loader

 Marian Message

പരിശുദ്ധ അമ്മ: അപ്പായുടെ അഭിമാനം സംരക്ഷിക്കാനുണ്ടായ അവതാരം

കാനായിലെ കല്യാണവിരുന്ന് ശരിക്കും പറഞ്ഞാല്‍ വലിയ അപമാനം ഉണ്ടായേക്കാമായിരുന്ന ഒരു സംഭവമായിരുന്നു. ചിലപ്പോള്‍ നമ്മുടെ കൈയ്യിലിരിപ്പുകൊണ്ടോ ബുദ്ധിമോശം കൊണ്ടോ ജീവിതത്തില്‍ പൊട്ടന്‍കളിയുണ്ടാകും. കാനായിലെ കല്യാണവിരുന്നില്‍ അതും സംഭവിച്ചു. മഹാകല്യാണത്തില്‍ വീഞ്ഞുതീരാന്‍ പോകുന്നു. നമുക്ക് ചോറുതീര്‍ന്നുപോകുന്നതുപോലുള്ള ബുദ്ധിമുട്ടാണ് അത്. പക്ഷെ അമ്മ വീട്ടില്‍ ഉണ്ടെങ്കില്‍ അമ്മ ഇത് സെന്‍സ് ചെയ്യും. അമ്മ ഒന്നാമതായി അടുക്കളയിലെ നിക്കത്തുള്ളൂ. അടുക്കള നമ്മുടെ വയറിന്‍റെ ഭാഗമല്ലേ. അപ്പോള്‍ നമ്മുടെ ഭൗതീക സുസ്ഥിതി, അമ്മ ശ്രദ്ധിക്കും. അമ്മ അടുക്കളയില്‍ നിന്നുകൊണ്ടാണ് ഇത് സെന്‍സ് ചെയ്യുന്നത്. അമ്മ അങ്ങനെ മേനി പറയുന്നവരുടെ കൂട്ടത്തില്‍ കല്യാണപ്പന്തലില്‍ ഇല്ല. അമ്മയെ നമ്മുടെ വീട്ടില്‍ കൊണ്ടുപോയാലുള്ള ഗുണം അതാണ്. നമ്മുടെ ഇല്ലായ്മയും വല്ലായ്മയും ആദ്യം അറിയും. അറിഞ്ഞിട്ട് പതുങ്ങി ഇരിക്കത്തില്ല. ആ ഗൃഹനാഥനുണ്ടാകാന്‍ പോകുന്ന അപമാനം ഇല്ലാതാക്കാന്‍ ഒരു പണി ചെയ്തു. അമ്മ പൂമുഖത്ത് വന്ന് ഈശോ എവിടെ എന്നുനോക്കി. ഈശോയെ കണ്ടുപിടിച്ച് പറഞ്ഞു. ڇഅവര്‍ക്ക് വീഞ്ഞില്ലڈ. ക്ഷണിക്കപ്പെട്ടിട്ട് വന്ന അമ്മയ്ക്ക് ആ വീട്ടുകാരനേക്കാള്‍ വലിയ ഉദ്വേഗമാണ്. അത് ശരിക്കും ഒരു സീന്‍ ആണ്. ഈശോ അമ്മയെ ശരിക്കും നോക്കി. കാര്യം ഈശോ ജ്ഞാനസ്നാനം കഴിഞ്ഞ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതേയുള്ളൂ. അപ്പായുടെ څഇ-മെയില്‍چ  ഒന്നും വന്നിട്ടില്ല. ഈശോ പരിശുദ്ധാത്മാവില്‍ നില്‍ക്കുന്നതുകൊണ്ട് ഭാഷാവര പ്രാര്‍ത്ഥനയില്‍ ഈ വിഷയം പോയി ആത്മാവുമായി ഇന്‍ററാക്ഷന്‍ ചെയ്തിട്ട് അമ്മയെ ڇവുമണ്‍ڈ എന്ന് വിളിക്കും-യുദ്ധം തുടങ്ങാന്‍ സമയമായി എന്നര്‍ത്ഥം. അടി തുടങ്ങാന്‍ സമയമായി എന്നര്‍ത്ഥം. പണ്ട് ഒരു സ്ത്രീയെ സൃഷ്ടിച്ചിരുന്നു, അപ്പാ. അവള്‍ അപ്പായുടെ അഭിമാനം കാലണയുടെ തീറ്റിക്ക് ചെകുത്താന് വിറ്റ പെണ്ണായിപ്പോയി. ഒരു സുപ്രഭാതത്തില്‍ അവള്‍ അപ്പായെ അപമാനിച്ചു. അപ്പാ ചെയ്യരുതെന്ന് പറഞ്ഞ കാര്യം ഹവ്വാ ചെയ്തു. അന്ന് ആദ്യമായി പിശാച് അപ്പായുടെ മുഖത്ത് നോക്കി പല്ലിളിച്ചു കാണിച്ചു. നിന്‍റെ കക്ഷി എന്‍റെ കക്ഷത്തായി എന്നും പറഞ്ഞു. അപ്പോള്‍ അപ്പായുടെ കണ്ണ് കനലായി. അപ്പാ പറഞ്ഞു, എന്‍റെ വാക്ക് കേള്‍ക്കുന്ന ഒരു മകള്‍ ഒരിക്കല്‍ എനിക്ക് ജനിക്കും. അന്ന് അവള്‍ നിന്‍റെ തലയെടുക്കും. ڇനീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കുംڈ. നീ അവന്‍റെ കുതികാലില്‍ പരുക്കേല്‍പ്പിക്കും.(ഉല്‍പ്പത്തി:3:15)അമ്മയോട് നീ എന്‍റെ മകളാണ് ഞാന്‍ കാട്ടിലിരിക്കാന്‍ പറഞ്ഞാല്‍ കാട്ടിലിരിക്കും. കാല്‍വരിയില്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ കാല്‍വരിയില്‍ നില്‍ക്കും. കുരിശിന്‍റെ വഴിയെ നടക്കാന്‍ പറഞ്ഞാല്‍ കുരിശിന്‍റെ വഴിയെ നടക്കും അപ്പായുടെ അഭിമാനം സംരക്ഷിക്കാന്‍ അമ്മ എന്തും ചെയ്യും-അപ്പായുടെ അഭിമാനം സംരക്ഷിക്കാന്‍ പിറന്ന അവതാരമാണ് അമ്മ. അമ്മ എന്ന് ജനിച്ചു, എവിടെ ജനിച്ചു എന്നല്ല, അപ്പായുടെ മനസിലാണ് അമ്മ ജനിച്ചത്. അതാണ് സഭ പ്രാര്‍ത്ഥിക്കുന്നത്, പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ.

    അപ്പോള്‍ ഈശോയ്ക്ക് മനസിലായി. അപ്പാ, അന്നു പറഞ്ഞ സ്ത്രീയല്ലേ, മുന്‍പില്‍ നില്‍ക്കുന്നത്. സാത്താനുമായി അടിതുടങ്ങാന്‍ സമയാമെന്ന് ഈശോയ്ക്ക് മനസിലായി. അടി പകുതി കഴിഞ്ഞപ്പോള്‍, യുദ്ധം പകുതി കഴിഞ്ഞപ്പോള്‍ അപ്പസ്തോലന്മാരെയും ശിഷ്യന്മാരേയും ഈരണ്ടുപേരെ വീതം അയച്ചവര്‍ തിരിച്ചുവന്നു പറഞ്ഞു. അവര്‍ പറഞ്ഞു. ڇകര്‍ത്താവേ, നിന്‍റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്ക് കീഴ്പ്പെടുന്നു. അവന്‍ പറഞ്ഞുڈ. സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് കണ്ടു(ലൂക്ക:10:17:18)അപ്പോള്‍ ഈശോ ആത്മാവില്‍ ആനന്ദിക്കുന്നു.(ലൂക്ക:10:21). അതിന് കാരണം അപ്പാ പറഞ്ഞ സംഭവമാണ്. അതായത് ഉല്‍പ്പത്തി:3:15ലൂടെ, നീയും സ്ത്രീയും അവളുടെ സന്തതിയും(ഈശോ)തമ്മില്‍ ശത്രുത ഉളവാക്കും. ഇങ്ങനെ എഴുപത്തിരണ്ടുപേരും തിരിച്ചുവന്ന് അവന്‍റെ നാമത്തില്‍ സാത്താന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതുകണ്ടു എന്നു പറയുമ്പോള്‍ ഈശോ പറഞ്ഞു, ഇതാ പാമ്പുകളുടേയും തേളുകളുടേയും ശത്രുവിന്‍റെ സകല ശക്തികളുടേയും മീതെ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല(ലൂക്ക:10:19).

    സാത്താനെ ഇടിമിന്നല്‍ പോലെ തകര്‍ത്തു താഴെയിട്ട ശിഷ്യന്മാരുടെ മകുടമായ ശിഷ്യപ്രമുഖയായ അമ്മേ, സര്‍പ്പത്തിന്‍റെ തലതകര്‍ത്തവളേ, ആദ്യത്തെ സുവിശേഷ പ്രവര്‍ത്തക ലോകരക്ഷയ്ക്കായ് പ്രവര്‍ത്തിക്കുന്ന എല്ലാ ഇവാഞ്ചലിസ്റ്റുകള്‍ക്കും ശക്തി പകരണമേ. ആമേന്‍

End
 share