loader

 Marian Message

വിശ്വാസത്തിന് മൗനം എന്നും സമര്‍പ്പണം എന്നും കൂടി അര്‍ത്ഥമുണ്ട്

ഈശോ ഉയര്‍ത്തെഴുന്നേറ്റ രാത്രിയില്‍ മേരിമാഗ്ദലിന്‍, അവിടുത്തെ മൃതശരീരത്തില്‍ പൂശാനുള്ള കസ്സിയായും അകിലും മീറയും ഒക്കെക്കൂടി അടുക്കള കല്ലില്‍ ഇട്ട് അരച്ച് കുറുക്കുന്നത് കണ്ടപ്പോള്‍ അമ്മേ, എന്തുകൊണ്ട് അവളോട് അത് തുറന്ന് പറഞ്ഞില്ല-
മോളെ! നീ ചെയ്യുന്നതെല്ലാം പാഴാണ്. 
ഈ സുഗന്ധക്കൂട്ടുകള്‍ കൊണ്ട് ഇനി അവനൊരു പ്രയോജനവും ഇല്ല എന്ന്.
കാരണം ഈശോയുടെ ശരീരം അവിടെ കാണില്ല എന്നും.
അവന്‍ ഇതിനകം ഉയര്‍ത്തെഴുന്നേറ്റ് കാണും എന്ന് അമ്മ എന്തേ തുറന്ന് പറയാതിരുന്നു?
പിന്നെയും, അമ്മേ നീ മാഗ്ദലിന്‍റെ കൂടെ ഈശോയുടെ ശരീരം കാണാന്‍ എന്തേ അവിടുത്തെ കല്ലറവരെ പോകാതിരുന്നു?
വിശ്വാസത്തിന് څമൗനംچ എന്നുകൂടി ഒരര്‍ത്ഥം ഉണ്ടെന്ന് മനുഷ്യനെ പഠിപ്പിച്ച അമ്മയുടെ ജീവിതം
പിന്നിട്ടവഴികളിലെ സൈന്‍ബോര്‍ഡുകള്‍ ഓരോന്നായി പിന്നെ ഞാന്‍ ഇങ്ങനെ വായിച്ചെടുക്കാന്‍ തുടങ്ങി.
ڇകര്‍ത്താവ് നിന്നോട് അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതിڈ (ലൂക്ക:1:45) അതെ, വിശ്വാസം ഒരു ഭാഗ്യം തന്നെ.
അമ്മ അതെല്ലാം വിശ്വസിച്ചു.
മംഗളവാര്‍ത്ത ചൊല്ലി വന്ന മാലാഖ പറഞ്ഞതൊക്കെയും.
ڇയാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ എന്നേയ്ക്കും രാജാവായിരിക്കും. 
അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ലڈ(ലൂക്ക:1:38)
പിന്നെ ദൈവം, തന്നെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം കൈമാറുന്ന അവിടുത്തെ ആത്മരഹസ്യങ്ങളുടെ സര്‍വ്വ വെളിപാടുകള്‍ക്കും(യോഹ:14:21)നെഞ്ചൊരൊക്കി(ലൂക്ക:2:19,2:52)
ദൈവസ്നേഹത്തിന്‍റെ മൗനസാക്ഷിയായി അമ്മ ഈശോന്‍റെ കൂടെ നടന്നു.
    അതെ, അവസാനമില്ലാത്ത രാജ്യത്ത് അന്ത്യമില്ലാതെ ജീവിക്കാന്‍ തക്ക അഭൗമ തേജസ്വരൂപമായി മാറിയ അവന്‍റെ അലൗകീക ശരീരത്തില്‍ മീറയും കാസിയ കുഴമ്പും ചേര്‍ന്ന സുഗന്ധക്കൂട്ടുകള്‍, ഒന്നും ഇനി പിടിക്കില്ല എന്ന് അമ്മയ്ക്ക് നന്നായി അറിയാം.
എന്നിട്ടും മകന്‍റെ ശരീരത്തില്‍ പൂശാന്‍ സുഗന്ധക്കൂട്ടുകള്‍
ഇടിച്ചു ചതച്ച് പിഴിഞ്ഞവരെ അവള്‍ പിന്തിരിപ്പിച്ചില്ല.
ആ സുഗന്ധക്കൂട്ടുമായി അഭിഷേകം ചെയ്യാന്‍ തന്‍റെ മകന്‍റെ മൃതശരീരം തേടി 
കുതിച്ചുപോയവരുടെ സ്നേഹക്കിതപ്പുകളെ അമ്മ തടഞ്ഞില്ല.
ഈശോയുടെ മനസാണ് അമ്മയ്ക്കും.
ബഥനിയില്‍ തന്‍റെ പാദങ്ങളില്‍ നാര്‍ദ്ദിന്‍ നറുതൈലം പൂശിയ, മറിയം അന്ന് യേശുവിന്‍റെ സ്വന്തം ശിഷ്യനാല്‍ തടയപ്പെട്ടപ്പോള്‍ യൂദാസിനോടായി ഈശോ പറഞ്ഞ മറുപടി, ഇതാണ്-
ڇഅവളെ തടയേണ്ട,അവള്‍ ഇത് എന്‍റെ ശവസംസ്ക്കാരത്തിനായി ചെയ്തു എന്ന് കരുതിയാല്‍മതിڈ(യോഹ:12:7)എന്ന്.
അതെ, ചെയ്യുന്നത് എന്തായാലും അത് പ്രസക്തമാണോ, 
അര്‍ത്ഥവത്താണോ എന്നതിനേക്കാള്‍, അതിന്‍റെ ആത്മാര്‍ത്ഥതയും സദുദ്ദേശവുമാണ് ഈശോ അന്ന് വിലമതിച്ചത്. 
അവിടുന്ന് യൂദാസിനോട് പറഞ്ഞു.
ڇഅവളെ തടയേണ്ട, അവള്‍ക്ക് സാധിക്കുന്നത് അവള്‍ ചെയ്തുڈ.(മാര്‍ക്കോ:14:8)
അന്ന്, ബഥനിയിലെ മറിയം ചെയ്തത് തന്നെയാണ് ഇവിടെ മഗ്ദലനയിലെ മറിയവും ചെയ്തത്  ചെയ്യുന്ന പ്രവര്‍ത്തിയുടെ അനര്‍ത്ഥത്തിന്‍റെയും അയുക്തിയുടെയും അപ്പുറത്ത്, അതിന്‍റെ ആത്മാര്‍ത്ഥതയാണ് അമ്മയുടെ മൗനത്തിന് ആധാരം.
څഹൃദയശുദ്ധിയുള്ളവന്‍(ആത്മാര്‍ത്ഥതയുള്ളവന്)ദൈവത്തെക്കാണുംچ(മത്താ:5:8)
അതെ മാഗ്ദലിന്‍ ദൈവത്തെ കാണുക തന്നെ ചെയ്തു.
ഉയര്‍ന്നെഴുന്നേറ്റ ഈശോയെ-എല്ലാവരും കാണും മുമ്പേ അവള്‍ കണ്ടു
കര്‍ത്താവിനെ കാണാണ്ട് കരഞ്ഞ കണ്ണീര്‍ പാളികള്‍ക്കപ്പുറത്ത് നില്‍ക്കുന്നത് 
തോട്ടക്കാരനാണെന്ന് കരുതി അവള്‍ പറഞ്ഞു.
ڇഎന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തോണ്ട് പോയി. അങ്ങാണ് അവനെ എടുത്തോണ്ട് പോയതെങ്കില്‍ എവിടെ വെച്ചിരിക്കുന്നു എന്ന് എന്നോട് പറയുക. ഞാന്‍ വന്ന് എടുത്തോണ്ട് പൊയ്ക്കൊള്ളാംڈ. (യോഹ:20:15) തന്‍റെ ചീഞ്ഞുവീര്‍ത്ത ശവശരീരത്തെപ്പോലും ഇത്ര തീവ്രമായി സ്നേഹിക്കുന്ന ആ ഹൃദയത്തുടിപ്പുകള്‍ കേട്ട് ഈശോ വിളിച്ചു മറിയം! ശബ്ദം തിരിച്ചറിഞ്ഞ് റബ്ബോനി-ഗുരുവേ എന്ന് വിളിച്ച് അവള്‍ ആ പാദങ്ങളില്‍ വീണു.വിശ്വാസത്തിന് څമൗനംچ എന്നുകൂടി അര്‍ത്ഥംകുറിച്ച് മനസിലാ വാത്ത, ദൈവേഷ്ടങ്ങള്‍ നമ്മളെ അമ്മയുടെ അഭൗമ മൗനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ആ മൗനത്തിന് څസമര്‍പ്പണംچ എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.അത്തരം സമര്‍പ്പണ ങ്ങളെ ജീവിത സാക്ഷ്യപീഠത്തില്‍ പ്രതിഷ്ഠിച്ച് സ്വര്‍ഗ്ഗീയ സന്തോഷം അനുഭവിച്ച അമ്മ പറയാതെ പറഞ്ഞത്-കര്‍ത്താവ് വലിയ കാര്യങ്ങള്‍ എനിക്കായ് ചെയ്തു എന്നാണ്.
 

End
 share