loader

 Marian Message

വിശ്വാസം: ഏതുസാഹചര്യത്തിലും ജീവിക്കാനുള്ള ശക്തി

അന്നന്നു വേലയെടുത്താണ് അരിവാങ്ങിക്കുന്നത് എന്ന് നമ്മള്‍ സംസാരഭാഷയില്‍ പറയുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത് അനുദിനം വേലയെടുത്ത്, അതിന്‍റെ കൂലി പണമായി വാങ്ങി, ആ പണം കടയില്‍ കൊടുത്ത് അരിവാങ്ങി കഞ്ഞിവെച്ച് കഴിയുന്നു എന്നാണല്ലോ. അതെ, അതുപോലെ വിശ്വാസം നമുക്ക് കൃപ തരുന്നു. ആ കൃപ നമുക്ക് ഏത് സാഹചര്യത്തിലും ജീവിക്കാനുള്ള ശക്തി തരുന്നതാണ് എഫേസ്യര്‍ 2:8. തിരുവചനം ڇവിശ്വാസം വഴി കൃപയാലാണ് നമ്മള്‍ രക്ഷിക്കപ്പെട്ടത് - ഈ വചനത്തിന്‍റെ കൂടെ ഹെബ്ര:10:34, അതായത് നീതിമാന്‍ വിശ്വാസം മൂലം ജീവിക്കുന്നുڈ എന്നത് ഒരു സമവാക്യംപോലെ കൂട്ടിച്ചേര്‍ത്തുവായിച്ചാല്‍, ڇവിശ്വാസം വഴി കൃപയാലാണ് നമ്മള്‍ ജീവിക്കുന്നത്ڈ എന്ന ഉത്തരം ലഭിക്കും. ഇപ്രകാരം വിശ്വാസം വഴി കൃപയാല്‍ ജീവിക്കുന്നവര്‍ക്ക് ഏതു സാഹചര്യത്തിലും സമാധാനം ലഭിക്കും എന്നാണ് ലൂക്ക:2:14 വെളിപ്പെടുത്തുന്നത്. അതായത് മനുഷ്യന് സമാധാനം ലഭിക്കാന്‍ അവന്‍റെ ബേസിക് നീഡ്സ്, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമല്ലോ. പ്രത്യേകിച്ച് സ്ഥലം, ആ സ്ഥലത്തില്‍ സ്വന്തമായി ഒരു വീട്, വീട്ടില്‍ ഉടുക്കാന്‍ വസ്ത്രം, കഴിക്കാന്‍ ഭക്ഷണം ഇതൊന്നും ലഭിച്ചില്ലേലും മനുഷ്യന് സമാധാനം അനുഭവിക്കാന്‍ പറ്റും എന്ന് പരിശുദ്ധ അമ്മയുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

     വഴിയരുകില്‍ പച്ചപ്പാതിരയ്ക്കു കാലിക്കൂട്ടത്തില്‍ പെറ്റുകിടന്ന പരിശുദ്ധ അമ്മയ്ക്കും കുടുംബത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും-ദൈവകൃപനിറഞ്ഞതിനാല്‍ നല്ല സമാധാനം കിട്ടിയിരുന്നു എന്ന വിസ്ഫോടനാത്മകമായ സത്യം വെളിപ്പെടുത്തുന്നത് വി.ലൂക്കായുടെ സുവിശേഷത്തില്‍ മാത്രമാണ്. അതായത് ڇഅത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം-ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനംڈ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വചനത്തില്‍ നിന്ന്(ലൂക്ക:2:14)ജീവിതത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലേലും അതിന്‍റെ ആവിയും ആധിയും ഹൃദയത്തെ ഏല്‍പ്പിക്കാതെ പകരം ആത്മാവില്‍ ആനന്ദം നല്‍കുന്നതിന് ദൈവത്തിന്‍റെ കൃപയ്ക്ക് കഴിയും എന്ന് ലൂക്ക അസന്നിഗ്ധമായി പറയുകയാണ്. അതാണ് ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവള്‍ക്ക് സമാധാനം എന്ന് വി.ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന് വെളിവാകുന്നത്. ഇതിനാണ് അഭിഷേകം എന്നു പറയുന്നത്. കൃപയുടെ അഭിഷേകം. അമ്മ പുല്‍ത്തൊട്ടിയില്‍ പെറ്റുകിടന്നപ്പോള്‍, പുറത്തെ ഇരുട്ടില്‍ നട്ടം തിരിഞ്ഞു നില്‍ക്കുന്ന ഭര്‍ത്താവ് ഒരു പാത്രം ചൂടുവെള്ളം തന്‍റെ ഭാര്യയ്ക്ക് കൊടുക്കാന്‍ മാര്‍ഗ്ഗം കാണാതെ ഇരുട്ടില്‍ തപ്പി തടയുമ്പോഴാണ് ڇഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്ക് സമാധാനംڈ എന്ന ദൂതമൊഴി ഉണ്ടാകുന്നത് എന്നോര്‍ക്കണം. അതെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഒരു ആശയറ്റ ആധിക്യമായി തോന്നി ആത്മഹത്യയ്ക്കു ശ്രമിക്കുന്നവര്‍ക്ക് പോംവഴിയുമായി ദൈവം മനുഷ്യനായി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരിന്നിട്ടും ദൈവകൃപയാകുന്ന സമാധാനം അനുഭവിക്കുന്ന കൃപായുഗത്തിന്‍റെ മഹത്വ കീര്‍ത്തനവുമായി ദൂതര്‍ ഇറങ്ങിയ തിരുക്കുടുംബ ജീവിതത്തിന്‍റെ ദൈവാനുഭവം ജീവിതത്തിന്‍റെ ഇരുട്ടില്‍ പെട്ടുപോയവരുടെ നക്ഷത്ര വെളിച്ചമാണ്.
 

End
 share