loader

 Marian Message

അടയാളം കിട്ടാത്ത കാലം

കര്‍ത്താവ്ڔനമ്മുടെ കൂടെത്തന്നെ ഉണ്ടെങ്കില്‍ ചിലപ്പോള്‍ ബാഹ്യ അടയാളങ്ങള്‍  ഒന്നും കിട്ടിയില്ലെന്ന്ڔവരൂം. ഈശോ രണ്ടാമതും അപ്പംڔവര്‍ദ്ധിപ്പിച്ചതിന്ന് ശേഷം ഫരിസേയര്‍ വന്ന് ഈശോയോടു സ്വര്‍ഗ്ഗത്തില്‍ നിന്ന് അടയാളം ആവശ്യപ്പെട്ടു. അതിന് ഈശോ പറഞ്ഞ മറുപടി - "ഈ തലമുറക്ക് അടയാളം നല്കപ്പെടുകയില്ല"(മര്‍ക്കോസ് 8:12) എന്ന് ആണ്. അടയാളം എന്ന് പറയുന്നത് അനൂഗ്രഹമാണ്. കാനായില്‍ വെള്ളം വീഞ്ഞാക്കിയത് യേശു തന്‍റെ മഹത്വം വെളിപ്പെടുതുന്നതിന്ന് പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമായിട്ടാണ് യോഹന്നാന്‍:2:11 വെളിപ്പെടുത്തുന്നത്. എല്ലാ അടയാള അനൂഭവങ്ങളും  അനുഗ്രഹമാണ്. പക്ഷേ ഈശോ പറയുന്നത് - എല്ലാക്കാലത്തും അടയാളം കിട്ടില്ല എന്നാണ് (മത്തായി 12:40, 16:4). അതിനര്‍ഥം എല്ലാവര്‍ക്കൂം അനൂഗ്രഹം കിട്ടില്ല എന്നല്ല. നമ്മള്‍ റോഡില്‍ڔകൂടി പോവുമ്പോള്‍ വഴിയില്‍ പല സൈന്‍ ബോര്‍ഡുകള്‍ കാണാറുണ്ടല്ലോ. ഉദാഹരണത്തിന് സ്കൂള്‍, പള്ളി, റെയില്‍വേസ്റ്റേഷന്‍ മുതലായവ. ഇത്തരം സൈന്‍ബോര്‍ഡുകള്‍ നോക്കി നോക്കി ഒടുവില്‍ നമ്മള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഈ അടയാളങ്ങള്‍ കാണില്ല. കാരണം നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു എന്നതുകൊണ്ട് ഇനി അടയാളം ആവശ്യവുമില്ല. അതുപോല അത്ഭുതങ്ങള്‍ ആകുന്ന അടയാളങ്ങള്‍ കണ്ടാല്‍ ദൈവം മുന്നിലുണ്ട് അഥവാ സമീപത്ത് ഉണ്ട് എന്നര്‍ത്ഥം. എന്നാല്‍ ദൈവം നമ്മുടെ ഉള്ളിലായിക്കഴിഞ്ഞാല്‍ പിന്നെ അടയാളം കൂറയാന്‍ തുടങ്ങും. അതായത് ദൈവം തന്നെ തന്‍റെ കൃപയാല്‍ തനി സാന്നിദ്ധ്യമായി നമ്മില്‍ വന്നാല്‍ പിന്നെ അടയാളം കിട്ടില്ല എന്നര്‍ത്ഥം. അമ്മയെ കണ്ടപ്പോള്‍ മാലാഖ പറഞ്ഞത് "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി , കര്‍ത്താവു നിന്നോടുകൂടെ" എന്നല്ലേ( ലൂക്കാ:1:28). അതായത് ദൈവം നിറയുന്നത് ദൈവത്തിന്‍റെ തനി സാന്നിദ്ധ്യമായ കൃപയായിട്ടാണ്. അത് അനൂഗ്രഹമല്ല. അപ്പോള്‍ അടയാളം കൂറഞ്ഞാല്‍ നമ്മില്‍ കൃപ കൂടിയെന്നുകൂടി അര്‍ഥമുണ്ട്.  അടയാളം കുറഞ്ഞെന്ന് കരുതി പ്രാര്‍ത്ഥന കേള്‍ക്കപ്പെടുന്നില്ല എന്ന നിരാശ വേണ്ട എന്നുകൂടി ദൈവപൈതല്‍ തിരിച്ചറിയണം. ഓര്‍ക്കൂക അടയാളം എന്ന് പറയുന്നത് അനുഗ്രഹമാണ്. ദൈവത്തിന്‍റെ തനി സാനിദ്ധ്യം കൃപയും. കൃപ കൂടുമ്പോള്‍ ദൈവം തന്നെ നമ്മില്‍ നിറയുന്നതിനാല്‍ പിന്നെ അടയാളം ആവശ്യമില്ല എന്ന് സാരം.

End
 share