Publication
ഹൈക്കോടതി വിധിയും തീരദേശ അവകാശ പോരാട്ടങ്ങളും
Author
Pages
ISBN Number
"എഴുത്തുകാരൻ,
പ്രഭാഷകൻ, ചരിത്രഗവേഷകൻ, കലാകാരൻ, ധ്യാനഗുരു എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനായ ഗ്രന്ഥകർത്താവായ ബഹു. ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ തന്റെ പൗരോഹിത്യശുശ്രൂഷയോടൊ ഷം സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് തീരദേശവാസി കൾക്കായി ചെയ്ത പ്രവർത്തനങ്ങളുടെ ശൃംഖല ഒരു പുസ്തകമായി തിരു ന്നത് ബഹു.അച്ചന്റെ സൃഷ്ടിപരതയുടെ മകുടോദാഹരണം തന്നെ. പുസ്തക ത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോൾ ഗലീലിയിലുടനീളം നടന്ന് നന്മ ചെയ്ത സമഗ്രവിമോചകനായ ക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരുന്നത് കാണാൻ കഴിയും. ശബ്ദമില്ലാത്തവരുടെ ശബ്ദമായും സഹനതിരത്ത് സാന്ത്വ നമായും ആലംബഹീനർക്ക് ആശ്രയമായും സമുദായസംരക്ഷകനായും എല്ലാറ്റിനുമുപരി ഒരു നല്ല മനുഷ്യസ്നേഹിയുമായ അച്ചന്റെ ഈ ഗ്രന്ഥം വല തു വശത്ത് എറിയപ്പെട്ട വല പോലെയാണ്. ചെറുതും വലുതുമായ ധാരാളം നന്മകളുടെ ശേഖരമായ ഈ ഗ്രന്ഥം തീരദേശവാസികൾക്കൊരു പ്രകാശ ഗോപുരമാണ്. ഈടുറ്റ ഈ ഗ്രന്ഥത്തെ പ്രതി അച്ചനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
ഡോ. ആന്റണി പാട്ടപ്പറമ്പിൽ (അവതാരികയിൽ നിന്ന്
AYIN PUBLICATIONS Carmelgiri, U.C. College
P.O., Aluva-683102, Tel: 9447508112 www.krlcc.org | E-mail: [email protected]