loader

 Marian Message

കൃപമാരി പെയ്യുന്നു മരുഭൂമിയില്‍ ജീവിച്ചിടാന്‍

നീതിക്കായിട്ടുള്ള കാര്യം പ്രാര്‍ത്ഥിക്കുമ്പോള്‍ അനീതി ഉത്തരം ലഭിക്കുന്ന അനുഭവങ്ങള്‍. ഒരു ദൈവരാജ്യ പൈതലിന്‍റെ ജീവിതത്തില്‍ എത്ര വേണമെങ്കിലും ഉണ്ടാവാം. ഉദാഹരണത്തിന് വി. ഔസേപ്പിതാവിന്‍റെയും മാതാവിന്‍റെയും പ്രാര്‍ത്ഥനാനുഭവം തന്നെ പരിശോധിക്കാം. ഔസേപ്പിതാവിന് ശാരീരിക പങ്കാളിത്തം ഇല്ലാത്ത ഒരു സംഭവമാണെങ്കിലും ദൈവേഷ്ടത്തിന് വഴങ്ങി ഉണ്ണീശോയുടെ തിരുപ്പിറവിക്ക് ആവശ്യമായ എല്ലാ പരിപാലനകളും നല്‍കാന്‍ അദ്ദേഹം കടപ്പെടുകയാണ് ഉണ്ടായത്. ബൈത്ലഹേം രാത്രിയിലെ ഗര്‍ഭനോവിന്‍റെ അലച്ചിലില്‍ ഏതെങ്കിലും വീടിന്‍റെ ഇറമ്പ് എങ്കിലും തരപ്പെടുവാന്‍ തിരുക്കുടുംബം ദൈവത്തോട് കണ്ണീരോടെ എത്ര തവണ പ്രാര്‍ത്ഥിച്ചു. കാണും. ദൈവം പറഞ്ഞിട്ടു തന്‍റെ വയറ്റില്‍ ചുമന്നു നടന്ന ദൈവത്തിന്‍റെ മകനെ പ്രസവിക്കാന്‍ ഒരു ഇറയം പോലും തരപ്പെടുത്തി കൊടുക്കാതിരുന്നത് ഓര്‍ക്കുമ്പോള്‍  ദൈവഭാഗത്തു നിന്ന് കുറച്ചുകൂടി ഒരു നീതിയും ആശ്വാസവും അവര്‍ക്ക് നല്‍കേണ്ടതായിരുന്നില്ലെ എന്ന് കരുതുന്നില്ലേ? ദൈവത്തിനു വേണ്ടിയും ദൈവേഷ്ടം നിറവേറ്റാന്‍ വേണ്ടിയും പൂര്‍ണ്ണ സമ്മതവും സമര്‍പ്പണവും നടത്തിയ തിരുക്കുടുംബത്തോട് കുറച്ചുകൂടി കരുണയും വാത്സല്യവും ദൈവത്തിന് കാണിക്കാമായിരുന്നു എന്നും തോന്നുന്നില്ലേ?. പക്ഷേ, പലപ്പോഴും ദൈവരാജ്യ പൈതലുകള്‍ ദൈവത്തില്‍ അനുഭവിക്കുന്ന സര്‍വ്വസാധാരണമായ ഒരു സംഗതിയാണിത് എന്നു കാണാം. ഒന്നു ചിന്തിച്ചെ ഒരാള്‍ ദൈവ ദൃഷ്ടിയില്‍ തന്നെ څനീതിമാന്‍.چ മറ്റേയാള്‍ ജന്മനാ തന്നെ څഅമലോത്ഭവچ എന്നിട്ടും ദൈവംതന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാന്‍ വേണ്ട ന്യായമായ അടിസ്ഥാന സൗകര്യം അതായത്  പ്രസവിക്കാനൊരിടം എങ്കിലും ഒരുക്കി നല്‍കുന്നതിന് ദൈവം ഒരു പ്രത്യേക താല്പര്യവും എടുക്കുന്നില്ല; എന്നുമാത്രമല്ല, ഒടുവില്‍ കാലിത്തൊഴുത്തില്‍ സ്വയം അഭയം പ്രാപിക്കുന്നതിനിടയില്‍ ഏറെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് മുട്ടി മുട്ടി പരാജയപ്പെടാന്‍ ദൈവം ഇടയാക്കുക കൂടി ചെയ്യുന്നു എന്നത് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. ഈ ദൈവ കുടുംബത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഉത്തരം പാതിരയ്ക്ക് ചെന്നുപെടുന്ന ഒരു ചാണത്തൊഴുത്ത് ആണ് എന്ന് ദൈവത്തിനും മുന്‍കൂടി അറിയാമായിരുന്നിട്ടു കൂടി ദൈവം എന്തിന് അവരെ ഇങ്ങനെ വെറുതെ ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിപ്പിച്ച് പ്രാര്‍ത്ഥിപ്പിച്ച്  വീടുവീടാന്തിരം ഇവരെ തെണ്ടിത്തെണ്ടി നടത്തി? 

 അങ്ങനെയങ്കില്‍ രാവും പകലും പ്രാര്‍ത്ഥിക്കുന്ന തന്‍റെ ദാസര്‍ക്ക് ദൈവം  നീതി നടത്തിക്കൊടുക്കകുകയല്ലേ.ലൂക്കാ 18:7 . ڇഅതെڈ,    ڇനീതി ڈഎന്നാണ് ഈശോ പിതാവിന്‍റെ ഇടപെടല്‍ സൂചിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനയുടെ ഉത്തരമായി ഉപയോഗിക്കുന്ന പദം. നീതി. അതെ, ഒരു വിശ്വാസിക്കും വിശ്വാസ ഓട്ടക്കാരനും കിട്ടേണ്ടത് ഈ നീതിയുടെ കിരീടം തന്നെ. അത് ദൈവത്തിന്‍റെ നീതിയാണ്. ഞാന്‍ നല്ല ഓട്ടം ഓടി. (ഈ നീളുന്ന വഴി പ്രശ്നത്തിനും ഇടയിലും). ഞാന്‍ വിശ്വാസം സംരക്ഷിച്ചു. നീതിയുടെ കിരീടം ഈശോ മിശിഹാ തമ്പുരാന്‍ എനിക്കായി സൂക്ഷിച്ചിരിക്കുന്നു. അവിടുന്ന് എല്ലാം നല്ലതുപോലെ ചെയ്യുന്നു. മര്‍ക്കോ. 7:37 വചനം ധ്യാനിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ,തിരുക്കുടുംബത്തെപ്പോലെ നീതിയായിട്ടുള്ള കാര്യം ചോദിക്കുമ്പോള്‍ അനീതി ഉത്തരം ലഭിക്കുന്നതുപോലെ തോന്നുമ്പോഴും ڇഇതാ കര്‍ത്താവിന്‍റെ ദാസിڈ എന്ന് പറഞ്ഞ് കുരിശോളം നടന്നു ചെന്ന് എല്ലാം പൂര്‍ത്തിയാക്കിയ അമ്മ നമുക്ക് ആവേശമാകട്ടെ. 

End
 share