പരിശുദ്ധ അമ്മ- രക്ഷണീയഘട്ടത്തിലെ ഓരോ സംഭവവും മുന്‍കൂട്ടി അറിയാമായിരുന്ന സ്ത്രീ
യേശുവിനെ പന്ത്രണ്ടാം വയസില്‍ കാണാതെ പോകൂമ്പോള്‍ യൗസേ പിതാവും മാതാവും കൂടി ഈശോയെ തേടി ജറുസലേം ദേവാലയത്തിലേക്ക് തിരിച്ചുപോകുന്നൂ. മകനെ കാണാതെ വെപ്രാളപ്പെട്ട് ദേവാലയത്തില്‍ ചെന്ന പ്പോള്‍ അവിടെ ഭയങ്കര തര്‍ക്കം. യേശു ദേവാലയത്തില്‍ ഉപാധ്യായ ന്മാരൂടെ ഇടയില്‍ ഇരൂന്ന് അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കൂകയും ആയിരൂന്നൂ.(ലൂക്കാ. 2:46)അപ്പോള്‍ അമ്മ ഈശോയോടു, "മകനേ നീ ഞങ്ങളോടു ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കൂക യായിരൂന്നു" എന്നു പറയുന്നു. അതിനൂ ഈശോ പറഞ്ഞ മറൂപടി, ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യത്തില്‍ വ്യാപൃത നായിരിക്കേണ്ട ആളാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെ? (ലൂക്കാ:2:49) എന്നാണ്. അതായത് ഈശോ, ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യത്തില്‍ വ്യാപൃതനായിരി ക്കേണ്ടതാണ് എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കൂകയല്ല, മറിച്ച് സ്ത്രീയേ നിനക്ക് അറിയില്ലേ നിന്‍റെ അപ്പന്‍ നിന്നോടു പറഞ്ഞ കാര്യത്തിനൂ ഞാന്‍ ആണ് മറുപടി പറയേണ്ട ആള്‍ എന്നാണ് ചോദിക്കുന്നത്. എന്താണ് ആ കാര്യം? അനാദി കാലത്ത് ഉല്പ്പത്തി 3:15 അനുസരിച്ച്, നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കൂം, അവന്‍ നിന്‍റെ തല തകര്‍ക്കൂം എന്നു പറഞ്ഞ പിശാചുമായിട്ടുള്ള യുദ്ധം അതാണ് പിതാവു പറഞ്ഞڔകാര്യം. അപ്പന്‍ പറഞ്ഞ കാര്യത്തിനു ഞാന്‍ വ്യാപൃതനാ യിരിക്കണമെന്ന് അപ്പന്‍ നിന്നോടു പറഞ്ഞിട്ടില്ലേ, അത് നിനക്ക് അറിയില്ലേ സ്ത്രീയേ എന്നാണ് ഈശോ ചോദിക്കുന്നത്. അതായത് അമ്മക്ക് ഇത് അറിയാം എന്നാണ് അര്‍ത്ഥം. അതെ, രക്ഷണഘട്ടത്തിലെ ഓരോ അവസരങ്ങളും അറിയാവുന്ന ഒരേ ഒരൂ വ്യക്തിയാണൂ പരിശുദ്ധ അമ്മ. അതുകൊണ്ടാണ് അവന്‍ "അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു" എന്ന് രേഖപ്പെടുത്തിയിരി ക്കുന്നത്.(ലൂക്കാ 2:51)