ഒരു ആദ്ധ്യാത്മിക ഗ്രീക്കുപുരാണം
ഗ്രീക്കുകാരുടെ വരവോട്കൂടി തന്റെ ജീവന് തന്നെ ബലിചെയ്യേണ്ട ദിവ്യകുര്ബ്ബാനയുടെ ഒന്നാംമണി മുഴങ്ങി. ഈശോ അസ്വസ്ഥനായി. എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്ത് പറയേണ്ടു. ഈ മണിക്കൂറില്‍ നിന്ന് എന്നെ രക്ഷിക്കേണമേ. അല്ല ഇതിന് വേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്ക് ഞാന്‍ വന്നത്. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ (യോഹ:2:28).അതെ പേര്‍ഷ്യക്കാരായ ശാസ്ത്രജ്ഞര്‍ വന്ന അവസരത്തില്‍ അതിന്റെ അര്‍ത്ഥം ശിമയോന് ദീര്ഘദര്ശിയിലൂടെ പരിശുദ്ധാത്മാവ്(ലൂക്ക:2:25)വെളിപ്പെടുത്തി. ഇതാ സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ രക്ഷ(ലൂക്ക:2:31)ഇതേ വരികള്‍ തന്നെയാണ് ഈശോന്റെ രക്ഷാകരമായ മരണസമയം സൂചിപ്പിച്ചുകൊണ്ട് ഒടുവില്‍, പുറജാതിക്കാരായ ഗ്രീക്കുകാര്‍ വന്നതിന് ശേഷവും പരിശുദ്ധാത്മാവ് ഈശോയിലൂടെ വെളിപ്പെടുത്തിയത് ڇഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്ത്തപ്പെടുമ്പോള് സകലജനത്തേയും എന്നിലേക്ക് ആകര്‍ഷിക്കും (യോഹ:12:32).അതെ, ശിമയോന് പ്രവചിച്ച സകല ജനങ്ങള്‍ക്കും വേണ്ടി പിതാവ് ഒരുക്കിയ രക്ഷ(ലൂക്ക:2:31)കുരിശില്‍ നിന്ന് താന്‍ ഉയര്ത്തപ്പെടുന്നതി ലൂടെയാണ്(യോഹ:12:32-33)സാധിക്കുന്നത് എന്ന് ആത്മാവ് അവനോട് സൂചിപ്പിച്ചിരിക്കുകയായിരുന്നു. ആ വെളിപാട് മനസില്‍ വായിച്ചതും ഈശോ പര്യാകുലപ്പെടാന് തുടങ്ങി. കാരണം ഗ്രീക്കുകാരുടെ കാലൊച്ചയില്‍, താമസംവിനാ തന്റെ കൈകളേയും കാലുകളേയും കുരിശോട് ചേര്‍ത്ത് വലിച്ചുവെച്ച് വലിയ ഇരുമ്പ് ആണിയില്‍ ചുറ്റിക കൊണ്ട് അടിച്ച് കയറ്റുന്ന സ്വരം കേള്‍ക്കുംപോലെ ഈശോ നടുങ്ങി. അവന് തേങ്ങി. അപ്പാ,ഞാന്‍ എന്തു പറയേണ്ടൂ.... അതെ ഒന്നും പറയാന്‍ അവന് കഴിയുന്നില്ല. ഉള്ളിലെരിയുന്ന നെരിപ്പോടില്‍നിന്ന് ചുടുനിശ്വാസം മാത്രം പുറത്ത് വന്നു. കാരണം ഈശോ ആ കാഴ്ച തന്റെ മനക്കണ്ണാല്‍ കാണുകയായിരുന്നു. പണ്ട് ഉണ്ണീശോനെ അമ്മയുടെ കൈയ്യില്‍നിന്ന് എടുത്തപ്പോള്‍ ശിമയോന് പേടിച്ചു ഞെട്ടിയില്ലേ. അതെ ആ കാഴ്ച കുരിശില്‍ നിന്നിറക്കിയ ആപാദചൂടം മുറിവേറ്റു മരിച്ച കര്‍ത്താവിന്റെ രൂപമാണ് ശിമയോന് കണ്ടിട്ട് എല്ലാവര്ക്കും വേണ്ടി അങ്ങ് ഒരുക്കിയ രക്ഷ ഞാന്‍ എന്റെ കണ്ണ്കൊണ്ട് കണ്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തിയത ്(ലൂക്ക:2:31) എന്നാല്‍ ഇപ്പോള്‍ ഗ്രീക്കുകാര്‍ വന്നപ്പോള്‍ ഈശോതന്നെ, ശിമയോന് കണ്ട ആ കാഴ്ച സ്വന്തമായി കാണുംപോലെ ഞെട്ടുന്നു. അതെ കുരിശില്‍ നിന്ന് ഇറക്കിയ തന്റെ നിശ്ചലമായ പീഢിത മൃതശരീരം കണ്ട് ഈശോ തേങ്ങി.