എല്ലാവര്ക്കും ദൈവത്തെ നേടാം "ബട്ട്, നോ ക്ലെയിം പ്ളീസ്" ക്ലെയിം നിരസിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യണം?
പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ വൈകുമ്പോള്‍, തര്‍ക്കിക്കാതെ ബഹളം വെയ്ക്കാതെ പ്രാര്‍ത്ഥിക്കാന്‍ പഠിക്കണം. ഈശോ പോലും പരിശുദ്ധ അമ്മയോട് പറഞ്ഞത് എന്താണ്? ഈശോയെ പന്ത്രണ്ടാം വയസ്സില്‍ ജെറുസലേം തിരുനാളിനു പോയപ്പോള്‍ കാണാതാകുന്ന സംഭവം തന്നെ എടുക്കാം. അവന് യാത്രാ സംഘത്തിന്റെ കൂടെ കാണും, എന്ന് വിചാരിച്ച് ഒരു ദിവസത്തെ വഴി പിന്നിട്ടപ്പോഴാണ് യൗസേപ്പിതാവും മാതാവും ഈശോ തങ്ങളുടെ ആരുടേയും കൂടെയില്ലെന്ന് അറിയുന്നത്.(ലൂക്കാ:2:44)യൗസേപ്പിതാവും മാതാവും അപ്പോഴാണ് തമ്മില്‍ കണ്ടുമുട്ടിയത്. അവര്‍ രണ്ടുപേരും രണ്ടുഗ്രൂപ്പായിട്ട് ചാര്‍ച്ചക്കാരുടെ കൂടെയായിരുന്നു. ഈശോ പിതാവിന്റെ കൂടെ കാണുമെന്നു മാതാവും അമ്മയുടെ കൂടെയുണ്ടാകും എന്ന് ഔസേപ്പിതാവും വിചാരിച്ചു. തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരുടെ കയ്യിലും ഈശോ ഇല്ല. അവരപ്പോള്‍ തന്നെ വീട്ടുകാരേയും കൂട്ടുകാരേയും വിട്ട് ഭാര്യയും ഭര്‍ത്താവും കൂടി തിരിച്ച് ജറുസലേമിലേക്ക് നടന്നു. സാമ്പത്തിക ക്ളേശം, ശാരീരിക ക്ളേശം, മാനസിക ക്ളേശം, ഇവയെക്കാളെല്ലാം ഉപരി മകനെ കാണാതെ ചങ്കുവേദനിച്ച് അവര്‍ തിരുനാള്‍ സ്ഥലങ്ങള്‍ ആകെ അരിച്ചുപെറുക്കി. മൂന്നുദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അപ്പോള്‍ ഈശോ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന് അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു(ലൂക്ക:2:46)അപ്പോള്‍ അമ്മ ചോദിച്ചു, ڇമകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നുڈ.(ലൂക്ക:2:48)അമ്മ മാതാവ് തന്റെ څക്ലെയിംچ പറയുകയാണിവിടെ. ഈശോ ഇതിന് മറുപടി പറയണം. കാരണം ഞാനും നിന്റെ പിതാവും നിന്നെയോര്‍ത്ത് എന്തുമാത്രം മനോവേദന അനുഭവിച്ചു-പ്രാര്‍ത്ഥിച്ചു എന്നാണ് മാതാവ് പറഞ്ഞത്. ഈശോയ്ക്ക് വേണ്ടി സഹിച്ച സഹനങ്ങളെ څക്ലെയിംچ ആയി കണ്ടുകൊണ്ട് ഈശോയുടെ അടുത്ത് പറയുന്ന ആദ്യത്തെ വ്യക്തിയാണ് അമ്മ. ചില വ്യക്തികള്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും ആ വിഷയങ്ങള്‍ക്ക് ഒരു മാറ്റവുമില്ലാതെ നില്ക്കുമ്പോള് ഇങ്ങനെ പറയാറുണ്ട്. ഇതുതന്നെയാണ് പരി.അമ്മയും പറയുന്നത്. ഞാനും നിന്റെ പിതാവും എന്തുമാത്രമാണ് നിന്നെ പ്രതി കഷ്ട്ടപ്പെട്ടത് എന്ന്. മറുപടിയായി ഈശോ അമ്മയെ സാന്ത്വനപ്പെടുത്താതെ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ് എന്നല്ലേ? 'You have no claim’എന്നാണ്. എന്റെ അമ്മേ! നീ കര്‍ത്താവിന്റെ ദാസിയാണ്., അത് മറന്നു പോകരുത്. ഈശോ അമ്മയോട് പറഞ്ഞത് അപ്പാ, ദൈവം എന്നെ നിന്റെ ഉദരത്തില്‍, നീ എന്നെ എന്റെ ഹൃദയത്തിലും ഉരുവാക്കിയപ്പോള്‍ അപ്പായോട് നീ പറഞ്ഞില്ലേ, നീ കര്‍ത്താവിന്റെ ദാസിയാണെന്ന്, ഞാന്‍ ആ അപ്പായുടെ കാര്യത്തിലാണിപ്പോള്‍ വ്യാപൃതനായിരിക്കുന്നത്.
അപ്പോള്‍ അമ്മ കര്‍ത്താവിന്റെ ദാസിയാണെന്ന് ഈശോ പറയാതെ അമ്മയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ഞാനും നിന്റെ പിതാവും എന്തുമാത്രം ക്ലേശിച്ചു എന്ന് പറഞ്ഞ് അമ്മ തര്‍ക്കിച്ചപ്പോള്‍ ഈശോ പറഞ്ഞു, നീ ദാസിയാണെന്ന്. എന്നെപ്പോലെ അപ്പായുടെ കാര്യത്തില്‍ വ്യാപൃതനായിരിക്കേണ്ട ദാസി. അമ്മ മാതാവിന് ഇത് ഒരു ഉണര്‍ത്തലായിരുന്നു. താന്‍ ദാസിയാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. അതു മനസ്സിലാക്കിയപ്പോള്‍ അമ്മ പിന്നെ തര്‍ക്കിച്ചില്ല, ബഹളം വച്ചില്ല എന്നര്‍ത്ഥമാക്കുന്ന എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്ന വചനമാണ് സുവിശേഷകന് രേഖപ്പെടുത്തുന്നത്. (ലൂക്ക:2:51). ഇപ്പോള്‍ ഈശോ ഇത് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് കാര്യം മനസ്സിലായി. പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കുമ്പോഴും പ്രത്യേകിച്ച് നന്നായി പ്രാര്‍ത്ഥിച്ചിട്ടും, നമുക്ക് അനുഗ്രഹം ലഭിക്കാതെ പകരം പ്രാര്‍ത്ഥിക്കാത്തവര്‍ക്ക് ഭൗതീക ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും ദൈവദാസരെപ്പോലെ തര്‍ക്കിക്കാതെ, ബഹളം വെയ്ക്കാതെ, ദൈവതിരുമനസ്സ് നിറവേറാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും ദൈവത്തിന്റെ ദാസനും ദാസിയുമാകും. അപ്പോഴാണ് ദൈവത്തിന്റെ വാഗ്ദാനപ്രകാരം തിരഞ്ഞെടുത്ത നമ്മളുടെ മേല്‍ അവിടുന്ന് ആത്മാവിനെ അയയ്ക്കുന്നത്.(മത്താ:12:18)ജീവിതത്തില്‍ എന്തെല്ലാം വിഷമതകള്‍ വന്നാലും ഈശോയുടെ മുന്പില് ഞാന്‍ ഒന്നിനും څക്ലെയിംچ വെയ്ക്കില്ല. അത് എന്റെ അവകാശമാണെന്ന് ഞാന്‍ പറയത്തില്ല എന്ന് തീരുമാനമെടുക്കണം. ഈശോയ്ക്ക് ഇഷ്ടമുള്ളത് അഥവാ ദൈവതിരുമനസ്സ് പോലെ നിന്റെ ജീവിതത്തില്‍ നിറവേറാന്‍ പ്രാര്‍ത്ഥിക്കണം.