loader

 Latest News

കൃപാസനം സ്ഥാപക ഡയറക്ടറായ ബഹു. ജോസഫച്ചൻ്റെ സ്ഥാപക നേതൃത്വത്തിൽ സൊസൈറ്റീസ് ഓഫ് കൃപാസനം സമർപ്പിത സമൂഹം നിലവിൽ വരുന്നു...

കൃപാസനത്തിൽ നടന്ന മരിയൻ പ്രത്യക്ഷീകരണമുൾപ്പടെ ആഗോള തല

ത്തിലുള്ള മരിയൻ പ്രത്യക്ഷീകരണ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നതി

നായി മരിയൻ സമർപ്പണ ചൈതന്യം ഉൾക്കൊണ്ട് അവൻ പറയുന്നതുപോലെ

ജീവിച്ചുകൊണ്ട് (യോഹ.2:3) ഈശോയെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ

ഉൾക്കൊണ്ട് ലോകത്തിന് കൈമാറുവാൻ യുവതീയുവാക്കളെ ക്ഷണിക്കുന്നു.

കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട് ദുരന്തം ഉണ്ടാകാൻ പോകുന്നു പ്രാർത്ഥി

ക്കണം എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെ ആഹ്വാനം സ്വീകരിച്ച് മരിയൻ

മിഷൻ ചൈതന്യത്തോടെ പ്രവർത്തിക്കുന്ന പ്രാർത്ഥനാസമൂഹമാണ് സൊസൈറ്റീസ് ഓഫ് കൃപാസനം. 20-ാം നൂറ്റാണ്ടിനുള്ളിൽ മുന്നൂറ്റി എൺപത്താറോളം

മരിയൻ അപ്പാരിഷനാണ് ലോകത്ത് നടന്നിട്ടുള്ളത്. ഇതിൽ തന്നെ 299-ഓളം മരി

യൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ഇതുവരെ സഭ പ്രത്യേക തീരുമാനങ്ങൾ എടു

ത്തിട്ടില്ല. ഈ പ്രത്യക്ഷീകരണങ്ങൾ പരിശുദ്ധ അമ്മ വ്യക്തികളോട്, സഭയോട്,

രാജ്യത്തോട്, ലോകത്തോട് പറഞ്ഞിട്ടുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാ

ണ്. ദൈവപിതാവ് പരിശുദ്ധ അമ്മയിലൂടെ തിരുസഭയിൽ പ്രവർത്തിക്കുന്നതിന്റെ

കാലിക പ്രസക്തങ്ങളായ സന്ദേശങ്ങളെ പ്രചരിപ്പിക്കുക എന്നതാണ് ഈ മിഷൻ

സമൂഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ആധുനിക സമ്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് മരിയൻ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ അമ്മ നൽകിയ വിവിധ

സന്ദേശങ്ങൾ കൈമാറുകയാണ് ഈ മിഷനറി സമൂഹത്തിന്റെ ശുശ്രൂഷാ മുഖമുദ്ര. പരിശുദ്ധ അമ്മയുടെ ആദ്ധ്യാത്മികത പിൻചെന്ന് അത് ജനങ്ങൾക്ക് ആധു

നിക സമ്പർക്ക മാധ്യമങ്ങളിലൂടെ കൈമാറിയാണ് ഈ ലക്ഷ്യം നടപ്പിൽ വരു

ത്തുന്നത്. ഈ ശുശ്രൂഷയിലേയ്ക്ക് നിങ്ങൾക്ക് ലൈഫ് ടൈമായും മിനിമം ഒരു വർഷ

ത്തേയ്ക്കോ അംഗത്വം എടുക്കാവുന്നതാണ്. സൊസൈറ്റീസ് ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി 3 പ്രധാനപ്പെട്ട പ്രേഷിത മേഖലകളാണ് വിഭാവനം

ചെയ്തിട്ടുള്ളത്.

1. സമർപ്പിതസമൂഹം ( For women - Kreupasanam Sisters)

2. സമർപ്പിത സമൂഹം (For Men -Kreupasanam priests &brothers )

3. ഫാമിലി അപ്പസ്തോലേറ്റ് മിഷൻ (മിനിമം 1 വർഷത്തേയ്ക്ക്   ശുശ്രൂഷയ്ക്കായി സമർപ്പണം ചെയ്യുന്ന യുവതീയുവാക്കൾ)

പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിദ്ധ്യമുള്ള കൃപാ

സനത്തിലേയ്ക്ക് ദൈവനാമത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ മെയിൽ അഡ്രസിൽ ബന്ധപ്പെടുക.

E-Mail ID - [email protected]

whatsapp No,8281297511

End
 share