loader

 Marian Message

പരിശുദ്ധ അമ്മ- യേശുവിനെ ലോകത്തിനു നല്കിയ ആദ്യത്തെ ആള്‍

മത്തായി 12:18- "ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍; എന്‍റെ ആത്മാവ് പ്രസാദിച്ച എന്‍റെ പ്രിയപ്പെട്ടവന്‍; ഞാന്‍ അവന്‍റെമേല്‍ എന്‍റെ ആത്മാവിനെ അയക്കൂം". ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നത് അവന്‍റെ ദാസന്മാര്‍ക്കും ദാസിമാര്‍ക്കുമാണ്.(അപ്പോസ്തോല പ്രവര്‍ത്തനങ്ങള്‍ 2:18 വായിക്കൂക). യോഹന്നാന്‍റെ സുവിശേഷത്തില്‍ അന്ത്യത്താഴവേളയില്‍ ഈശോ, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന വേളയില്‍ അവരോടു പറയുന്നത് ഇതു തന്നെയാണ്- "നിങ്ങള്‍ എന്നെ ഗുരു എന്നൂം കര്‍ത്താവ് എന്നും വിളിക്കുന്നു; അതു ശരി തന്നെ ഞാന്‍ ഗുരുവും കര്‍ത്താവും ആണ്; നിങ്ങളുടെ കര്‍ത്താവും ഗുരുവും ആയ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം"- യോഹന്നാന്‍ 13:13-14. നമ്മുടെ അനൂദിനജീവിതത്തിലും ഏതെങ്കിലും അധികാരമോ സ്വാധീനമോ കൊണ്ട് മറ്റുള്ളവരൂടെ ഗുരൂവായി യോഹന്നാന്‍ 13:13 അനൂസരിച്ച് മാറൂമ്പോള്‍ നമ്മളും ദാസന്‍റെ സ്ഥാനത്തേക്ക് സ്വയം താഴ്ന്ന് അധികാരമില്ലാത്ത വ്യക്തികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാതെ അവരെ സഹായിക്കൂന്ന മനോഭാവമുണ്ടായാല്‍ നമ്മള്‍ ഉടനെ ദൈവത്തിന്‍റെ ദാസനൂം ദാസിയുമായി ഉയര്‍ത്തപ്പെടും. അതുകൊണ്ടാണ് അമ്മ പറയുന്നത് "അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു"(ലൂക്കാ. 1:48)തുടര്‍ന്ന് വചനം പറയുന്നത്, -ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു(ലൂക്കാ. 1.49) എന്നാണ്. ഇങ്ങനെ ദാസിയുടെ താഴ്മയെ കടാക്ഷിച്ച ദൈവം ചെയ്ത എറ്റവും വലിയ കാര്യം-"നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്ന് പേരിടണം; അവന്‍ വലിയവനായിത്തീരും; അത്യുന്നതന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടും" എന്ന് മാലാഖ പറഞ്ഞപ്പോള്‍ മറിയം, ഇതെങ്ങനെ സംഭവിക്കൂം?"(ലൂക്കാ 1:34) എന്ന ചോദ്യത്തിനൂ ദൂതന്‍ കൊടുത്ത മറുപടി- "പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരൂം; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കൂം;ആകയാല്‍ ജനിക്കാന്‍ പോകൂന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും"-ലൂക്കാ 1:35. "ശക്തനായവന്‍ ചെയ്ത ഏറ്റവും വലിയ കാര്യം ദൈവപുത്രന് ജന്മം നല്കാന്‍ അമ്മയെ തന്‍റെ ദാസിയായി തിരഞ്ഞെടുത്തു എന്നുള്ളതാണ്. യേശുക്രിസ്തുവിനെ നമുക്ക് നല്‍കുക എന്നതിനെക്കാള്‍ വലിയ കാര്യം ദൈവത്തിന് പോലും ചെയ്യാന്‍ പറ്റില്ല. അതാണൂ പരി. അമ്മക്ക് ലഭിച്ചത്. "അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു- ലൂക്കാ.1:48 "നിന്നില്‍ നിന്ന് ജനിക്കാന്‍ പോകൂന്ന ശിശു, പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും"- ലൂക്കാ. 1:35. ഇങ്ങനെ അനൂദിനജീവിതത്തില്‍ നമ്മളും വിനയാന്വിതരായി ദാസന്‍റെ രൂപം സ്വീകരിക്കൂമ്പോള്‍ പരിശുദ്ധ അമ്മയില്‍ നിറഞ്ഞ അതേ പരിശുദ്ധാത്മാവിനാല്‍ ദൈവം നമ്മളേയും അഭിഷേകം ചെയ്ത് യേശുക്രിസ്തുവിനെڔലോകത്തിനൂ നല്‍കാന്‍ പ്രാപ്തരാക്കും. ഇനി, യേശുവിനെڔഎങ്ങനെയാണ് ലോകത്തിന് നല്കേണ്ടത്? ഇത് അറിയുന്നതിന് യേശുവിനെ ആദ്യം ലോകത്തിന് നല്കിയ പരിശുദ്ധ അമ്മയുടെ ജീവിതം പരിശോധിച്ചാല്‍ മതിയാകൂം. താന്‍ നേടിയതെല്ലാം തകര്‍ന്ന് തലക്ക് മുകളില്‍ തൂങ്ങുമ്പോഴും, ആ കൂരിശിന്‍റെ കീഴെ തന്‍റെ നഷ്ടാവശിഷ്ടങ്ങളുടെ ദുരന്തച്ചോരയില്‍ ചങ്ക് പിടക്കാതെ ചവിട്ടി നിന്ന് - ലോകം ഇന്ന് വരെ കേള്‍ക്കാത്ത നിശ്ചയദാര്‍ഢ്യത്തിന്‍റെ 'ജയ് യഹോവ' മുദ്രാവാക്യം മുഴക്കിയ അമ്മയുടേയും മകന്‍റേയും ആത്മസമര്‍പ്പണത്താല്‍ സ്ഥാപിച്ച ദൈവരാജ്യ ത്തിന്‍റെڔവിജയപതാക അനൂദിനജീവിതത്തിന്‍റെ പാതയില്‍ പരസ്പരസ്നേഹ ത്തിന്‍റെ പൂക്കള്‍ വിടര്‍ത്തി കൂരിശുകളെ കൃപയാക്കി പ്രശ്നങ്ങളെ പ്രസാദവരമാക്കി മാറ്റി ദൈവരാജ്യം സംസ്ഥാപിതമാക്കാനാണ് നാം ദാസന്‍റെ/ദാസന്‍റെ മനോഭാവം സ്വീകരിച്ച് പരിശുദ്ധാത്മാഭിഷേകത്താല്‍ നിറഞ്ഞ് യേശുവിനെ സ്വന്തമാക്കേണ്ടത്.

End
 share