നമ്മുടെ ജീവിതത്തില്‍ അറിയാത്ത എല്ലാത്തിന്റെയും ഉത്തരം പരിശുദ്ധാത്മാവിനാല്‍ നിറയുക.
മംഗളവാര്ത്താസമയത്ത് ദൈവദൂതന് മറിയത്തോട് "നീ ഗര്‍ഭം ധരിച്ച് ഒരൂ പുത്രനെ പ്രസവിക്കൂം"(ലൂക്കാ. 1:31) എന്ന് പറയുമ്പോള്‍ അമ്മയുടെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. "ഇത് എങ്ങനെ സംഭവിക്കൂം? ഞാന്‍ പുരൂഷനെ അറിയുന്നില്ലല്ലോ?"(ലൂക്കാ. 1:34). പുരുഷന് അറിയേണ്ട ഒരൂ കാര്യമാണ്, നിത്യകന്യകയായി ജീവിക്കാനൂള്ള തന്റെ തീരൂമാനം. അതാണ് മറിയം ദൈവത്തിന്റെ ദൂതനെ അറിയിക്കൂന്നത്. ഞാന്‍ കന്യകയായി ജീവിക്കാനാണ് തീരൂമാനിച്ചിരിക്കുന്നത് ദൈവമേ എന്നുള്ള തന്റെ ആന്തരികമായ അഭിവാഞ്ജ. മറിയം ഈ ദൈവവിളി അറിയിക്കുമ്പോള്‍ മാലാഖ പ്രതിവചനം പറയുന്നത് ഇങ്ങനെയാണ് "പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരൂം, അത്യുന്നതന്റെ ശക്തി നിന്നില്‍ ആവസിക്കൂം"(ലൂക്കാ 1:35)"ഇതെങ്ങനെ സംഭവിക്കൂം? ഞാന്‍ പുരൂഷനെ അറിയുന്നില്ലല്ലോ" നമ്മുടെ ജീവിതത്തില്‍ എപ്പോഴും നാം അനൂഭവിക്കൂന്ന പ്രയാസമാണ് പല കാര്യങ്ങളും നമുക്ക് അറിയത്തില്ല. പുരൂഷനെ അറിയാതെ ഒരൂ സ്ത്രീ ഗര്ഭവതിയാവത്തില്ല. പുരുഷനെ അറിയാതെ ഗര്ഭവതിയാണെ ങ്കില്‍കൂടി പരിശുദ്ധാത്മാവിനെ അറിഞ്ഞാല്‍ മതിയെന്നുള്ള ഒരൂ ദൈവികസൂചന ആ വചനത്തിലുണ്ട്. നമുക്ക് അറിയാത്ത എല്ലാത്തിനും പരിശുദ്ധാത്മാവ് ആണ് ഉത്തരം. എന്തെല്ലാം അറിയുന്നില്ല- കൂട്ടിയുണ്ടാകണ മെങ്കില്‍ പുരൂഷനറിയണം, പുരൂഷനറിഞ്ഞില്ലെങ്കില് അതിനൂ സബ്സ്റ്റിറ്റ്യൂട്ട് ഉണ്ട്. വേറെ മാര്‍ഗ്ഗംڔഉണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞാല്‍ മതി. ചിലര്‍ പറയും എന്റെ മകളെ കെട്ടിക്കണം, വീടു വെക്കണം. വീടു വെക്കണമെങ്കില്‍ തുച്ഛമായ കാശേ കയ്യിലുള്ളൂ. അതുകൊണ്ട് വീടു വെച്ചാല്‍ മകളെ കെട്ടിക്കാന്‍ പറ്റില്ല. മകളെ കെട്ടിച്ചാല്‍ വീടു വെക്കാന്‍ പറ്റില്ല. പക്ഷേ, ഇതു രണ്ടും അത്യാവശ്യമുള്ള കാര്യമാണ്. ഞാനിതെങ്ങനെ ചെയ്യും? ഇതിന്റെ വഴി എനിക്ക് അറിയത്തില്ലല്ലോ? എന്ന് പറഞ്ഞാല്‍ ഉടനേ കര്‍ത്താവിന്റെ വചനം പറയും - "പരിശുദ്ധാത്മാവ് നിന്റെമേല്‍ വരൂം"-ലൂക്കാ:1:35.
നമുക്ക് അറിയാത്ത കാര്യങ്ങളെല്ലാം അറിയിക്കുന്നതും, ആത്മശക്തി അത്യുന്നത ശക്തി പകരുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. പല പല മരുന്ന് കഴിച്ചിട്ടും രോഗം മാറാതെ ഇത് എന്നെയുംകൊണ്ടേ പോകത്തൊള്ളോ, ഞാനിനി എന്തു ചെയ്യും? എനിക്കിതിന്റെ മരുന്ന് അറിയത്തില്ലല്ലൊ എന്ന് പറയുമ്പോള്‍ ദൈവപൈതലേ അപ്പോള്‍ ദൈവത്തിന്റെ വചനം പറയും - "പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും"എന്ന്. ചിലപ്പോള്‍ മക്കളുടെ ദുര്‍നടപ്പും തോന്ന്യാസവും പ്രാര്ത്ഥനയില്ലായ്മയും അധാര്‍മികമായ ബന്ധങ്ങളും അവരൂടെ സ്വഭാവത്തിലു ണ്ടാകൂന്ന വൈപരീത്യങ്ങളുംകൊണ്ട്, ദൈവമേ എന്തു ചെയ്യും ഞാന്‍? എനിക്ക് ഭര്‍ത്താവില്ല, എന്റെ മക്കള്‍ക്ക് അമ്മയില്ല, എന്റെ കഴിവിനപ്പുറത്താണല്ലോ മക്കളുടെ പെരുമാറ്റങ്ങളും രീതികളും, അവരെ സ്വാധീനിക്കുന്നത് ചീത്ത കൂട്ടുകാരാണല്ലൊ ദൈവമേ? എന്റെ കുടുംബം നരകമായല്ലോ, ഞാനിതിനെ എങ്ങനെ തള്ളിക്കൊണ്ടുപോകൂം? ഇതെങ്ങനെ സംഭവിക്കും? എനിക്കതിനുള്ള കെല്‍പ്പില്ലല്ലോ എന്ന് പറയുമ്പോള്‍ കര്‍ത്താവിന്റെ വചനം പറയും, ദൈവപൈതലേ നീ പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാര്‍ത്ഥിക്ക്. പരിശുദ്ധാത്മാവ് നിറയാന്‍ വേണ്ടി നിന്റെ ജീവിതത്തെ ക്രമീകരിക്കൂ എന്ന് പറയുമ്പോള്‍ പരിശുദ്ധാത്മാവിനെ ലക്ഷ്യമിടാനും പരിശുദ്ധാത്മാവിനെ നിന്റെ ജീവിതത്തിന്റെ കഴിവിനപ്പുറത്ത്, നിന്റെ കഴിവുകൊണ്ട് പരിഹരിക്കാനാവാത്തڔജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള എല്ലാ വിഷയങ്ങള്ക്കൂം ഉള്ള പരിഹാരം ദൈവം നല്കുന്ന പരിശുദ്ധാത്മാവാണെങ്കില്‍, പരിശുദ്ധ അമ്മ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞത് പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നള്ളി വരും എന്നാണെങ്കില്‍ ആ പരിശുദ്ധാത്മാവ് എഴുന്നള്ളിവരാന്‍ നമുക്ക് അറിയില്ലാത്ത എല്ലാ കാര്യങ്ങളും അറിയിക്കാനും ആത്മശക്തി പകരാനും അത്യുന്നതന്റെ ശക്തി നമ്മളെ അഭിഷേകം ചെയ്യാനും പരിശുദ്ധാത്മാവിന് വേണ്ടി കാത്തിരുന്ന് പ്രാര്ത്ഥിച്ചൊരുങ്ങാനും കര്‍ത്താവ് നമ്മുടെ സങ്കടത്തിന്റെ അവസരങ്ങളില്‍ പ്രത്യേകമായ വെളിച്ചം നല്കട്ടെ.