ജപമാല- ദൈവവചനം- രക്ഷയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ശക്തി.
ജപമാല ദൈവത്തിന്റെ ശക്തിയാണ്. കാരണം ജപമാലപ്രാര്‍ത്ഥനയുടെ അടിസ്ഥാന പ്രാര്‍ത്ഥനയായ 'സ്വര്‍ഗസ്ഥനായ പിതാവേ' ഒരോ രഹസ്യങ്ങളിലും പ്രാര്ത്ഥിക്കൂന്ന തനി 'ലോജിയാ ജീസസ്'- ഈശോയുടെ തന്നെ വചനമായ 'സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന' മത്തായി 6:9ല്‍ തുടങ്ങുന്നതാണ്. അതില്‍ 5 വചനങ്ങളുണ്ട്, അതായത് മത്തായി ആറാം അധ്യായംڔ9 മുതല്‍ 13 വരെയുള്ള വചനങ്ങള്‍.
ലൂക്കായുടെ സുവിശേഷം 1:28, 1:41-43 യോഹന്നാന്റെ സുവിശേഷത്തില്‍ 2:3,5 19:25 എല്ലാം 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥനയില്‍ ഉള്ചേര്ന്നിരിക്കൂന്ന വചനങ്ങളാണ്.
എ) "നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ' എന്ന് നമ്മള് പ്രാര്‍ത്ഥിക്കുന്നത് മാലഖയുടെ അഭിവാദനമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ 1:28-"ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവ് നിന്നോട് കൂടെ"
ബി) "സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതമാകുന്നു" എന്ന് നമ്മള് വായിക്കുന്നത് ലൂക്കായുടെ സുവിശേഷം 1:42 ആണ്-"അവള് ഉദ്ഘോഷിച്ചു, നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്, നിന്റെ ഉദരഫലവും അനുഗ്രഹീതം".
സി) "ഇനി, പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ" എന്നൂള്ളത് കര്‍ത്താവിന്റെ വചനമാണ്. ലൂക്കാ 1:43- "എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?".
ഡി) "പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും" ഈ പ്രാര്‍ത്ഥനയില്‍ ഇപ്പോള്‍ എന്ന് പറയുന്നത് മനൂഷ്യന്റെ ജീവിതാവസ്ഥകളാണ്. ഭൗതികസാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍, അനുദിന ആവശ്യങ്ങള്‍ അതാണ് നമ്മുടെ ഇപ്പോഴും. വര്‍ത്തമാനകാലത്തില്‍ നമുക്ക് ജോലിയില്ല, വീടില്ല, രോഗമാണ്, സ്വസ്ഥതയില്ല, അതാണ് നമ്മുടെ ഇപ്പോഴും-ഇങ്ങനെ വര്‍ത്തമാനകാലത്തില്‍ ഓരോ ദിവസവും അനൂഭവിക്കുന്ന നമ്മുടെ ഇല്ലായ്മയെ നമ്മള് പറയാതെ തന്നെ, അമ്മയുടെ സാനിധ്യം നമ്മുടെ വീട്ടിലുണ്ടെങ്കില്‍ ഈശോയോടു സമര്‍പ്പിക്കാന്‍ കഴിയും, എന്നുള്ളതുംڔഅങ്ങനെ കഴിഞ്ഞാല്‍ അമ്മ തന്നെ അതിന് പരിഹാരം കാണും എന്നുള്ളതും അത്രയും സ്വാധീനം ഈശോയുടെ അടുത്ത് അമ്മക്കുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ സുവിശേഷസാക്ഷ്യമാണ് യോഹന്നാന് 2:3ലുള്ളത്- "അവര്‍ക്ക് വീഞ്ഞില്ല" എന്ന് പറയുന്നത്. അതാണ് നമ്മുടെ 'ഇപ്പോഴും' ഇംഗ്ലീഷ് റോസറിയില്‍ നൗ ആന്റ് അറ്റ് ദ ഹൗര്‍ ഓഫ് ഡെത്ത്. ആമേന്‍. അതാണ് ഇപ്പോഴും- നമുക്ക് വീഞ്ഞില്ല, സമാധാനമില്ല, ജോലിയില്ല. ഈ ഇല്ലായ്മകള്‍ അമ്മ ഈശോയുടെ അടുത്ത് ഏല്‍പ്പിക്കുന്നൂ.
ഇനി, 'ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും'-അത് സഭയുയെ ഏറ്റവും വലിയ പ്രാര്‍ത്ഥനയാണ്. കാര്യം, ഈശോയുടെ മരണസമയത്ത് ഈശോയുടെ കൂടെ നിന്ന ആളാണ് അമ്മ(യോഹന്നാന് 19:25) ആ സമയത്താണ് ഈശോ അമ്മയെ നമുക്ക് ഏല്‍പ്പിക്കുന്നത്. ഈശോയുടെ മരണസമയത്ത് പോലും ഈശോയുടെ കൂടെ അമ്മ നില്ക്കുമെന്നുണ്ടെങ്കില് നമ്മുടെ മരണസമയത്തും നില്ക്കും. നമ്മുടെ മരണസമയം എന്നല്ല നമ്മുടെ ജീവിതത്തില്‍ മരണത്തിന്റെ താഴെ ഉള്ള എല്ലാസമയത്തും, രോഗസമയത്ത്, കടങ്ങളുടെ സമയത്ത്, നമുക്ക് സമധാനമില്ലാത്തപ്പോള്, എല്ലാ തകര്‍ച്ചയിലും നമ്മുടെ കൂടെ നില്ക്കും. ഈശോയുടെ മരണസമയത്ത് ഈശോയുടെ കൂടെ നിന്ന അമ്മയാണ്. ഏതു കൂരിശിന്റെ ചുവട്ടിലും ആ അമ്മ നമ്മളോടു കൂടെ നില്ക്കാന് വേണ്ടിയാണ്, ഈശോ "ഇതാ നിന്റെ അമ്മ"(യോഹന്നാന് 19:27) എന്ന് പറഞ്ഞ് അമ്മയെ നമ്മളെ ഏല്‍പ്പിക്കുന്നത്.
അമ്മയുടെ സംരക്ഷണയിലാണ് നമ്മള്. അതാണ് യോഹന്നാന്റെ സുവിശേഷം 19:26, 27. യേശുവിന്റെ അമ്മ ഈശോയുടെ കുരിശിനരികില്‍ നില്ക്കുന്നുണ്ടായിരുന്നു. അതാണൂ ഈശോയുടെ മരണസമയം. ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും എന്ന് പറയുമ്പോള്‍ അതിന്റെ വചനം യോഹന്നാന് 19:26,27 ആണ്. അങ്ങനെ നോക്കുമ്പോള്‍ എത്രയോ വചനങ്ങളാണ് ജപമാലയില്‍.അതെ ജപമാല മുഴുവനും ദൈവവചനമാണ്. ദൈവവചനങ്ങള്‍ മാത്രമല്ല, ജപമാല ശരിക്കും പിതാവിന്റെ പ്രാര്‍ത്ഥന, പുത്രന്റെ പ്രാര്‍ത്ഥന, പരിശുദ്ധാത്മാവിന്റെ പ്രാര്‍ത്ഥന അവരെല്ലാം ഒരുമിച്ചു വരൂന്ന ത്രിത്വൈക ദൈവത്തിന്റെ പ്രാര്‍ത്ഥനയാണ് ജപമാല. പിതാവിന്റെ പ്രാര്‍ത്ഥനയെന്ന് പറയുന്നത് ലൂക്കാ 1:27- "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയക്കപ്പെട്ടു"എന്നാണ് പറയുന്നത്. അമ്മയുടെ അടുത്തേക്ക് മാലാഖ വരുന്നത് ദൈവത്താല്‍ അയക്കപ്പെട്ടാണ്. അപ്പോള്‍ ദൈവം മാലാഖയോട് പറഞ്ഞ വാക്കാണ് അമ്മയെ കാണുമ്പോള്‍ സ്തുതി പറയണം എന്നൂള്ളത്.
'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന - കൃപ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ എന്ന് പറയുന്നത്. ദൈവപിതാവിന്റെ അഭിലാഷമാണ് അമ്മ സ്തുതിക്കപ്പെടണം എന്നുള്ളത്. അതാണ് ദൈവത്താല്‍ അയക്കപ്പെട്ട്, കൃപ നിറഞ്ഞവളേ സ്വസ്തി എന്ന് പറഞ്ഞത്. അപ്പോള്‍ ദൈവപിതാവിന്റെ അഭിലാഷമാണ്, ദൈവപിതാവ് നല്കിയ പ്രാര്‍ത്ഥനയാണ് അമ്മയുടെ സ്തുതിപ്പ് എന്ന് പറയുന്നത്. പുത്രനൂം ഈ പ്രാര്‍ത്ഥനയിലുണ്ട്. യോഹന്നാന് 2:3ല്‍ ഈശോയുടെ അമ്മ പുത്രനോടു പറയുകയാണണ് 'അവര്‍ക്ക് വീഞ്ഞില്ല' എന്നുള്ളത്. അത് പുത്രന്റെ സാനിധ്യത്തില്‍ പുത്രനോടുള്ള പ്രാര്‍ത്ഥനയാണ്. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തുകൊണ്ട് കൂടുംബത്തിന്റെ അപമാനഭാരം മാറ്റുന്നതും ഈശോയാണ്. അപ്പോള്‍ ഈശോയുടെ അഭിലാഷം കൂടിയാണ് ആ പ്രാര്‍ത്ഥന. 'ഇപ്പോഴും' എന്നൂള്ള പ്രാര്‍ത്ഥന. ഇനി പരിശുദ്ധാത്മാവിന്റെ അഭിലാഷം- "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്; നിന്റെ ഉദരഫലവും അനുഗ്രഹീതം"-ലൂക്കാ 1:41,42.
അമ്മ സ്ത്രീകളില്‍ അനുഗ്രഹീതയാണെന്ന് പറയുന്നത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്താണ്, അതിനാല്‍. "നന്മ നിറഞ്ഞമറിയമേ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു" എന്ന പ്രാര്‍ത്ഥന പരിശുദ്ധാത്മാവിന്റേതാണ്. അപ്പോള്‍ ഈ ജപമാലയില്തന്നെ പിതാവിന്റെ അഭിലാഷം, പുത്രന്റെ അഭിലാഷം, പരിശുദ്ധാത്മാവിന്റെ അഭിലാഷം നിറഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടാണ് ജപമാല ഇത്രയും പവര്‍ഫുള്‍ ആകുന്നത്. അങ്ങനെ ശരിക്കും പറഞ്ഞാല്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മത്തായി 6:14-19 വരെയുള്ള 5 വചനങ്ങള്‍, ലൂക്കായുടെ സുവിശേഷത്തില്‍ 1:27,28, 1:41-43 വചനങ്ങളൂം യോഹന്നാന്റെ സുവിശേഷത്തില്‍ 2:3, 19:25-27 വചനങ്ങളെല്ലാം ദൈവത്തിന്റെ വചനങ്ങളാണ്. ഈ വചനങ്ങളെല്ലാം ഉള്ക്കൊള്ളുന്നതാണൂ 'സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും. ജപമാല രഹസ്യങ്ങളെല്ലാം രക്ഷാകരസംഭവങ്ങളും ചരിത്രങ്ങളുമാണ്. എല്ലാം വചനങ്ങളാണ്. റോമാ:1:16 അനൂസരിച്ച്, ദൈവവചനം രക്ഷയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ശക്തിയാണെങ്കില്‍ڔജപമാല, ദൈവവചനങ്ങള്‍ ആയതിനാല്‍ അത്, രക്ഷയിലേക്ക് നയിക്കുന്ന, യേശുക്രിസ്തുവിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ശക്തിയാണ്. ലൂക്കാ 2:31ല്‍ ശിമയോന് ഉണ്ണീശോയെ കയ്യില്‍ എടുത്തുകൊണ്ട് പറയുന്നത്,"സകല ജനതകള്ക്കൂം വേണ്ടി അങ്ങ് ഒരൂക്കിയിരിക്കൂന്ന രക്ഷ എന്റെ കണ്ണൂകള്‍ കണ്ടുകഴിഞ്ഞു"എന്നാണ്. രക്ഷ യേശു ക്രിസ്തുവാണെങ്കില്, ജപമാല ദൈവവചനം ആണെങ്കില്‍ - ദൈവവചനം രക്ഷയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ശക്തിയാണെങ്കില്‍ ജപമാല യേശുക്രിസ്തുവിലേക്ക് നയിക്കൂന്ന ദൈവത്തിന്റെ ശക്തിതന്നെ. ജപമാല ചൊല്ലുമ്പോള്‍ നമ്മള് ഓരോ പടിയും യേശുവിലേക്ക് നയിക്കപ്പെടുകയും ചെയ്യും. യേശുക്രിസ്തുവിന്റെ ശക്തി ആവസിക്കപ്പെടുന്ന അതുല്യ പ്രാര്‍ത്ഥനാനുഭവമാണ് ജപമാല.