മറിയത്തിന്‍റെ മാദ്ധ്യസ്ഥം യോഗ്യതയും അയോഗ്യതയും അളക്കാതെ
നമ്മുടെ ഇല്ലായ്മകള്‍ നമ്മള്‍ പറയാതെ അവതരിപ്പിക്കുന്നു എന്നുള്ളതാണ് അമ്മയുടെ പ്രത്യേകത. അതാണ് അമ്മ, വീട്ടില്‍ ഉണ്ടാവണം എന്ന് പറയുന്നത്. കാനായിലെ കല്ല്യാണവിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി വന്ന അമ്മ, അവിടെ വീഞ്ഞു തീര്‍ന്നൂപോയ വിവരം മനസിലാക്കി ഈശോയോടു നേരിട്ടാണ് അത് പറയുന്നത്. യോഹന്നാന്‍ 2:3- "അവിടെ വീഞ്ഞു തീര്‍ന്നൂപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്ക് വീഞ്ഞില്ല".
അപ്പോസ്തോലന്മാരൂടെയും മറ്റു വിശുദ്ധന്മാരുടെയും അടുത്ത് മാദ്ധ്യസ്ഥം യാചിക്കൂമ്പോള്‍ അവര്‍ കുറച്ചൊക്കെ മെറിറ്റ് നോക്കും. നമ്മുടെ യോഗ്യത കൂടി അളക്കും. ഉദാഹരണത്തിന് യേശുവിന്‍റെڔഅടുത്ത് കാനായിലെ സ്ത്രീ കരഞ്ഞപേക്ഷിച്ചുകൊണ്ട് തന്‍റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ ഈശോ മൗനം അവലംബിക്കുന്നത് ശ്രദ്ധിക്കുക. ആ മൗനം ഭേദിച്ച ശിഷ്യന്മാര്‍, യേശുവിനോടു ആ സ്ത്രീക്കൂവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതും ശ്രദ്ധിക്കുക. "അവളെ പറഞ്ഞയച്ചാലും, അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലൊ"(മത്തായി:15:23).
അതുപോലെ തന്നെ ശതാധിപന്‍റെ ഭൃത്യന്‍ അസുഖമായി കിടക്കുമ്പോള്‍, യേശുവിനെ പറ്റി കേട്ട,് യഹൂദ പ്രമാണികളെ തന്‍റെ ഭൃത്യനെ സുഖപ്പെടുത്താന്‍ അപേക്ഷിച്ചുകൊണ്ട്, ശതാധിപന്‍ യേശുവിന്‍റെ അടുക്കലേക്ക് അയക്കൂമ്പോള്‍ അവര്‍ അത് നേരിട്ടല്ല ഈശോയോടു രോഗവിവരം അവതരിപ്പിക്കൂന്നത്, മറിച്ച് രണ്ടു കാര്യങ്ങള്‍ ശതാധിപനെപറ്റി അവര്‍ പറയുന്നൂ- ഒന്നാമതായി അവന്‍ (ശതാധിപന്‍)നമ്മുടെ ജനത്തെ സ്നേഹിക്കുന്നൂ, രണ്ടാമതായി ഒരൂ സിനഗോഗ് പണിയിച്ചു തരികയും ചെയ്തിട്ടുണ്ട് (ലൂക്കാ:3:5) മുകളിലെ രണ്ടു സംഭവങ്ങളിലും, അവരവര്‍ ശുപാര്‍ശ ചെയ്യുന്ന വ്യക്തികളുടെ യോഗ്യത യേശുവിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നുണ്ട്. യേശു ഇതരരുടെ വാക്കു കേട്ടാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കാനായിലെ കല്ല്യാണവിരൂന്നില്‍ പരിശുദ്ധ അമ്മ വീട്ടുകാരന്‍റെ യോഗ്യതയോ അയോഗ്യതയോ നോക്കാതെ നേരിട്ടാണ് ഈശോയോടു മറ്റുള്ളവരുടെ സങ്കടം പറയുന്നത്- അവര്‍ക്ക് വീഞ്ഞില്ല എന്ന്. ഈശോ അമ്മയുടെ വാക്ക് കേട്ട് ഭരണികളില്‍ വെള്ളം നിറക്കാന്‍ ആവശ്യപ്പെടുകയും വെള്ളം വീഞ്ഞാക്കു കയുംڔചെയ്യുന്നു(യോഹന്നാന്‍:2:7,8)നമ്മുടെ ഇല്ലായ്മകള്‍ നമ്മള്‍ പറയാതെ തന്നെ യോഗ്യത നോക്കാതെ ഈശോയോടു നേരിട്ട് പറഞ്ഞ് അനുഗ്രഹം വാങ്ങിച്ച് തരുന്ന പരിശുദ്ധ അമ്മേ, ദൈവമാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ, ആമേന്‍