉടമ്പടി ചെയ്യുന്നത്. ഇതാണ് മരിയന്‍ ഉടമ്പടിയുടെ അന്ത:സത്ത. ഇവിടെ വാഗ്ദാനപേടകമായ അമ്മ ഉടമ്പടിയുടെ മദ്ധ്യസ്ഥയും സാക്ഷിയുമായി മാറുമ്പോള്‍ ആ അമ്മയുടെ മദ്ധ്യസ്ഥതയില്‍ തങ്ങള്‍ ദൈവത്തോട് ചെയ്ത ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം കൂടി ജനങ്ങള്‍ പ്രത്യാശയോടെ ഏറ്റെടുക്കുകയാണ് ചെയ്യുക.

വാഗ്ദാന പേടകവും മരിയന്‍ ഉടമ്പടി സമര്‍പ്പണ പ്രാര്‍ത്ഥനയും

പഴയ നിയമത്തില്‍ "ദൈവവചനം" കല്‍പ്പലകകളില്‍ കൊത്തി, വാഗ്ദാന പേടകത്തിനുള്ളില്‍ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത്, പുതിയ നിയമത്തിലെ വാഗ്ദാന പേടകം പരിശുദ്ധ അമ്മ തന്നെയാണെന്ന് ആര്‍ക്കും മനസിലാകും വിധമാണ് വി.യോഹന്നാന് വെളിപാട് ലഭിച്ചത്. വെളിപാടിന്‍റെ പുസ്തകത്തിലെ ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ നമുക്കത് മനസിലാകും. സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായിڈ (വെളിപാട്:11:19). ആ വാഗ്ദാന പേടകം ആരാണെന്ന് അടുത്ത വചനത്തില്‍ യോഹന്നാന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണി ആയിരുന്നുڈ(വെളിപാട്:12:1-2). അവള്‍ ഗര്‍ഭിണിയാണെന്ന് പറയാന്‍ കാരണം പഴയനിയമത്തില്‍ വാഗ്ദാനപേടകത്തിനുള്ളില്‍ ദൈവത്തിന്‍റെ വചനങ്ങള്‍ കല്‍പ്പലകകളിലായിരുന്നല്ലോ ദൈവം നിക്ഷേപിച്ചിരുന്നത.് അതിന്‍റെ സ്ഥാനത്ത് പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരി.അമ്മയുടെ ഉദരത്തില്‍ ജീവനുള്ള ദൈവത്തിന്‍റെ വചനം, കല്‍പ്പലകകളിലല്ല, മാംസത്തില്‍ തന്നെയാണ് ദൈവം നിക്ഷേപിച്ചത് എന്ന് വ്യക്തമാകുന്നതിനാണ്. അതുകൊണ്ടാണ് പുതിയനിയമത്തിലെ വാഗ്ദാന പേടകം പരി.അമ്മയായി വിവക്ഷിക്കപ്പെടുന്നത്. തിരുസഭ ലുത്തിനിയായില്‍ "വാഗ്ദാന പേടകമേ" എന്ന അമ്മയെ അഭിസംബോധന ചെയ്യുന്നതും അതുകൊണ്ടുതന്നെ.

പരി.അമ്മ വാഗ്ദാനപേടകം അമ്മയുടെ മദ്ധ്യസ്ഥതയില്‍ ഉടമ്പടി പ്രാര്‍ത്ഥന

ഞാന്‍ നിനക്ക് തരാന്‍പോകുന്ന ഉടമ്പടി പത്രിക പേടകത്തിനുള്ളില്‍ നിക്ഷേപിക്കണം (പുറപ്പാട് 25:21) എന്നാണ് തിരുവചനം. ഈ വചനം അനുസ്മരിച്ചുകൊണ്ടാണ് പുതിയനിയമത്തിലെ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കൃപാസനത്തില്‍ ഉടമ്പടി പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ,് പ്രാര്‍ത്ഥനകളുടെ പ്രകൃതി അനുസരിച്ച് ഉടമ്പടി പ്രകാരം അതിന് പരിഹാരം ഉണ്ടാകുന്നതും. പഴയനിയമത്തില്‍ ദൈവമഹത്വത്തിന്‍റെ സാന്നിദ്ധ്യം വാഗ്ദാനപേടകത്തിനു മേല്‍ നിഴലിട്ടിരുന്നു എന്ന് പുറ:40:34 വചനം അനുസ്മരിപ്പിക്കും വിധമാണ്, പരിശുദ്ധാത്മാവ് നിഴലിട്ട് ഈശോയെ തന്നെ ഗര്‍ഭംധരിച്ച പരിശുദ്ധഅമ്മയെ പുതിയ നിയമത്തിലെ വാഗ്ദാന പേടകം എന്ന് വിശേഷിപ്പിക്കുന്നത് (ലൂക്ക:1:35).  "നന്‍മ നിറഞ്ഞവളേ, കര്‍ത്താവു നിന്നോടുകൂടെ" എന്ന മാലാഖയുടെ ഈ രണ്ട് ആശംസാ വചനങ്ങള്‍ പരസ്പരം വിശദമാക്കുന്നവയാണ്. മറിയം നന്‍മനിറഞ്ഞവളാകാനുള്ള അഥവാ കൃപനിറഞ്ഞവള്‍ ആകാനുള്ള കാരണം കര്‍ത്താവ് അവളോടൊപ്പം ഉണ്ടെന്നതാണ്. അവളെ നിറയ്ക്കുന്ന നന്‍മയാകട്ടെ, എല്ലാ കൃപാവരങ്ങളുടെയും ഉറവിടമായ കര്‍ത്താവിന്‍റെ സാന്നിധ്യവും. "ജറുസലേം പുത്രീ, സന്തോഷിക്കുക.... നിന്‍റെ ദൈവമായ കര്‍ത്താവ് നിന്‍റെ മദ്ധ്യേ ഉണ്ട്. കര്‍ത്താവു സ്വന്തം വാസസ്ഥലമാക്കിയ മറിയം സീയോന്‍ പുത്രിയാണ്, കര്‍ത്താവിന്‍റെ മഹിമ കുടികൊള്ളുന്ന ഉടമ്പടിയുടെ പേടകവും (വെളി 21:3) മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്‍റെ കൂടാരവുമാണവള്‍" (CCC-2676). "പ്രാര്‍ത്ഥനയില്‍ ഏകപുത്രന്‍റെ മഹത്വീകൃതമായ മനുഷ്യത്വത്തില്‍ അവിടുത്തെ വ്യക്തിത്വവുമായി പരിശുദ്ധാത്മാവു നമ്മെ ഐക്യപ്പെടുത്തുന്നു. അതിലും അതുവഴിയുമാണു പുത്രസഹജമായ നമ്മുടെ പ്രാര്‍ത്ഥന നമ്മെ സഭയില്‍ യേശുവിന്‍റെ അമ്മയുമായി ഐക്യപ്പെടുത്തുന്നത്". (CCC-2673, LG 62).

വിശുദ്ധഗ്രന്ഥത്തില്‍ ഉടമ്പടിക്ക് 2 ഘടകങ്ങള്‍ ഉണ്ട്. നിയോഗവും നിബന്ധനയും. പുറ:20:12, നിയമാ:5:16 എന്നീ തിരുവചനങ്ങള്‍ അതു വ്യക്തമാക്കും. പുതിയ നിയമത്തിലും വാഗാദാനത്തോട് കൂടിയ ഉടമ്പടിയുടെ ഘടന വി.പൗലോസ് ഇങ്ങനെ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് നന്മ വരുത്തുന്നതിനും, ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനേയും പിതാവിനേയും ബഹുമാനിക്കുക. വാഗ്ദാനത്തോട് കൂടിയ ആദ്യത്തെ കല്‍പ്പന ഇതത്രേ (എഫേ 6:2-3). ഉടമ്പടിയുടെ ഭാഗമായാണ് കല്‍പ്പനകള്‍ നല്‍കപ്പെട്ടത്. കല്‍പ്പനകള്‍ ജനത്തെ വിശുദ്ധീകരിക്കാനും ശക്തീകരിക്കാനുമുള്ളതാണ്. കല്‍പ്പനകളുടെ ഫലങ്ങള്‍ ആദ്ധ്യാത്മിക ഫലങ്ങളോടൊപ്പം ആന്തരിക ഫലങ്ങളും ഐശ്വര്യവും സമാധാനവും നല്‍കുന്നു. കല്‍പ്പനകള്‍ നിഷ്കര്‍ഷാര്‍ത്ഥത്തില്‍ രണ്ടാം സ്ഥാനത്താണ് വരുന്നത്. ദൈവത്തിന്‍റെതായിരിക്കാന്‍ വേണ്ടി ഉടമ്പടിയിലൂടെ സ്ഥാപിതമായ നിബന്ധനകളുടെ ആന്തരിക അര്‍ത്ഥങ്ങളെ അവ വെളിവാക്കുന്നു (CCC-2062).

കല്‍പ്പനകളുടേയും നിയമത്തിന്‍റെയും ദാനം ദൈവം തന്‍റെ ജനവുമായി മുദ്രവെച്ച ഉടമ്പടിയുടെ ഭാഗമാണ്. ഞാന്‍ അതു ചെയ്തു കൊള്ളാം എന്ന് പറയുന്നു (CCC-2060).  മരിയന്‍ ഉടമ്പടി അനുസരിച്ച് അവന്‍ പറയുന്നത് ചെയ്തുകൊള്ളാം എന്ന വചനം (യോഹ 2:5)കര്‍ത്താവ് കല്‍പ്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യാം (പുറ: 24:7) ഈ ഉടമ്പടി സ്വഭാവമുള്ള നിര്‍ദ്ദേശ വചനങ്ങള്‍ക്കു സമമാണ്. നിർദ്ദേശ വചനങ്ങളെ മരിയൻ ഉടമ്പടി എടുക്കുന്നവർ യോഹന്നാൻ 2 5 പ്രയോഗത്തിൽ വരുത്തിക്കൊണ്ടാണ് ഉടമ്പടി വചനങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യം നൽകുന്നത്.

ഓൺലൈൻ മരിയൻ ഉടമ്പടി പ്രകാരം 6 പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ സമർപ്പിക്കുമ്പോൾ 6 നിബന്ധനകൾ 90 ദിവസത്തേക്ക് ചെയ്തു കൊള്ളാമെന്ന് വിശ്വാസി പ്രതിജ്ഞ ചെയ്യുന്നു. അവ താഴെ ചേര്‍ക്കുന്നു.


മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനാ നിയോഗങ്ങങ്ങളുടെ അന്ത:സത്ത

മരിയന്‍ ഉടമ്പടി സമര്‍പ്പണ പ്രാര്‍ത്ഥന പ്രകാരം നമ്മള്‍ സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍, അമ്മയുടെ മദ്ധ്യസ്ഥതയില്‍ കാനായിലെകല്യാണവീട്ടില്‍ ഈശോയുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട 6 കല്‍ഭരണികളുടെ പ്രതീകങ്ങളാണ.് കാനായിലെ കല്യാണവിരുന്നില്‍ വെള്ളം നിറച്ചുവെച്ചത് 6 കല്‍ഭരണികളിലായിരുന്നുവല്ലോ. അപ്പോള്‍ 6 കല്‍ഭരണികളെ അനുസ്മരിക്കുന്നവിധം നമ്മുടെ ജീവിത സമ്മര്‍ദ്ദങ്ങളിലെ 6 ആവശ്യങ്ങള്‍ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ഈശോയുടെ മുന്നില്‍ വെയ്ക്കുകയാണ് കൃപാസനം മരിയന്‍ ഉടമ്പടി സമര്‍പ്പണപ്രാര്‍ത്ഥനയില്‍ ചെയ്യുന്നത്. അത് ചിലപ്പോള്‍, ഐ.ഇ.എല്‍.ടി.എസ്. പാസാകുന്നതായിരിക്കാം ഒരു കാര്യം. രണ്ടാമത്തേത് വസ്തു വില്‍ക്കുന്നതായിരിക്കാം, മൂന്നാമത്തെ പ്രാര്‍ത്ഥനാവശ്യം-ജോലി ആയിരിക്കാം. നാലാമത്തേത് രോഗസൗഖ്യമായിരിക്കാം. ഇങ്ങനെ ജീവിതത്തിന്‍റെ 6 അമ്മയുടെ മദ്ധ്യസ്ഥതയില്‍ കൃപാസനം അള്‍ത്താരയിലെ ഉടമ്പടി പേടകത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുന്നു. ഓൺലൈൻ മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനയില്‍ 6 ആവശ്യങ്ങൾ എഴുതി, പ്രതീകാത്മകമായി 6 കല്‍ഭരണികളില്‍ വെള്ളം നിറച്ച്, അതായത് നമ്മുടെ ദൈവ വിശ്വാസം നിറച്ച്, പ്രാര്‍ത്ഥനയും പ്രത്യാശയും നിറച്ച്, ദൈവസ്നേഹം നിറച്ച് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ഈശോയുടെ മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുന്നു.

ഓൺലൈൻ മരിയൻ ഉടമ്പടി പ്രകാരം 6 പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ സമർപ്പിക്കുമ്പോൾ 6 നിബന്ധനകൾ 90 ദിവസത്തേക്ക് ചെയ്തു കൊള്ളാമെന്ന് വിശ്വാസി പ്രതിജ്ഞ ചെയ്യുന്നു. അവ താഴെ ചേര്‍ക്കുന്നു.


മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനയിലെ ആറ് നിബന്ധനകള്‍

ഉടമ്പടി ഒന്നാം ഘട്ടത്തില്‍ പാപങ്ങള്‍ വെറുത്തുപേക്ഷിക്കുന്നു (CCC 2609, CCC 1490)

ഉടമ്പടിയില്‍ ഏര്‍പ്പെടുന്നവര്‍ ഒരു "വാഗ്ദാന കാലഘട്ടം" അതായത് 90 ദിവസം, തങ്ങളുടെ ജീവിതത്തില്‍ നിന്ന് ആവർത്തിക്കപ്പെടുന്ന പാപങ്ങളെ ഉടനെ ഉപേക്ഷിക്കേണ്ടതുണ്ട്. ഈ നിബന്ധനയ്ക്ക്, ദൈവം ആദ്യം ഉടമ്പടി വെച്ച അബ്രഹാത്തിനോടും, മോശയോടും ആവശ്യപ്പെട്ടതുപ്രകാരമുള്ള, അതായത് നീ എന്‍റെ മുമ്പാകെ വ്യാപരിക്കുക, വിശുദ്ധിയുള്ളവനായിരിക്കുക(ഉത്പത്തി 17:1), നീ ദീര്‍ഘകാലം ജീവിക്കാന്‍ എന്‍റെ പ്രമാണങ്ങള്‍ അനുസരിക്കുക(പുറ:20:12-17)എന്ന നിബന്ധനകളോട് മാത്രമല്ല ആധാരം. മറിച്ച് ദൈവകൃപയുടെ ആളായ്മയായ കര്‍ത്താവായ ഈശോയെത്തന്നെ സ്വീകരിക്കുവാന്‍ ജനങ്ങളെ ഒരുക്കാന്‍ വന്ന സ്നാപകന്‍റെ വിശുദ്ധീകരണ നടപടികളോടാണ് സാദൃശ്യം

ഏകദിന ഉപവാസം (CCC 1430)

കൃപാസനം പ്രസാദവരമാതാവിന്‍റെ സന്നിധിയില്‍ ഉടമ്പടി ചെയ്യുന്നവര്‍ ആഴ്ചവട്ടം ഒരു ദിവസം ഉപവസിക്കണം. അത് മാതാവിന്‍റെ ദിവസമായ ശനിയാഴ്ചയോ, ബുധനാഴ്ചയോ ആയി നിശ്ചയിക്കാം. കൃപാസനത്തിലെ ഉപവാസമെന്ന് പറയുന്നത്, തിരുവചനം 2 രാജാ:6:26-30 അനുസരിച്ചുള്ള ഉപവാസമാണ്. അതായത് 2 രാജാ:6:26 പ്രകാരം ഇസ്രായേല്‍ രാജാവ് കോട്ടമേല്‍ നടക്കുമ്പോള്‍ ഒരുവള്‍ വിളിച്ചു പറഞ്ഞു. പ്രഭോ, രാജാവേ സഹായിക്കണേ! അവന്‍ പറഞ്ഞു, കര്‍ത്താവ് സഹായിക്കുന്നില്ലെങ്കില്‍ എനിക്കെങ്ങനെ കഴിയും? എന്‍റെ കൈയ്യില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ, രാജാവ് ചോദിച്ചു, എന്താണ് നിന്‍റെ പ്രശ്നം. അവള്‍ ഉണര്‍ത്തിച്ചു. ഇവള്‍ എന്നോട് പറഞ്ഞു. നിന്‍റെ മകനെ കൊണ്ടുവരുക, ഇന്ന് നമുക്ക് അവനെ ഭക്ഷിക്കാം. നാളെ എന്‍റെ മകനെ ഭക്ഷിക്കാം. അങ്ങനെ ഞങ്ങള്‍ എന്‍റെ മകനെ വേവിച്ചു തിന്നു. അടുത്ത ദിവസം ഞാന്‍ അവളോട് നിന്‍റെ മകനെ കൊണ്ടുവരിക, നമുക്ക് അവനെ തിന്നാം എന്നു പറഞ്ഞു. എന്നാല്‍ അവള്‍ അവനെ ഒളിപ്പിച്ചു കളഞ്ഞു. അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവ് വസ്ത്രം കീറി- അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു-ജനം നോക്കിയപ്പോള്‍, രാജാവ് അടിയില്‍ ചാക്കുവസ്ത്രം ധരിച്ചിരിക്കുന്നു(2 രാജാ:6:30)

ഇപ്രകാരം രാജ്യം തന്നെ തകര്‍ന്ന് തരിപ്പണമായി, ജനത പട്ടിണിയായി, വേലയുമില്ല, കൂലിയുമില്ല. പകരം വിശപ്പടക്കാന്‍ വേണ്ടി പന്നികളെ പോലെ സ്വന്തം കുഞ്ഞുങ്ങളെ അമ്മമാര്‍ തന്നെ കടിച്ചുകീറി തിന്നുന്ന അവസ്ഥ വന്നപ്പോഴാണ് ഇസ്രയേല്‍ രാജാവ് ചാക്കുടുത്ത് ഉപവസിച്ചത്. ഇത്തരം അരാജകത്വവും അക്രമവും നിറഞ്ഞ ഒരവസ്ഥയാണ് നമ്മുടെ കുടുംബത്തിലുള്ളത് എന്നാല്‍ പോലും നമുക്ക് രക്ഷപെടാന്‍ മാര്‍ഗ്ഗം ഉണ്ട്. അക്രമവും അരാജകത്വവും കുടുംബത്തിന്‍റെ അടിത്തറ മാന്തുന്ന അവസ്ഥയില്‍ പോലും ദൈവത്തില്‍ വിശ്വസിച്ച,് സ്വന്തം പാപത്തിന് വേണ്ടിയും തന്നെ ഭരഭേല്‍പ്പിക്കപ്പെട്ടവരുടെ പാപത്തിന് വേണ്ടിയും ഉപവസിച്ച്, ആ ഉപവാസത്തിന്‍റെ ഭാഗമായി അടിയില്‍ ചാക്കുവസ്ത്രം ധരിച്ചിട്ടാണ് രാജാവ് ഇസ്രയേലിനെ രക്ഷപെടുത്തുന്നത്. ഏറെക്കുറെ അതാണ് ഉടമ്പടി ഉപവാസത്തിന്‍റെ ആത്മീയ അടിസ്ഥാനം. കാരണം നിന്‍റെ കുടുംബത്തില്‍ ഭര്‍ത്താവിന്‍റെ മദ്യപാനമായാലും, മക്കളുടെ ദുര്‍നടപ്പായാലും ശരി, കുടുംബത്തകര്‍ച്ചയായാലും ശരി എല്ലാ അരാചകത്വത്തില്‍നിന്നും രക്ഷപെടാനുള്ള ഒരു പരിഹാരം മേല്‍പ്പറഞ്ഞതരം ഉപവാസത്തിന്‍റെ പരിഹാര പ്രായശ്ചിത്ത അരൂപി ഉള്‍ക്കൊള്ളുന്നതാണ്.

മാനസാന്തരത്തിലേക്കും പ്രായശ്ചിത്തത്തിലേക്കുള്ള യേശുവിന്‍റെ വിളി, അവിടുത്തേക്കുമുന്‍പുണ്ടായിരുന്ന പ്രവാചകന്‍മാരുടെ ആഹ്വാനം പോലെ ഒന്നാമതായി 'ചാക്ക് ഉടുക്കലും ചാരംപൂശലും' ഉപവാസവും, പരിത്യാഗവും പോലുള്ള ബാഹ്യപ്രവൃത്തികളെയല്ല, പിന്നെയോ, ഹൃദയത്തിന്‍റെ മാനസാന്തരത്തെ, ആന്തരിക അനുതാപത്തെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതു കൂടാതെയുള്ള പ്രായശ്ചിത്തപ്രവൃത്തികള്‍ ഫലരഹിതവും വ്യാജവുമായിരിക്കും. എന്നാലും, ആന്തരികമായ മാനസാന്തരം, ദൃശ്യമായ അടയാളങ്ങളിലൂടെ-ചേഷ്ടകളിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും-പ്രകടിപ്പിക്കപ്പെടേണ്ടതുണ്ട്. (CCC 1430)


കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം കൂടുക (CCC 2716)

മൂന്നാമത്തെ നിബന്ധന കൃപാസനത്തിലെ ധ്യാനം കൂടുകയെന്നതാണ്. കൃപാസനത്തില്‍ ഒരുമാസം 10 ഏകദിന ഉടമ്പടി ധ്യാനങ്ങളുണ്ട്. ആദ്യ തിങ്കള്‍, ആദ്യ ചൊവ്വ, രണ്ടാം തിങ്കള്‍, രണ്ടാം ചൊവ്വ, മൂന്നാം തിങ്കള്‍, മൂന്നാം ചൊവ്വ, നാലാം തിങ്കള്‍, നാലാം ചൊവ്വ എന്നീ ദിവസങ്ങളിലാണ് കൃപാസനത്തില്‍ ധ്യാനം നടക്കുന്നത്. ഓൺലൈനിൽ ഉടമ്പടി എടുക്കുന്നവർ ഈ ധ്യാനങ്ങളില്‍ ഏതെങ്കിലും ഒരു ധ്യാനം ഓൺലൈനായി കൂടിയാല്‍ മതി. കൂടുന്നതിന്‍റെ ഒന്നാമത്തെ ഉടമ്പടി ഉദ്ദേശ്യം എന്നുപറയുന്നത്, ഉടമ്പടിപ്രകാരം പരി.അമ്മയെപോലെ ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും (ലൂക്ക 8:21, മത്താ:7:24)ചെയ്യുന്നതിനാണ്.

മത്തായി 18:21-35 ഇങ്ങനെ രേഖപ്പെടുത്തുന്നതുകൂടി ശ്രദ്ധിക്കണം. ഒരു രാജാവ് തന്‍റെ ഭൃത്യന് 10,000 താലന്ത് ഇളവ് ചെയ്തുകൊടുത്തു. ആ കടം ഇളവ് ലഭിക്കാതിരുന്നെങ്കില്‍ അയാള്‍ക്ക് തന്‍റെഭാര്യയെയും മക്കളെയും അദ്ദേഹത്തിന്‍റെ സമസ്തവസ്തുക്കളും വില്‍ക്കേണ്ടതായി വന്നേനെ. എന്നാല്‍ ഇപ്രകാരം കടം മുഴുവന്‍ ഇളവ് ചെയ്ത് ലഭിച്ച, വലിയ അനുഗ്രഹം പ്രാപിച്ച ആ മനുഷ്യന്, കിട്ടിയ അനുഗ്രഹത്തിന്‍റെ വിലയറിയാന്‍ പാടില്ലാഞ്ഞതുകാരണം അയാള്‍ അനുഗ്രഹം കൈപ്പറ്റി പുറത്തിറങ്ങിയപ്പോള്‍ തന്നെ, തനിക്ക് വെറും നൂറുദനാറ മാത്രം കടപ്പെട്ടിരുന്ന മറ്റൊരു സഹഭൃത്യനെ കണ്ടുമുട്ടുന്നു. ഉടനെ അയാള്‍, അവന്‍റെ കഴുത്ത് പിടിച്ച് ഞെരിച്ച് അവനെ ഉപദ്രവിച്ച് അവശനാക്കി ജയിലിലടച്ചു. ഈ നീചപ്രവര്‍ത്തി കണ്ട് വേറെ സഹഭൃത്യډാര്‍ വന്ന് രാജാവിനോട് സങ്കടപ്പെട്ട് നടന്നതെല്ലാം പറഞ്ഞു. രാജാവ് കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ ആദ്യം താന്‍ കടം ഇളച്ചു കൊടുത്തവനെ പിടിച്ച് മര്‍ദ്ദകന്‍മാര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തു. താന്‍ കൊടുത്ത ആനുകൂല്യം തിരിച്ചെടുക്കുകയും ചെയ്തു. അതാണ് അനുഗ്രഹത്തിന്‍റെ ഒരു കുഴപ്പം. അനുഗ്രഹം നമുക്ക് ലഭിക്കാം. അത് നിലനിന്ന് അനുഭവിക്കാന്‍ നമുക്ക് ദൈവത്തിന്‍റെ കാരുണ്യം അത്യാവശ്യമാണ്. ദൈവം നമ്മോട് കാരുണ്യം കാണിക്കുന്നതാവട്ടെ നമ്മള്‍ മറ്റുള്ളവരോടും കാരുണ്യം കാണിക്കുന്നത് അനുസരിച്ചാണ്. അതാണ് വചനം ചോദിക്കുന്നത്, "ഞാന്‍ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ" എന്ന് (മത്താ:18:33). അതിന് ഒരു വ്യക്തി ദൈവത്തിന്‍റെ തിരുഹിതങ്ങളാകുന്ന തിരുവചനങ്ങള്‍ അറിയണം. മറിച്ച് ദൈവത്തിന്‍റെ അനുഗ്രഹം അറിയുന്നില്ല എങ്കില്‍, നമ്മുടെ പഴയ നീച സ്വഭാവം തന്നെ പുറത്ത് കാണിച്ച് ദൈവകോപം വിളിച്ച് വരുത്തി കിട്ടിയ അനുഗ്രഹം നഷ്ട്ടപ്പെടുത്തും. അങ്ങനെ കിട്ടിയ അനുഗ്രഹം നഷ്ടപ്പെട്ടു പോകാതിരിക്കാനും ഇനിയും അനുഗ്രഹം കിട്ടാനും വേണ്ടിയാണ് കൃപാസനത്തില്‍ തിരുവചന ഉടമ്പടി ഉപവാസ ധ്യാനം വെച്ചിരിക്കുന്നത്. 

ഇപ്രകാരം കൃപാസനത്തില്‍ നടക്കുന്നത് ഉടമ്പടി ധ്യാനമാണ്. പരിശുദ്ധ അമ്മ എന്ന പുതിയ വാഗ്ദാന പേടകത്തിന്‍റെ ആത്മീയതയെ ആധാരപ്പെടത്തിയാണ് ദൈവസന്നിധിയില്‍ ഉടമ്പടി ചെയ്തവര്‍ക്കായി ജീവിതപ്രശ്ന പ്രതിസന്ധികളെ വചനാധിഷ്ഠിതമായി സമീപിക്കുന്നതിന് പരിശീലിപ്പിക്കുന്നത്. വാഗ്ദാനപേടകത്തിന് മുകളില്‍വെച്ച് ഞാന്‍ നിന്നെ കാണും, കൃപാസനത്തിന് മുകളില്‍ നിന്ന്, സാക്ഷ്യപേടകത്തിന് മീതേയുള്ള കെരൂബുകളുടെ നടുവില്‍ നിന്ന് ഞാന്‍ നിന്നോട് സംസാരിക്കും (പുറപ്പാട്:25:22) എന്നാണല്ലോ വചനം. ഈ ദൈവവചനത്തിന്‍റെ ചുവട് പിടിച്ചാണ്, കൃപാസനത്തിലെ എല്ലാ ആരാധനാ വേളകളിലും ദൈവ വചനപ്രഘോഷണ സന്ദേശങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നത്. കൃപാസനം സാന്ത്വനാഭിഷേക തിരുവചന ശുശ്രൂഷകളിലൂടെ ഇപ്രകാരം ജീവിതബന്ധിയായി പ്രഘോഷിക്കപ്പെടുന്ന വ്യത്യസ്ത ദൈവവചനങ്ങളുടെ ഉള്ളടക്കങ്ങളുടെ സംക്ഷിപ്തമാണ,് കൃപാസനം പത്രികയുടെ എഡിറ്റോറിയല്‍. സുവിശേഷത്തിലെ വിജാതീയനായ ശതാധിപന്‍ ദൈവ വചനത്തെക്കുറിച്ച്, യേശുവിനെക്കുറിച്ച് കേട്ടറിവുമാത്രം ഉണ്ടായിരുന്ന ഒരു റോമന്‍ ഭരണാധികാരി ആയിരുന്നു(ലൂക്ക:7:3). എന്നാല്‍ അയാള്‍ കേട്ട വചനം അയാള്‍ക്ക് പ്രയോജനപ്പെടുന്നതായു ം(ഹെബ്ര:4:2)അയാളുടെ ഭൃത്യന്‍ സുഖപ്പെടുന്നതായും ലൂക്ക:7:10ല്‍ നാം വായിക്കുന്നു. ഇപ്രകാരം ദൈവവചനങ്ങള്‍ കേട്ട്, വിശ്വാസം വര്‍ദ്ധിച്ച് ദൈവാനുഭവം പ്രാപിക്കാനാണ് കൃപാസനത്തില്‍ നടക്കുന്ന ദൈവവചന ഉടമ്പടി ധ്യാനശുശ്രൂഷകളും കൃപാസനം തിരുവചന പത്രികയുംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

പ്രേഷിത പ്രവര്‍ത്തനം അഥവാ ആത്മാക്കളുടെ വീണ്ടെടുപ്പ് പ്രവര്‍ത്തനം (CCC 858)

വിശ്വാസപൂര്‍വ്വമുള്ള ദൈവവചന വായനയാണ് ഉടമ്പടി നിബന്ധനകളില്‍ അഞ്ചാമത്തേത്. ഹെബ്ര 4:2 വെളിവാക്കുന്നത് അവര്‍ കേട്ട വചനം അവര്‍ക്ക് പ്രയോജനപ്പെട്ടില്ല, കാരണം അവര്‍ അത് വിശ്വസിച്ചില്ല എന്നാണ്. നമ്മില്‍ പലരും വചനം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിശ്വാസപൂര്‍വ്വമായി പ്രയോജനപ്പെടാന്‍വേണ്ടി അല്ല പലരും അത് അങ്ങനെ ചെയ്യുന്നത്. അതുകൊണ്ടാണ് പലര്‍ക്കും വചനം പ്രയോജനപ്പെടാത്തത്. മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്യുന്നവര്‍ പ്രയോജനപ്പെടുന്ന രീതിയില്‍ വിശ്വാസപൂര്‍വ്വം അരമണിക്കൂര്‍ എല്ലാ ദിവസവും തിരുവചനം വായിക്കണം. എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അമ്മയോട് പറഞ്ഞതും അതുതന്നെയാണ്. കര്‍ത്താവ് നിന്നോട് അരുള്‍ ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി(ലൂക്ക:1:45). ഓരോ തിരുവചനവും നിറവേറുന്നതാണ് എന്ന ആന്തരിക ബോദ്ധ്യത്തോടെയുള്ള മരിയന്‍ വചന വായനയാണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്തവര്‍ ഓരോദിവസവും അരമണിക്കൂര്‍ വീതം നടത്തേണ്ടത്. അതായത് 5 മിനിറ്റ് വീതം 6 തവണയായി ചെയ്താലും നല്ലതു തന്നെ. ജീവിത അനുഭവങ്ങളെ ദൈവവചനങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്ലേഷിച്ച് അതിലൂടെ വെളിപ്പെടുന്ന ദൈവതിരുമനസിനെ കണ്ടെത്തി അമ്മയെപ്പോലെ ഹൃദയത്തില്‍ സംഗ്രഹിച്ച് അതേക്കുറിച്ച് ധ്യാനിച്ച്(ലൂക്ക:2:19,51) ജീവിക്കുന്ന മരിയന്‍ വചനവഴിപാട് ആണ് ഈ വചന സംഗ്രഹ വായന. ڇപ്രാര്‍ത്ഥനയായി തീരത്തക്കവിധം ദൈവവചനം വായിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്ന ദിവ്യവായന(ഹലരശേീ റശ്ശിമ)അങ്ങനെ ആരാധനാഘോഷത്തില്‍ വേരുറച്ചതാണ്."(CCC 1177) "രക്ഷകന്‍റെ മാതാവാകുവാന്‍ മറിയത്തെ പ്രാപ്തയാക്കിയത് അവളുടെ വിശ്വാസമാണ്:ക്രിസ്തുവിന്‍റെ ശരീരം ഉദരത്തില്‍ സംവഹിച്ചു എന്നതിനേക്കാള്‍ ക്രിസ്തുവിലുള്ള വിശ്വാസം എന്നതാണ് മറിയത്തെ കൂടുതല്‍ ധന്യായാക്കുന്നത്" (CCC 506). 

"വിശുദ്ധഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടെയോ ഭക്തിയുടെയോ ആത്മാര്‍ത്ഥമായ ഓരോ പ്രവൃത്തിയും നമ്മില്‍ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു സഹായകമാവുകയും ചെയ്യുന്നു." (CCC 1437)". 

ആദിമക്രൈസ്തവസമൂഹങ്ങള്‍ ഈ കൂട്ടായ്മ ആഴത്തില്‍ അനുഭവിച്ചിരുന്നു. പൗലോസ് അപ്പസ്തോലന്‍ സുവിശേഷം പ്രസംഗിക്കുക എന്ന തന്‍റെ ദൗത്യത്തിന്‍റെ നിര്‍വഹണത്തില്‍ അവരെയും പങ്കാളികളാക്കി." (CCC 2636)

ദൈവവചന വായന (CCC 1437)

വിശ്വാസപൂര്‍വ്വമുള്ള ദൈവവചന വായനയാണ് ഉടമ്പടി നിബന്ധനകളില്‍ അഞ്ചാമത്തേത്. ഹെബ്ര 4:2 വെളിവാക്കുന്നത് അവര്‍ കേട്ട വചനം അവര്‍ക്ക് പ്രയോജനപ്പെട്ടില്ല, കാരണം അവര്‍ അത് വിശ്വസിച്ചില്ല എന്നാണ്. നമ്മില്‍ പലരും വചനം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിശ്വാസപൂര്‍വ്വമായി പ്രയോജനപ്പെടാന്‍വേണ്ടി അല്ല പലരും അത് അങ്ങനെ ചെയ്യുന്നത്. അതുകൊണ്ടാണ് പലര്‍ക്കും വചനം പ്രയോജനപ്പെടാത്തത്. മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്യുന്നവര്‍ പ്രയോജനപ്പെടുന്ന രീതിയില്‍ വിശ്വാസപൂര്‍വ്വം അരമണിക്കൂര്‍ എല്ലാ ദിവസവും തിരുവചനം വായിക്കണം. എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അമ്മയോട് പറഞ്ഞതും അതുതന്നെയാണ്. കര്‍ത്താവ് നിന്നോട് അരുള്‍ ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി(ലൂക്ക:1:45). ഓരോ തിരുവചനവും നിറവേറുന്നതാണ് എന്ന ആന്തരിക ബോദ്ധ്യത്തോടെയുള്ള മരിയന്‍ വചന വായനയാണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്തവര്‍ ഓരോദിവസവും അരമണിക്കൂര്‍ വീതം നടത്തേണ്ടത്. അതായത് 5 മിനിറ്റ് വീതം 6 തവണയായി ചെയ്താലും നല്ലതു തന്നെ. ജീവിത അനുഭവങ്ങളെ ദൈവവചനങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്ലേഷിച്ച് അതിലൂടെ വെളിപ്പെടുന്ന ദൈവതിരുമനസിനെ കണ്ടെത്തി അമ്മയെപ്പോലെ ഹൃദയത്തില്‍ സംഗ്രഹിച്ച് അതേക്കുറിച്ച് ധ്യാനിച്ച്(ലൂക്ക:2:19,51) ജീവിക്കുന്ന മരിയന്‍ വചനവഴിപാട് ആണ് ഈ വചന സംഗ്രഹ വായന. ڇപ്രാര്‍ത്ഥനയായി തീരത്തക്കവിധം ദൈവവചനം വായിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്ന ദിവ്യവായന(ഹലരശേീ റശ്ശിമ)അങ്ങനെ ആരാധനാഘോഷത്തില്‍ വേരുറച്ചതാണ്."(CCC 1177) "രക്ഷകന്‍റെ മാതാവാകുവാന്‍ മറിയത്തെ പ്രാപ്തയാക്കിയത് അവളുടെ വിശ്വാസമാണ്:ക്രിസ്തുവിന്‍റെ ശരീരം ഉദരത്തില്‍ സംവഹിച്ചു എന്നതിനേക്കാള്‍ ക്രിസ്തുവിലുള്ള വിശ്വാസം എന്നതാണ് മറിയത്തെ കൂടുതല്‍ ധന്യായാക്കുന്നത്" (CCC 506).

"വിശുദ്ധഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടെയോ ഭക്തിയുടെയോ ആത്മാര്‍ത്ഥമായ ഓരോ പ്രവൃത്തിയും നമ്മില്‍ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു സഹായകമാവുകയും ചെയ്യുന്നു." (CCC 1437)

ഏഴ് കാരുണ്യപ്രവൃത്തികള്‍ (CCC 1473)

കൃപാസനത്തില്‍ മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്തവര്‍ ഉടമ്പടിപ്രകാരം ആഴ്ചയില്‍ ഒരു കാരുണ്യ പ്രവൃത്തി വീതം ഉടമ്പടിയില്‍ അപേക്ഷിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയോഗം വെച്ച് ചെയ്യേണ്ടതാണ.് ഈ കാരുണ്യ പ്രവൃത്തികള്‍, വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍2 5:35-36ല്‍ എഴുതിയിരിക്കുന്ന കാരുണ്യപ്രവൃത്തികളാണ്. അതായത് ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചു, ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്ത് വന്നു. ഞാന്‍ വിശക്കുന്നവനായിരുന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നു. ഞാന്‍ ദാഹിക്കുന്നവനായിരുന്നു, നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു എന്നു തുടങ്ങിയ കാരുണ്യ പ്രവൃത്തികളിലെ 'ശാരീരികങ്ങള്‍' ആണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനയില്‍ ഇരിക്കുന്നവര്‍ ഓരോ ആഴ്ചയില്‍ ഓരോന്നുവീതം ചെയ്യേണ്ടത്. മാമ്മോദീസയോ രക്തസാക്ഷിത്വമോ നല്‍കുന്ന മൗലീകമായ വിശുദ്ധീകരണത്തോടൊപ്പം പാപപ്പൊറുതിക്കുള്ള ഉപാധികളായി അവര്‍ താഴെപ്പറയുന്നവയെക്കൂടി സൂചിപ്പിക്കുന്നു: അയല്‍ക്കാരനുമായി രമ്യപ്പെടാനുള്ള പരിശ്രമം, അനുതാപത്തിന്‍റെ കണ്ണുനീര്‍, അയല്‍ക്കാരന്‍റെ രക്ഷയിലുള്ള താത്പര്യം, വിശുദ്ധന്‍മാരുടെ മാദ്ധ്യസ്ഥം, "എണ്ണമറ്റ പാപങ്ങളെ മറയ്ക്കുന്നچ ഉപവിയുടെ പരിശീലനം." (CCC 1434).

ഈ കാലയളവില്‍ ജയില്‍ മിനിസ്ട്രി ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ദേവാലയത്തില്‍ വരാത്തവര്‍, വിശുദ്ധബലിയില്‍ പങ്കെടുക്കാത്ത ക്രൈസ്തവര്‍, പരസ്പരം വെറുപ്പിന്‍റേയും പകയുടേയും അടിമകളായി ശത്രുതയുടെ കാരാഗൃഹത്തില്‍ കഴിയുന്നവരെ മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ചെയ്തവര്‍ സന്ദര്‍ശിക്കണം. അവരെ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാന്‍ പ്രേഷിത ചൈതന്യത്തോടെ പ്രവര്‍ത്തിക്കണം എന്നതാണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനയിലെ ആറാമത്തെ വ്യവസ്ഥ. ഇതോടുകൂടെ നിയമവും പ്രവാചകന്‍മാരും എന്നു പറയുംപോലെ സംപൂര്‍ണ്ണമായി. അതനുസരിച്ച് ജീവിത ആവശ്യങ്ങളുടെ ആറ് പ്രാര്‍ത്ഥനാ നിയോഗങ്ങളായി, ആറു കല്‍ഭരണികളില്‍ വിശ്വാസത്തിന്‍റെ വെള്ളം നിറച്ച,് അമ്മയുടെ മദ്ധ്യസ്ഥത്തില്‍ വെച്ചിരുന്ന നിങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളെ, അനുഗ്രഹത്തിന്‍റെ വീഞ്ഞാക്കി മാറ്റാനുള്ള സമയവും സന്ദര്‍ഭവും അമ്മ നിശ്ചയിച്ച് ഈശോവഴി അനുദിനം നടപ്പാക്കുന്നതിന്‍റെ ജീവല്‍ സാക്ഷ്യങ്ങള്‍ കൃപാസനത്തില്‍ വന്ന് താമസംവിനാ പങ്കുവെയ്ക്കാന്‍ മറ്റുള്ളവരെ പോലെ ദൈവം നിങ്ങളേയും അനുഗ്രഹിക്കും എന്ന് പ്രത്യാശിക്കാം. "വിശ്വാസം അതിന്‍റെ ഫലം പുറപ്പെടുവിക്കുന്നതു സ്നേഹത്തിലാണ്. യേശുവിന്‍റെ വചനവും കല്‍പ്പനകളും അനുസരിക്കുക. അവനോടൊപ്പം പിതാവില്‍ വസിക്കുക. പിതാവ്, നമ്മോടൊപ്പം വസിക്കത്തക്കവിധം അവനില്‍, നമ്മെ സ്നേഹിക്കുന്നു. ഈ പുതിയ ഉടമ്പടിയില്‍ നമ്മുടെ യാചനകള്‍ ശ്രവിക്കപ്പെടുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനം യേശുവിന്‍റെ പ്രാര്‍ത്ഥന തന്നെ യാണ.്" (CCC 2614)

പാപത്തിന്‍റെ മോചനവും ദൈവവുമായുള്ള ഐക്യത്തിന്‍റെ പുന:സ്ഥാപനവും പാപത്തിന്‍റെ നിത്യശിക്ഷയുടെ ഇളവുചെയ്യല്‍ ഉള്‍ക്കൊള്ളുന്നതാണ്. "കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രവൃത്തികളിലൂടെയും പ്രാര്‍ത്ഥന, വിവിധതരം പ്രായശ്ചിത്തപ്രവൃത്തികളുടെ അഭ്യാസം എന്നിവയിലൂടെയും 'പഴയമനുഷ്യനെ' പൂര്‍ണമായി ഉരിഞ്ഞുകളയുവാനും څപുതിയ മനുഷ്യനെچڈധരിക്കുവാനും അവന്‍ പരിശ്രമിക്കണം." (CCC 1473).

ഇങ്ങനെ ഉടമ്പടി അതിന്‍റെ അരൂപിയില്‍ പാലിച്ച് ആദ്യഘട്ടം പിന്നിടുമ്പോള്‍ തന്നെ ആത്മാര്‍ത്ഥതയുള്ള ഒരു വിശ്വാസിയെ അത് ഒരു വേദസാക്ഷിയാക്കി മാറ്റുന്നത് ഞാന്‍ പലരിലും ശ്രദ്ധിച്ചിട്ടുണ്ട്.