loader

 Marian Message

സൃഷ്ടാവിന്‍റെ പ്രതിഛായക്ക് ഒത്തവിധം നവീകരിക്കപ്പെട്ട ആദ്യത്തെ പുതിയ മനുഷ്യന്‍

കൊളോസ്യലേഖനം 3:10 രേഖപ്പെടുത്തുന്നത് സമ്പൂര്‍ണ്ണ ജ്ഞാനം കൊണ്ട് സൃഷ്ടാവിന്‍റെ പ്രതിഛായക്ക് ഒത്ത് നവീകരിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുവാനാണ്.
    സൃഷ്ടാവിന്‍റെ പ്രതിഛായക്ക് ഒത്ത് പുതുക്കപ്പെട്ട ആദ്യത്തെ പുതിയ മനുഷ്യന്‍ ആരാണ്. അത് ഈശോ തന്നെ അല്ലേ. അപ്പോള്‍ സൃഷ്ടാവ് തന്നെയായ ഈശോയുടെ പ്രതിഛായക്കൊത്ത് നവീകരിക്കപ്പെട്ട ആദ്യത്തെ പുതിയ മനുഷ്യന്‍ ആരാണ്.  വി.പൗലോസ് കൊളോസ്യലേഖനം3:10ല്‍ വെളിപ്പെടുത്തുന്ന സൃഷ്ടാവിന്‍റെ പ്രതിഛായ എന്ന വിശേഷണം എന്തുകൊണ്ടും ഏറ്റവും യോജിക്കുന്നത് പരിശുദ്ധ അമ്മയ്ക്ക് തന്നെ സൃഷ്ടാവിന്‍റെ പ്രതിഛായയുടെ മൗലീക ഭാവമായി  വി.പൗലോസ് 1 കോറിന്ത്യലേഖനം 13:1-7ന് വെളിപ്പെടുത്തുന്ന څസ്നേഹംچ, അതിന്‍റെ സ്വഭാവത്തില്‍ സകലതും സഹിക്കുകയും, സകലതും വിശ്വസിക്കുകയും, സകലതും പ്രത്യാശിക്കുകയും, സകലതും അതിജീവിക്കുകയും ചെയ്യുന്നു എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് എല്ലാം സ്നേഹം എന്ന വാക്കിന് പകരം ڇപരിശുദ്ധ അമ്മڈ എന്ന് എഴുതിച്ചേര്‍ത്താല്‍ വെളിവാകുന്ന സത്യം, ശരിക്കും ഒരു സുവിശേഷ സത്യം തന്നെ അല്ലേ. അതെ 1 കോറി:13:4-6ന്‍റെ ചട്ടക്കൂടിന് അനുരൂപമായി സ്നേഹം ദീര്‍ഘക്ഷമയും, ദയയും ഉള്ളതാണ്. സ്നേഹം സകലതും സഹിക്കുന്നു, വിശ്വസിക്കുന്നു. അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല എന്നൊക്കെ പറയുന്നിടത്ത് ڇസ്നേഹംڈ എന്ന വാക്കിന് പകരം പരിശുദ്ധ അമ്മ എന്ന് ചേര്‍ത്ത് വായിച്ചാല്‍ അണുവിടക്ക് വ്യത്യാസം ഇല്ലാത്തതുപോലെ അത് അത്രമേല്‍ അനുയോജ്യമായിരിക്കും. ഈ വചനവെളിപാടിന്‍റെ പശ്ചാത്തലത്തില്‍ കൊളോസ്യ:3:10 വിശുദ്ധ പൗലോസ് വെളിപ്പെടുത്തുന്ന സൃഷ്ടാവിന്‍റെ പ്രതിഛായക്ക് ഒത്ത് നവീകരിക്കപ്പെട്ട ആദ്യത്തെ പുതിയ മനുഷ്യന്‍ പരിശുദ്ധ അമ്മയാണെന്ന് ധരിക്കാന്‍ ഒരു ആത്മീയ പ്രലോഭനം തോന്നിപ്പോകുന്നു.

    ഇങ്ങനെ ചിന്തിച്ചാല്‍ കൊളോസ്യലേഖനം:3:10ല്‍ സൃഷ്ടാവിന്‍റെ പ്രതിഛായക്ക് ഒത്ത് നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കാന്‍ പറയുമ്പോള്‍ പരിശുദ്ധ അമ്മയെ തന്നെ സ്വീകരിക്കാനല്ലേ പൗലോസ് ഉദ്ബോധിപ്പിക്കുന്നത്.

    വിശുദ്ധ പൗലോസിന് പരിശുദ്ധ അമ്മയുമായി ഒരു ആത്മബന്ധവും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ നിന്ന് പ്രകടമാകുന്നില്ല എങ്കിലും അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന പരിശുദ്ധാത്മാവിന് ڇഅമ്മڈ ആരാണ് എന്ന് അറിയാമായിരുന്നല്ലോ. ആ പരിശുദ്ധാത്മാവാണ് സൃഷ്ടാവിന്‍റെ പ്രതിഛായക്ക് അനുസൃതം നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ സ്വീകരിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നത്. ആ പുതിയ മനുഷ്യന്‍റെ സത്തയും സ്വരൂപവും എന്തുകൊണ്ടും ചേരുന്നത് പരിശുദ്ധ അമ്മയ്ക്ക് ആണ്. സ്നേഹം കോപിക്കുന്നില്ല. 1 കോറിന്ത്യ ലേഖനം:13:7വെളിപ്പെടുത്തുമ്പോള്‍ അതിന് ഉപോദ്ബലകമായി ഒരു അനുഭവസത്യം അമ്മയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് കണ്ടെടുക്കാവുന്നത് പന്ത്രണ്ടാം വയസില്‍ ഈശോനെ കാണാതെ പോയ സംഭവം തന്നെ.

    ഇവിടെ രണ്ട് ദിവസത്തെ അലച്ചിലിന് ശേഷം ഒടുവില്‍ ഈശോയെ കണ്ടെത്തുമ്പോള്‍ കോപിക്കുന്നതിന് പകരം ڇഈശോ നീ എന്താണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്ڈ. നിന്നെ തിരക്കി ഞാനും നിന്‍റെ പിതാവും എന്തുമാത്രം ക്ലേശിച്ചെന്നോ. വീണ്ടും ലൂക്ക:8:21ല്‍ ഈശോനെ അന്വേഷിച്ച് വരുന്ന അമ്മ പ്രകടിപ്പിക്കുന്ന ڇദീര്‍ഘശാന്തതയും ക്ഷമയും, താനാണ് ഈശോയുടെ അമ്മ എന്ന ഭാവത്തില്‍ അഹങ്കരിക്കാത്ത, അനുചിതമായി പെരുമാറാത്ത സ്നേഹവുംڈ(1കോറി:13:4-6)അമ്മയില്‍ വിളങ്ങിയ(കൊളോ:3:10)സൃഷ്ടാവിന്‍റെ പ്രതിഛായ വ്യക്തമായി പ്രകടിപ്പിക്കുന്ന രംഗങ്ങള്‍ ആണ്.
 

End
 share